തിരികെയെത്തുന്ന പ്രവാസികള്‍
Keywords:
പ്രവാസം, അസ്തിത്വദുഃഖം, അന്യവത്കരണംAbstract
മലയാളിയുടെ നിത്യജീവിതത്തില്‍ ഗള്‍ഫ് പ്രവാസിയുടെ ദൃശ്യവും അദൃശ്യവുമായ സാന്നിധ്യമുണ്ട്. ചോര നീരാക്കി അദ്ധ്വാനിച്ചു സമ്പാദിച്ച പണം നാട്ടിലേയ്ക്കയയ്ക്കുന്ന ഗള്‍ഫുകാരാണ് കേരളത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലും വികസനങ്ങളുടെ ചാലകശക്തിയും. ഭക്ഷണത്തിലും വസ്ത്രത്തിലും പാര്‍പ്പിടത്തിലും ആഘോഷങ്ങളിലുമെല്ലാം ഗള്‍ഫ് പ്രവാസത്തിന്‍റെ അടയാളങ്ങള്‍ കാണാം. ജീവിതം കരുപിടിപ്പിക്കാനായി സ്വന്തം നാടും വീടും ഉറ്റവരെയും വിട്ട് അന്യനാടുകളിലേയ്ക്ക് പലായനം ചെയ്യുന്നവര്‍ക്ക് ദീര്‍ഘകാലം പ്രവാസികളായി അവിടെ ജീവിതം നയിക്കേണ്ടി വരുന്നു. ഒടുവില്‍ തിരികെ നാട്ടില്‍ എത്തുമ്പോഴാകട്ടെ പിറന്ന വീട്ടിലും നാട്ടിലും തന്‍റെ യഥാര്‍ത്ഥ അസ്തിത്വം ഉറപ്പിക്കാനാവാതെ അന്യരാക്കപ്പെടുകയും ചെയ്യുന്നു. ഈ വിധമുള്ള പ്രവാസികളുടെ ജീവിതത്തെ അവതരിപ്പിക്കുവാന്‍ നമ്മുടെ മലയാള സിനിമകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഉറ്റവരുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള കഷ്ടപ്പാടിനിടയില്‍ തനിക്കായി ഒന്നും കരുതി വയ്ക്കാന്‍ മറന്നു പോകുന്ന പ്രവാസികളുടെ നേര്‍ചിത്രങ്ങള്‍ ഈ സിനിമകളില്‍ കാണാന്‍ സാധിക്കുന്നു.
References
1) ജോസഫ് വി.കെ., ദേശം പൗരത്വം, സിനിമ, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം. 2010
2) സിബു മോടയില്‍ (ഡോ)., അരങ്ങു മുതല്‍ അഭ്രപാളിവരെ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2011
3) www.youtube.com
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഷാലിമ ലിസ്സി ഷാജന്‍

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.