ദളിത് സ്വത്വ പ്രതിനിധാനം ആദ്യകാല മലയാള നോവലിൽ
Keywords:
ആദ്യകാല മലയാളനോവൽ, മലയാളനോവൽAbstract
പത്തൊന്‍പതാം നൂറ്റാണ്ടിലെ മലയാളനോവല്‍ സാഹിത്യം പൊതുവെ വിലയിരുത്തപ്പെടുന്നതുപോലെ ഏകശിലാ നിര്‍മ്മിതി ആയിരുന്നില്ല. വരേണ്യജീവിത പരിസരങ്ങളെ അടയാളപ്പെടുത്തിയ, 'ഇന്ദുലേഖ' ഉള്‍പ്പെടെയുള്ള മുഖ്യാധാരാകൃതികള്‍ക്ക് സമാന്തരമായി, ദളിത് കീഴാളജീവിതത്തെ കുറിച്ചും ജാതീശ്രേണീ വ്യവസ്ഥിതിയില്‍ അധിഷ്ഠിതമല്ലാത്ത ഒരു ബദല്‍ സാമൂഹികക്രമത്തെ കുറിച്ചും സംവദിക്കുന്ന നോവലുകളുടെ ഒരു ധാരയുണ്ട്. ക്രിസ്ത്യന്‍ മതപരിവര്‍ത്തന പ്രസ്ഥാനത്തോടു ചേര്‍ന്നുനിന്നുകൊണ്ട് കീഴാള പരിപ്രേക്ഷ്യത്തില്‍ എഴുതപ്പെട്ട അത്തരം നോവലുകളാണ് മിഡിഡ് ഫ്രാന്‍സിസ് റൈറ്റ് കോളിസിന്റെ 'ഘാതകവധം' (1877) ആര്‍ച്ച് ഡീക്കന്‍ കോശിയുടെ 'പുല്ലേലികുഞ്ചു' (1882) പോത്തേരി കുഞ്ഞസുവിൻ്റെ 'സരസ്വതിവിജയം' (1892) എന്നിവ. ഈ കൃതികളുടെ പഠനത്തിലൂടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ സാമൂഹിക വ്യവസ്ഥയെ കുറിച്ചും കീഴാള അവബോധത്തെ സൂചിപ്പിക്കുന്ന ആ കാലഘട്ടത്തിലെ ചില ചരിത്ര സംഭവങ്ങളെക്കുറിച്ചുമുള്ള ആഴത്തിലുള്ള ഉള്‍ക്കാഴ്ച വായനക്കാരന് ലഭിക്കുന്നു.
മുഖ്യധാരാ സാഹിത്യചരിത്രങ്ങളില്‍ വേണ്ടവിധം പരിഗണിക്കപ്പെടാതെപോയ ഈ നോവലുകള്‍, ആധുനികകാലത്താണ് ആഴത്തിലും പരപ്പിലുമുള്ള പഠനത്തിനു വിധേയമാകുന്നത്. ഈ കൃതികളെ കൂടുതല്‍ വെളിച്ചത്തിലേയ്ക്ക് കൊണ്ടുവരുന്നതില്‍ പ്രൊഫസര്‍ ജോര്‍ജജ് ഇരുസയത്തിന്റെ രണ്ട് ഗവേഷണഗ്രന്ഥങ്ങള്‍ക്ക് നിസ്തുലമായ പങ്കുണ്ട്. പില്ക്കാലത്ത് ദിലീപ് മേനോന്‍, പി. സനല്‍ മോഹന്‍, പ്രദീപന്‍ പാസിരിക്കുന്ന്, എ.റ്റി. മോഹന്‍ രാജ്, എന്‍. സന്തോഷ്‌കുമാര്‍, എസ്.എസ്. ശ്രീകുമാര്‍ തുടങ്ങിയവരുടെ പഠനങ്ങളും ഈ സമാന്തരധാരയിലേയ്ക്ക് വെളിച്ചം വീശുന്നവയാണ്.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 മനോഷ് മോനോഹരൻ, ഡോ. ബിനു കെ.ഡി.

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.