എം.ടി യുടെ ചെറുപുഞ്ചിരി

Authors

  • ഡോ. വന്ദന ബി.

Keywords:

തിരക്കഥ, സംവിധായകൻ, അനുവർത്തനം, സിനിമ, പാഠം, സാഹിത്യഭാഷ, ദൃശ്യം

Abstract

എം.ടി, മലയാളഭാഷയോട് അത്രയധികം ലയിച്ചുചേർന്ന രണ്ടക്ഷരങ്ങൾ. അദ്ദേഹത്തിന്റെ രചനകൾ അത് വായിക്കുന്ന ഓരോരുത്തരുടേതുമാകുന്നു. അല്ലെങ്കിൽ വായനക്കാരന്റെ അടുത്ത പരിസങ്ങളിലുള്ളവരുടെ കഥകൾ. ഇങ്ങനെ കഥ മെനയുവാനുള്ള എം.ടി. യുടെ കഴിവ് പുസ്തകത്തിനുള്ളിൽ നിന്ന് ചലിച്ചുതുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ചലച്ചിത്രങ്ങളുണ്ടായി.നൂറ്റാണ്ടുകൾ പിന്നിട്ട സിനിമ എന്ന കലാരൂപത്തിന് നിരന്തരഘടനയിൽ മാറ്റം വരുത്താനുള്ള വ്യഗ്രതയുണ്ട് മനുഷ്യനെ രസിപ്പിക്കുകയെന്നതാകുമ്പോഴും അവന് ഉൾക്കാഴ്ച നൽകാനും സിനിമയ്ക്കാകുന്നു. ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്കാരിക പ്രതിഫലനമാണ്. അതുപോലെതന്നെ അവ തിരിച്ചും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു. മലയാള സിനിമ നിരവധി ഘട്ടങ്ങളിലൂടെ കടന്നുവന്ന ഒരു വ്യവഹാരമാണ്. സിനിമ ഉണ്ടായ കാലംതൊട്ട് സാഹിത്യവുമായി ചെറുതല്ലാത്ത ബന്ധം പുലർത്തിവരുന്നുണ്ട്. അനുകല്പനം എന്ന പ്രക്രിയയിലൂടെ സാഹിത്യവും സിനിമയും തോളോടുതോൾചേർന്നു നിൽക്കുന്നു. വിഖ്യാതങ്ങളായ നോവലുകളും ചെറുകഥകളും നാടകങ്ങളും സിനിമാരൂപം കൈവരിച്ചിട്ടുണ്ട്. നിർമ്മാല്യം മുതൽ ഒരു ചെറുപുഞ്ചിരിവരെ എം.ടിയുടെ ദൃശ്യാവിഷ്കാരം നീണ്ടുനിൽക്കുന്നു.

ഒരു സാഹിത്യകൃതി ചലച്ചിത്രമായി രൂപാന്തപ്പെടുമ്പോൾ കൈവരിക്കുന്ന മാധ്യമപരമായ സവിശേഷതകളും പരിമിതികളും ബുദ്ധിപൂർവ്വമായി കണ്ടെത്തുന്നതിലാണ് ഒരു ചലച്ചിത്രകാരന്റെ ഉചിതജ്ഞത വ്യക്തമാകുന്നത്. സാഹിത്യഭാഷയ്ക്കും ചലച്ചിത്രഭാഷയ്ക്കും തമ്മിലുള്ള വ്യതിരിക്തതയ്ക്കും ആസ്വാദനത്തിലെ വ്യതിയാനങ്ങൾക്കും അതിർവരമ്പുകളിട്ടത് ഇത്തരം ചിത്രങ്ങളായിരുന്നു. സാഹിത്യത്തിന്റെ ദൃശ്യവൽക്കരണം മാത്രമാണ് സാധാരണ ചിത്രങ്ങൾ. എന്നാൽ മൂലകൃതിയെ ഉപജീവിച്ചുള്ള ഉപപാഠങ്ങൾ സൃഷ്ടിക്കുകയാണ് ഉത്തമ ചലച്ചിത്ര രചയിതാക്കൾ ചെയ്യുന്നത്. ഇത്തരം ഉപപാഠങ്ങളിൽ ചലച്ചിത്രകാരന്റെ വ്യക്തിത്വമാണ് മൂലകൃതിയെ അതിജീവിച്ചുകൊണ്ട് പ്രേക്ഷകന് അനുഭവിക്കാൻ കഴിയുന്നത്. ഇത്തരത്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത് എം.ടിയുടെ രചനകൾ പലപ്പോഴും സിനിമയെ സംവിധായകന്റെ കലയാക്കി മാറ്റുന്നു.വർദ്ധക്യത്തിലെ ജീവിതവും പ്രണയവും പരസ്പര കരുതലുമൊക്കെ അതിമനോഹരമായി പറഞ്ഞുവെച്ച കഥയാണ് ശ്രീരമണയുടെ മിഥുനം. അതിനെ ആസ്പദമാക്കി എം.ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത 2000ൽ പുറത്തിറങ്ങിയ ഒരു ചെറുപുഞ്ചിരി എന്ന ചിത്രം ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.പ്രസ്തുത സിനിമയെ മുൻനിർത്തി തിരക്കഥയെസർഗ്ഗാത്മക സാഹിത്യ സൃഷ്ടിയാക്കി തീർത്തുകൊണ്ട് അനുവർത്തനത്തിലൂടെ സിനിമയെ ദൃശ്യവൽക്കരിച്ച എം.ടിയുടെ രചനാ ഭാവങ്ങളിലൂടെ കടന്നുപോവുകയാണ് ഇവിടെ.

Downloads

Published

01-10-2024

How to Cite

ഡോ. വന്ദന ബി. “എം.ടി യുടെ ചെറുപുഞ്ചിരി”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 1, Oct. 2024, pp. Pages. 35-41, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/22.

Issue

Section

Articles

Similar Articles

You may also start an advanced similarity search for this article.