മലയാള സിനിമയും മാജിക്കൽ റിയലിസവും
Keywords:
റിയലിസം, മാജിക്കൽ റിയലിസം, പുരാവൃത്തം, സർറിയലിസം, താരംAbstract
മാജിക്കൽ റിയലിസം എന്ന വാക്കിനർത്ഥം മാിക യാഥാർത്ഥ്യം എന്നാണ് പ്രത്യക്ഷ അർത്ഥം പോലെതന്നെ മാികതയും യാഥാർത്ഥ്യവും ഇടകലർത്തിയുള്ള ആഖ്യാന രീതിയാണിത്. ഈ പ്രവണത ആദ്യം കാണുന്നത് ചിത്രകലയിലാണ്. ചിത്രകലയിൽ നിന്നു സാഹിത്യത്തിലേക്കും പിന്നീട് സിനിമയിലേക്കും ഈ രചനാതം കടന്നുവന്നു. ഇത്തരം രചനകളിലെ കഥാപാത്രങ്ങളുടെ പെരുമാറ്റവും ജീവിതവും വിചിത്രമാണ്. മാജിക്കൽ റിയലിസ്റ്റിക്കായ കഥാപാത്രത്തിന്റെ പെരുമാറ്റം ഒരു വിചിത്രമായ വികാരത്തെ ഉണർത്തുകയാണു ചെയ്യുന്നത്. വിശദീകരണങ്ങൾ ഒന്നും യുക്തിപരമായിരിക്കുകയില്ല. മായികമായ ഒരന്തരീക്ഷമായിരിക്കും ഇത്തരം കൃതികളിലുണ്ടാവുക. യക്ഷിക്കഥകളും സ്വപ്നങ്ങളും പുരാവൃത്തങ്ങളും ഈ രചനാരീതിയിൽ ഇടകലർന്നുവരുന്നു. വർണ്ണനകളെല്ലാംതന്നെ സർറിയലിസ്റ്റിക് ആയിരിക്കും. ലാറ്റിനമേരിക്കൻ എഴുത്തുകാരനായ ഗബ്രിയേൽ ഗാർസിയ മാർക്കേസ് മാജിക്കൽ റിയലിസത്തെ കുറിച്ച് അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്: “മാജിക്കൽ റിയലിസം പ്രകൃത്യാതീതവും സ്വഭാവിക സമാധാനവും സഹവർത്തിത്വവും മാിക യാഥാർത്ഥ്യങ്ങളിലൂടെ സ്വയം പ്രകടിപ്പിക്കുന്നതുമാണ്. അത് അപരിചിതത്വവും പരിചിതത്വവും തമ്മിലുള്ള ഏറ്റുമുട്ടലാണ്” (Chronicle of a Death Untold: 15). ചരിത്രപരമായ ആശയങ്ങളും പുരാവൃത്തങ്ങളും എല്ലാം ഇടകലർത്തിയാണ് മാർക്കേസ് ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ' എന്ന നോവൽ എഴുതിയത്. യാഥാർത്ഥ്യത്തിന്റെ പശ്ചാത്തലത്തിൽ അയഥാർത്ഥമായതിനെ അവതരിപ്പിക്കുകയാണ് അദ്ദേഹം. മാജിക്കൽ റിയലിസത്തിന്റെ മാസ്റ്റർപീസ് എന്നറിയപ്പെടുന്ന നോവൽ ആണിത്. കൊളംബിയൻ എഴുത്തുകാരനായ ഗബ്രിയേൽ ഗാർസിയ മാർക്കേസ് ആണ് ലോകോത്തര മാജിക്കൽ റിയലിസ്റ്റ് എഴുത്തുകാരനായി അറിയപ്പെടുന്നത്. മലയാള സിനിമകളിൽ മാജിക്കൽ റിയലിസം ആവിഷ്കരിച്ചത് പൂർണമായും വിജയം കണ്ടെന്നുപറയാൻ സാധിക്കില്ല. കാരണം സിനിമയുടെ സാങ്കേതികതകളിൽ പരിമിതപ്പെടാനുള്ള സാഹചര്യമാണ് മാജിക്കൽ റിയലിസത്തിനുള്ളത്. മാജിക്കൽ റിയലിസത്തിൻ്റെ അംശങ്ങൾ ചില മലയാള സിനിമകളിൽ കാണാൻ സാധിക്കും. അങ്ങനെയുള്ള സിനിമകൾ അന്വേഷിക്കുമ്പോൾ ആയിരത്തി തൊള്ളായിരത്തി ഒന്നിൽ റിലീസ് ആയ ‘ഞാൻ ഗന്ധർവ്വൻ’ എന്ന സിനിമയും രണ്ടായിരത്തി പത്തിൽ പുറത്തിറങ്ങിയ ‘പ്രാഞ്ചിയേട്ടൻ ആൻ ദി സെയിന്റ്' എന്ന സിനിമയും മാജിക് റിയലിസ്റ്റിക് അംശങ്ങൾ ചെറിയ തോതിലെങ്കിലും ഉൾക്കൊള്ളുന്നവയാണ്.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഫൗസിയ യൂസഫ്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.