മലയാളസിനിമയിലെ ഒപ്പനപ്പാട്ടുകൾ
Keywords:
ഒപ്പന, ചലച്ചിത്രം, ഗാനം, ഗാനശാഖAbstract
ഗാനങ്ങൾക്ക് സംസ്കാരവാഹകശേഷിയുണ്ട്; പ്രത്യേകിച്ച് ചലച്ചിത്രഗാനങ്ങൾക്ക്. സിനിമയെ സംബന്ധിച്ചിടത്തോളം ഗാനങ്ങൾ കേവലം കേൾവി സുഖത്തിനോ ആകർഷകത്ത്വത്തിനോ മാത്രമല്ല. സിനിമയിലെ കഥാപാത്രങ്ങളുടെ ഹൃദയവിചാരങ്ങളെ വ്യഞ്ജിപ്പിക്കുന്നതിനും കഥയിലെ മൌനങ്ങളെ പൂരിപ്പിക്കുന്നതിനും വൈകാരികതലങ്ങളെ തീഷ്ണതരമാക്കുന്നതിനും ഗാനങ്ങൾ വലിയ പങ്ക് വഹിക്കുന്നു. ശ്രോതാവിലേക്കു തുളഞ്ഞുകയറാനും വൈകാരികഭാവങ്ങളെ തൊട്ടുണർത്താനും സംഗീതത്തിനുള്ള മാസ്മരികശക്തിയെ ആവോളം ഉപയോഗിച്ച മാധ്യമമാണ് ചലച്ചിത്രഗാനങ്ങൾ. പ്രേക്ഷകൻ്റെ വൈയക്തിക ലോകത്തു നിന്നുള്ള വിമോചനത്തിനുള്ള ഉപാദി കൂടിയാണ് സംഗീതം. ഇന്ന് ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം സംഗീതമെന്നത് സിനിമാഗാനങ്ങളാണ്. മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സംഗീതശാഖ കൂടിയാണ് ചലച്ചിത്രസംഗീതം. അതിനാൽത്തന്നെ സിനിമയുടെ പഠനപരിസരത്തു നിന്നും മാറ്റി നിർത്താനാവാത്ത മേഖലയാണ് ചലച്ചിത്രഗാനങ്ങളുടെ പഠനവും.
References
1. ദിവാകരൻ, ആർ.വി.എം. ഭാഷാവാദം. ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട്. 2016.
2. രാമചൻ, ജി.പി. സിനിമയും മലയാളിയുടെ ജീവിതവും. നാഷണൽ ബുക്ക് സ്റ്റാൾ. കോട്ടയം. 1998.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. അഭിന മേരി സാജു

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.