"ലെവൽ ക്രോസ്" മനുഷ്യ മനസിൻ്റെ ആഴങ്ങളിലേക്കുള്ള യാത്ര

ഒരു ചലച്ചിത്ര പരിശോധന

Authors

  • അനു ജയൻ

Keywords:

ലെവൽ ക്രോസ്, മലയാള സിനിമ, സൈക്കോളജിക്കൽ ത്രില്ലർ, മാജിക്കൽ റിയലിസം, റാഷമോൺ ഇഫക്ട്, സിംബോളിസം, ടുണീഷ്യ, ആസിഫ് അലി, അമല പോൾ

Abstract

മലയാള സിനിമ അതിൻ്റെ ഏറ്റവും വലിയ വളർച്ചയിൽ എത്തിനിൽക്കുന്ന കാലഘട്ടമാണിത്. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മലയാള സിനിമ കുതിക്കുകയാണ്. പല പരീക്ഷണ ചിത്രങ്ങളും അടുത്തിടെയായി പുറത്ത് വന്നിരുന്നു. ആ കൂട്ടത്തിൽ ഏറ്റവും എടുത്തു പറയേണ്ട ചിത്രമാണ് സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ലെവൽ ക്രോസ്. 2024-ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അർഫാസ് അയൂബാണ്. ടുണീഷ്യയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവരാണ് കേകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സ്ലോ-ബേൺ, സൈക്കോളജിക്കൽ രീതിയിൽ കഥ പറയുന്ന ചിത്രം മറ്റ് സൈക്കോളജിക്കൽ ത്രില്ലർ സിനിമകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. ഏകാന്തവും, ജീർണ്ണവുമായ, നാഗരികതയിൽ നിന്ന് വളരെ അകലെയുള്ള ഒരു ലെവൽ ക്രോസിലാണ് ലെവൽ ക്രോസ് വികസിക്കുന്നത്. ലെവൽ ക്രോസ് ഒരു പരമ്പരാഗത എൻറെർടെയ്നർ അല്ല; മാനസിക സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു സിനിമയാണിത്. ജയദേവൻ ചക്കടത്തിന്റെ ശബ്ദരൂപകൽപ്പനയും വിശാൽ ചശേഖറിൻ്റെ സംഗീതവും ചിത്രത്തിന്റെ വേട്ടയാടുന്ന അന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. ലിജു പ്രഭാകറിൻ്റെ കളറിംഗ്, ദീപു ജോസഫിൻ്റെ എഡിറ്റിംഗ്, അപ്പു പ്രഭാകറിൻ്റെ ഛായാഗ്രഹണം എന്നിവയുമായി സാങ്കേതികമികവ് തുടരുന്നു, ഇവയെല്ലാം സംയോജിപ്പിച്ച് ദൃശ്യപരവും കേൾവിപരവുമായ ഒരു അനുഭവം സൃഷ്ടിക്കുന്നു. സിനിമയുടെ കാതലായ അവ്യക്തത സത്യത്തിൻ്റെ സ്വഭാവത്തെക്കുറിച്ചും കഥാപാത്രങ്ങളുടെ ധാരണകളുടെ വിശ്വാസ്യതയെക്കുറിച്ചും കൗതുകകരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

Downloads

Published

01-04-2025

How to Cite

അനു ജയൻ. “‘ലെവൽ ക്രോസ്’ മനുഷ്യ മനസിൻ്റെ ആഴങ്ങളിലേക്കുള്ള യാത്ര : ഒരു ചലച്ചിത്ര പരിശോധന”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 3, Apr. 2025, pp. Pages 39-43, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/33.

Issue

Section

Articles

Similar Articles

1 2 > >> 

You may also start an advanced similarity search for this article.