സ്വാതന്ത്ര്യത്തിൻ്റെ ചാവേറുകൾ ചരിത്രത്തിലും സാഹിത്യത്തിലും
Keywords:
സ്വാതന്ത്ര്യം, സമത്വം, നീതി, ജനാധിപത്യം, അടിമത്തം, സാമ്രാജ്യത്വം, നവോത്ഥാനം, പ്രതിനിധാനം, പ്രത്യയശാസ്ത്രം, വർഗ്ഗംAbstract
കര്‍ഷകപ്രസ്ഥാനങ്ങളും കര്‍ഷകസമരങ്ങളും ലോകസാഹിത്യത്തില്‍ നിര്‍ണായക സ്ഥാനം കൈവരിച്ച് മാനവപുരോഗതിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. മലയാളസാഹിത്യത്തിലും അത്തരം മുന്നേറ്റങ്ങള്‍ പുതുഭാവുകത്വങ്ങള്‍ നിഷ്പാദിപ്പിക്കുന്ന മട്ടില്‍ സന്നിവേശിക്കപ്പെട്ടിട്ടുണ്ട്. സ്വാതത്തിൻ്റെയും പുതുയുഗത്തിന്റെയും സന്ദേശം പകരുന്ന നിരവധി കൃതികള്‍ മലയാളത്തില്‍ ഉണ്ടായി. കേരളജനതയുടെ ഇന്നത്തെ സാമൂഹികസാംസ്ക്കാരികവികാസം പരിഗണിച്ചാല്‍ മലബാറിലെ കാര്‍ഷികമുന്നേറ്റങ്ങളാണ് ഈ അഭിവൃദ്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് എന്നു മനസ്സിലാക്കാം. കയ്യൂര്‍ കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ പി. വത്സലയുടെ ‘ചാവേര്‍’ എന്ന നോവലില്‍ കര്‍ഷക സമരഘടകങ്ങളുടെ സ്വാധീനം എത്രമാത്രമാണെന്നു കണ്ടെത്തുകയാണ് ഈ പ്രബന്ധത്തിൻ്റെ ലക്ഷ്യം. അതോടൊപ്പം ദേശീയ സ്വാതസമരത്തോടെ കേരളത്തില്‍ ശക്തിപ്രാപിച്ച സാംസ്ക്കാരികമുന്നേറ്റത്തിനും ദേശീയബോധത്തിനും കര്‍ഷകസമരങ്ങള്‍ ഊര്‍ജ്ജം പകര്‍ന്നത് എങ്ങനെയെന്നും അന്വേഷിക്കുന്നു.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. സ്വപ്ന ആൻ്റണി

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.