Submissions

Login or Register to make a submission.

Submission Preparation Checklist

As part of the submission process, authors are required to check off their submission's compliance with all of the following items, and submissions may be returned to authors that do not adhere to these guidelines.
  • The submission has not been previously published, nor is it before another journal for consideration (or an explanation has been provided in Comments to the Editor).
  • The submission file is in OpenOffice, Microsoft Word, or RTF document file format.
  • Where available, URLs for the references have been provided.
  • The text is single-spaced; uses a 12-point font; employs italics, rather than underlining (except with URL addresses); and all illustrations, figures, and tables are placed within the text at the appropriate points, rather than at the end.
  • The text adheres to the stylistic and bibliographic requirements outlined in the Author Guidelines.

Author Guidelines

പാലൈ ഗവേഷണജേർണൽ

പ്രബന്ധരചന-സാങ്കേതികശൈലീ നിർദ്ദേശങ്ങൾ

 

ഗവേഷണജേണലായ പാലൈയ്ക്കു വേണ്ടി മോഡേൺ ലാംഗ്വേജ് അസോസിയേഷൻ (MLA) സാങ്കേതികശൈലീപുസ്തകം ഏഴാം എഡിഷനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നിർദ്ദേശികയാണിത്. പ്രബന്ധത്തിനുള്ളിൽ അവലംബിതകൃതികളുടെ സൂചന (in text citation)  നൽകേണ്ട വിധവും ഗ്രന്ഥസൂചിയിൽ (bibliography) അവലംബിതകൃതികളെ പരാമർശിക്കേണ്ടതെങ്ങനെയെന്ന നിർദ്ദേശങ്ങളും പ്രബന്ധരചനയുടെ പൊതുചിട്ടവട്ടങ്ങളുമാണ് ഇതിൻ്റെ ഉള്ളടക്കം. ഇതിൽ പരാമർശിച്ചിട്ടില്ലാത്ത സാങ്കേതികപ്രശ്നനങ്ങൾ എം.എൽ.എയുടെ സ്റ്റൈൽ ബുക്ക് ഏഴാം എഡിഷൻ പരിശോധിച്ച് മനസിലാക്കേണ്ടതാണ്.

 

1 പൊതുനിർദ്ദേശങ്ങൾ

1.1 യുണികോഡ് അടിസ്ഥാനമാക്കി തയാറാക്കുന്ന ജേർണലാണ് പാലൈ. അതുകൊണ്ട് യുണികോഡ് ഫോണ്ടിൽ മൈക്രോസോഫ്റ്റ് വേർഡിലാണ് പ്രബന്ധങ്ങൾ തയ്യാറാക്കി നല്കേണ്ടത്. അല്ലാത്ത പ്രബന്ധങ്ങൾ സ്വീകരിക്കുന്നതല്ല.

1.2 യുണികോഡ്  രചന കോമൺ ഫോണ്ടിലാണ് പ്രബന്ധങ്ങൾ സെറ്റ് ചെയ്യാറുള്ളത്. ഫോണ്ട് 12, ഇടനില 1.5 .ചില്ലക്ഷരങ്ങൾ കൃത്യമായി ടൈപ്പ് ചെയ്യുന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്

1.3 മുകളിൽ സൂചിപ്പിച്ച സൈസ് പ്രകാരം കുറഞ്ഞത് 6 പേജുകളും പരമാവധി 10 പേജുകളുമായിരിക്കണം പ്രബന്ധദൈർഘ്യം (1200-2000 വാക്കുകൾ).

1.4 ആവശ്യമായ കുറിപ്പുകൾ മാത്രമേ നൽകാൻ പാടുള്ളൂ.

1.5 പാഠത്തിനുള്ളിൽ പരാമർശിച്ച കൃതികൾ മാത്രമേ ഗ്രന്ഥസൂചിയിൽ നൽകാവൂ. അനാവശ്യമായി ഗ്രന്ഥസൂചിയിൽ പുസ്തകം ചേർക്കൽ അനുവദനീയമല്ല.

 1.6 പ്രബന്ധം നല്കുന്നവർ കൃത്യമായ അഡ്രസ്, ഫോൺ നമ്പർ, ഇമെയിൽ, പ്രബന്ധകാരൻ്റെ ഫോട്ടോ എന്നിവ നല്കേണ്ടതാണ്. ഇവ നല്കാത്ത പ്രബന്ധങ്ങൾ സ്വീകരിക്കുന്നതല്ല.

1.7 സങ്കല്പനങ്ങൾ മലയാളീകരിക്കുമ്പോൾ ബ്രാക്കറ്റിൽ അവ ഇംഗ്ലീഷിൽ നൽകേണ്ടതാണ്. പ്രബന്ധശരീരത്തിൽ ആദ്യമായി ഈ പരാമർശം വരുന്നിടത്ത് മാത്രമേ ഇംഗ്ലീഷ് ചേർക്കേണ്ടതുള്ളൂ.

1.8 പ്രബന്ധശരീരത്തിൽ യാതൊരു കാരണവശാലും നേരിട്ട് ഇംഗ്ലീഷ് ഉപയോഗിക്കരുത്; ബ്രാക്കറ്റിൽ മാത്രം നൽകുക. ഇംഗ്ലീഷ് പുസ്തകങ്ങളോ മറ്റോ പ്രബന്ധശരീരത്തിൽ വരുകയാണെങ്കിൽ ഒന്നുകിൽ മലയാളീകരിച്ച് ബ്രാക്കറ്റിൽ ഇംഗ്ലീഷ് നൽകുക, അത് സാധ്യമാവാത്തിടത്ത് ലിപ്യന്തരണം നടത്തി ബ്രാക്കറ്റിൽ ഇംഗ്ലീഷ് നൽകുക.

1.9 സങ്കല്പനങ്ങൾക്ക് മലയാളത്തിൽ വ്യാവഹാരികമായി ഉറപ്പിക്കപ്പെട്ട പദം തന്നെ നൽകുക. പുതിയ വാക്ക് രൂപപ്പടുത്തുകയാണെങ്കിൽ എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്നു കുറിപ്പ് നൽകുക.

1.10 സങ്കല്പനങ്ങൾക്കും സംപ്രത്യയങ്ങൾക്കും  മലയാളപദങ്ങൾ  സ്വീകരിച്ചാൽ അത് തന്നെ ആദ്യന്തം പ്രയോഗിക്കുക.

1.11 കൃത്യമായി പ്രൂഫ് നോക്കിയതിനു ശേഷം മാത്രം പ്രബന്ധം അയയ്ക്കുക.

1.12 വിവിധ ഘട്ടങ്ങളിലുള്ള റിവ്യുവിലൂടെ കടന്ന് പോയതിന് ശേഷമേ പ്രബന്ധം പ്രസിദ്ധീകരിക്കപ്പെടുകയുള്ളൂ. 

1.13 എഡിറ്റോറിയൽ റിവ്യുവിൽ ചൂണ്ടിക്കാട്ടുന്ന പിശകുകൾ തിരുത്തി പിയർ റിവ്യുവിന് അയക്കും. പ്രസിദ്ധീകരണ യോഗ്യമായി അംഗീകരിക്കുന്ന പ്രബന്ധങ്ങളേ പ്രസിദ്ധീകരിക്കുകയുള്ളൂ.

1.14 ലിപിവിന്യാസം, ചന്ദ്രക്കലയുടെ നിയമങ്ങൾ, വ്യഞ്ജനങ്ങളുടെ ഇരട്ടിപ്പ്, യകാരം രേഖപ്പെടുത്തൽ തുടങ്ങി ശൈലീപരവും ഭാഷാപരവുമായ പ്രശ്നങ്ങൾക്ക് ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് അംഗീകരിച്ച ഭാഷാമാർഗനിർദേശക സമിതിയുടെ റിപ്പോർട്ട് പിൻപറ്റുക.

2 പ്രബന്ധഘടന

2.1. ശീർഷകം: പ്രബന്ധത്തിന് അടിസ്ഥാനമായ വിഷയം, വിശകലനത്തിനായി സ്വീകരിക്കുന്ന സൈദ്ധാന്തികതലങ്ങൾ, ഗവേഷണമേഖല എന്നീ മൂന്ന് ഘടകങ്ങൾ ശീർഷകത്തിലുണ്ടായിരിക്കണം. ആലങ്കാരികപ്രയോഗങ്ങൾ കഴിവതും ഒഴിവാക്കേണ്ടതാണ്.

2.2 സംഗ്രഹം: പ്രബന്ധം ഏതു വിഷയമാണ് പഠനവിധേയമാക്കുന്നത്, വിഷയത്തെ അപഗ്രഥനവിധേയമാക്കാൻ സ്വീകരിച്ച രീതിശാസ്ത്രമെന്താണ്, പുതിയ ജ്ഞാനധാരണ എന്തായിരിക്കാം, ഇത്രയും കാര്യങ്ങൾ സംഗ്രഹത്തിൽ ചുരുക്കി വിവരിക്കണം. പരമാവധി നൂറ് വാക്കുകളായിരിക്കണം സംഗ്രഹത്തിലുണ്ടാവേണ്ടത്. പ്രബന്ധത്തിലേക്കുള്ള പ്രവേശകമായാണ് സംഗ്രഹം പ്രവർത്തിക്കേണ്ടത്. യാതൊരു കാരണവശാലും മറ്റ് സോഴ്സുകളിൽ നിന്നുള്ള വിവരങ്ങൾ/ആശയങ്ങൾ ചേർക്കരുത്.

2.3 താക്കോൽ വാക്കുകൾ: താക്കോൽ വാക്കുകൾ എന്ന പ്രയോഗമാണ് കീവേഡ്സിന്റെ മലയാളീകരണമായി പാലൈ പിന്തുടരുന്നത്. അത് കൃത്യമായി നല്കേണ്ടതാണ്‌. പ്രബന്ധത്തിലെ ജ്ഞാനവിഷയവുമായി ബന്ധപ്പെട്ട അടിസ്ഥാനപദങ്ങളാണ് താക്കോൽ വാക്കുകളായി ഉപയോഗിക്കേണ്ടത്.

2.4 ആമുഖം: ആമുഖത്തിൽ ശീർഷകത്തിൻ്റെ വിശദീകരണം, രീതിശാസ്ത്രത്തിൻ്റെ സവിശേഷത, പൂർവനിഗമനങ്ങൾ (hypothesis) എന്നിവ ഉൾപ്പെടുത്തുക. നിർദിഷ്ട മേഖലയിൽ നടന്ന മുൻകാല ജ്ഞാനാന്വേഷണങ്ങളുടെ പരിമിതികളും വൈരുധ്യങ്ങളും പഠനപ്രസക്തിയും ചൂണ്ടിക്കാട്ടാവുന്നതാണ്.

 

2.5 ഉപശീർഷകങ്ങൾ: പ്രബന്ധകർത്താവിൻ്റെ താത്പര്യാനുസരണം ഉപശീർഷകങ്ങൾ ഔചിത്യപൂർവ്വം നല്കാം

2.6 ഉപസംഹാരം: ഉപസംഹാരത്തിൽ പ്രബന്ധത്തിലൂടെ കണ്ടെത്തിയ നിഗമനങ്ങൾ ക്രോഡീകരിക്കുക. അവ യുക്തിഭദ്രമായിരിക്കണം.

2.7 ശീർഷകവിന്യാസം: പ്രധാന പ്രബന്ധശീർഷകത്തിന് 14 ഫോണ്ട് സൈസ് ബോൾഡ് ആയി ഉപയോഗിക്കാം. ഉപശീർഷകത്തിൽ പാഠത്തിലെ ഫോണ്ട് സൈസ് തന്നെ (12)ബോൾഡായി നൽകുക.

2.8 കുറിപ്പുകൾ: പ്രബന്ധാവസാനമാണ് കുറിപ്പുകൾ നൽകേണ്ടത്. പ്രബന്ധത്തെ അപേക്ഷിച്ച് ഫോണ്ട്, ഇടനില എന്നിവ 1 സൈസ് ചെറുതായിരിക്കണം.

3 അവലംബിതസൂചി (Work Cited)

പാഠത്തിൽ ഉപയുക്തമാക്കിയ മുഴുവൻ കൃതികളും ഗ്രന്ഥസൂചിയിൽ ഉണ്ടായിരിക്കേണ്ടതാണ്.. ഗ്രന്ഥസൂചിയിൽ നൽകുന്ന മുഴുവൻ വിവരങ്ങളും വസ്തുതാപരമായിരിക്കണം. ഇവിടെ സംഭവിക്കുന്ന പിഴവുകൾക്ക് പ്രബന്ധകർത്താവിനായിരിക്കും പൂർണ ഉത്തരവാദിത്തം. എഡിറ്റർ എന്നതിന് എഡി. എന്ന ചുരുക്കരൂപവും എഡിഷൻ എന്നതിന് പൂർണരൂപവും ഉപയോഗിക്കുക. ഇംഗ്ലീഷിൽ ഇവ യഥാക്രമം Edi., edi. എന്നിങ്ങനെ ഉപയോഗിക്കുക.

3.1. പുസ്തകം

സാബു കോട്ടുക്കൽ., ജി. ശങ്കരപ്പിള്ള നാടകം ജീവിതം , കേരള സാഹിത്യ അക്കാദമി , തൃശൂർ, 2008.

Abrams, M.H.,The Mirror and the Lamps, Oxford University Press, New York, 1971.

3.2. ഒന്നിലധികം കർത്താക്കളുള്ള പുസ്തകം

രാഘവവർമരാജ, എ.എം.; എം.ഭാഗിരഥി അമ്മ തമ്പുരാൻ, .ആർ.രാജരാജവർമ,             സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ, തിരുവനന്തപുരം, 1996.

Marx, Karl; Frederick Engels, Karl Marx Frederick Engels Collected Works, Lawrence    Wishart, London, 1975.

3.3. മൂന്നിലധികം കർത്താക്കളുള്ള പുസ്തകം

ഫിലിപ്പോസ്, ഉമ്മൻ; തോമസ് ആന്റണി; പി.എൻ.വാസുദേവൻ; കെ.സുമതിക്കുട്ടി,             ദീപ്തസ്മരണകൾ, ജീവനാദം പ്രസ്സ്, തിരുവല്ല, 1988.

3.4. പുസ്തകാധ്യായം

രാമചന്ദ്രൻ,ടി.കെ., "സാംസ്കാരിക വിമർശനത്തിൻ്റെ വ്യാപ്തിയും പ്രസക്തിയും:             തത്വശാസ്ത്രപരമായ ഒരാമുഖസംരംഭം", എഡി. രവീന്ദ്രൻ, കലാവിമർശം മാർക്സിസ്റ്റ്    മാനദണ്ഡം, ചിന്ത പബ്ലിഷേഴ്സ്, 2012, പു.331-434.

Kumar, Udaya, "Basheers Humble Historian", Edi. Shormishtha Panja, Many Indians,      Many Literatures, Worldview Publications, Delhi, 1999, p.p.158-70

3.5. ആമുഖം, അവതാരിക etc

രവീന്ദ്രൻ, പി.പി., "ചെറിയ സൗന്ദര്യം വലിയ രാഷ്ട്രീയം", അവതാരിക, പ്രദീപ് പനങ്ങാട്,   മലയാള സമാന്തരമാസികാചരിത്രം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, 2018,            പു. 4-14.

രാജരാജവർമ, ഏ.ആർ., "അഞ്ചാം പതിപ്പിൻ്റെ മുഖവുര", ഭാഷാകുമാരസംഭവം,             സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം, 1974, പു.7-15.

Eagleton, Terry, "Preface", Pierre Macherey, A Theory of Literary Production,      Routedledge, London, p.p. I-VII.

Ramakrishnan, E.V., "lntroduction", Making it New: Modernisms in Malayalam, Marathi             and Hindi Poetry, Indian Institute of Advanced Studies, Shimla, 1995, p.p. l-XIV.

3.6. ജേണലിലെ പ്രബന്ധങ്ങൾ

നന്ദകുമാർ, ആർ., "ചിത്രവും ചിത്രീകരണവും", ഇഷ്യു എഡി. ബിപിൻ ബാലചന്ദ്രൻ, മലയാളം    റിസർച്ച് ജേണൽ, വാല്യം 12, ലക്കം 1, ബെഞ്ചമിൻ ബെയ്ലി ഫൗണ്ടേഷൻ, കോട്ടയം,    2019, പു.4240-57.

Kumar, Udaya, “The Primacy of Criticism: Kuttikrishnamarar and the Normative Frames             of Realism”, South Asian Review, Vol.32, No 1, Taylor and Francis Publication,             London, 2011, pp.153-72

3.7 പിരിയോഡിക്കൽ ലേഖനങ്ങൾ

ഗീത, “വെർണാക്കുലറുകൾ കാട്ടുപോക്കിരികൾ”, മാതൃഭൂമി ആഴ്ചപ്പതിപ്പ്,  പു​സ്തകം 91, ലക്കം 7, കോഴിക്കോട്, 2013, പു. 40-49.

Banerjee, Rabi, “From Ray to Decay”, The Week, Vol.40, No 21, Mumbai, 2022, pp. 44-  49.

3.8 ഒരേ കർത്താവിൻ്റെ ഒന്നിലധികം വർക്കുകൾ

രാമകൃഷ്ണൻ, ഇ.വി., “അക്ഷരവും ആധുനികതയും”, എഡി. എൻ.ജയകൃഷ്ൺ,             ഇതിഹാസങ്ങളുടെ ഖസാക്ക്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2011,   പു.135-45.

-------, അനുഭവങ്ങളെ ആർക്കാണ് പേടി, ഡി.സി.ബുക്സ്, കോ​ട്ടയം, 2012.

--------, “സമൂഹതാളത്തിൻ്റെ നടുക്കങ്ങൾ”, എഡി. വി.യു.സു​രേ​ന്ദ്രൻ, ആറ്റൂർ             വഴികൾ,     ഗ്രീൻ ബുക്സ്, തൃശൂർ, 2016, പു.48-55.

------, മലയാളനോവലിൻ്റെ ദേശകാലങ്ങൾ, മാതൃഭൂമി ബുക്സ്, കോ​ഴിക്കോട്, 2017.

Williams, Raymond,  Keywords: A Vocabulary on Culture and Society, Oxford     University Press, New York, 2015.

-----------, Marxism and Literature, Oxford University Press, New York, 1985.

-----------, The Politics of  Modernism,  Edi. Tony Pinkney, Verso, London, 1989,

3.9 ഒരേ കർത്താവിൻ്റെ ഒരേ വർഷം പ്രസിദ്ധീകരിച്ച ഒന്നിലധികം വർക്കുകൾ

അപ്പൻ കെ.പി, 1999a, ആഖ്യാനവും അനുഭവസത്തയും, ഡി.സി.ബുക്സ്, കോട്ടയം.

------------, 1999b, വരകളും വർണ്ണങ്ങളും, ഒലിവ് പബ്ലിക്കേഷൻ, കോഴിക്കോട്.

3.10 ഓൺലൈൻ ജേണലുകളിൽ നിന്നുള്ള ലേഖനങ്ങൾ

ഷംഷാദ് ഹുസൈൻ, കെ.ടി., "സ്ത്രീ സുരക്ഷിതത്വവും തൊഴിലിടവും", ഇശൽ പൈതൃകം,           മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, ഇഷ്യു 28,             മാർച്ച് 2022, https://www.ishalpaithrkam.info/2022/05/blog-post.html,             പ്രവേശിച്ചത് 26 ജൂൺ 2022.

Duff, David, “Intertextuality versus Genre Theory: Bakhtin, Kristeva and the Question     of Genre”, Paragraph , Vol. 25, No. 1, Edinburgh University Press, 2002, pp. 54-       73, JSTOR, https://www.jstor.org/stable/43263675, Accessed 12 March  2021.

3.11 ബ്ലോഗെഴുത്ത്

ഉഷാകുമാരി, ജി., “കണ്ണാടികൾ, ജനാലകൾ: സാഹിത്യചരിത്രങ്ങളിലെ ലിം​ഗദൃഷ്ടി”, ഒരു    കപ്പ്   ചായ, 2015, http://orukappuchaaya.blogspot.com, പ്രവേശിച്ചത് 26 ജൂൺ 2022.

3.12 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. പേരുകളുടെ അകാരാദിക്രമത്തിലാണ് അവലംബസൂചി വിന്യസിക്കേണ്ടത്.
  2. ആദ്യം മലയാളം അതിനുശേഷം ഇംഗ്ലീഷ് എന്ന ക്രമം പാലിക്കുക
  3. പുസ്തകസൂചി, ലേഖനസൂചി, പ്രബന്ധസൂചി, ഓൺലൈൻസൂചി എന്നിങ്ങനെ തരം തിരിക്കേണ്ടതില്ല.
  4. എന്നാൽ ദൃശ്യപാഠങ്ങൾ (സിനിമ, യു ട്യൂബ് വീഡിയോസ് etc) തരം തിരിച്ചു നൽകേണ്ടതാണ്

Articles

Section default policy

Privacy Statement

The names and email addresses entered in this journal site will be used exclusively for the stated purposes of this journal and will not be made available for any other purpose or to any other party.