Announcements
പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ISSN നമ്പറോടു കൂടിയ പിയർ റിവ്യൂഡ് റിസേർച്ച് ജേണൽ പാലൈയുടെ 2025 ഡിസംബർ ഇഷ്യുവിലേക്ക് ലേഖനങ്ങൾ ക്ഷണിക്കുന്നു. നവംബർ 20 നു മുമ്പ് ലേഖനം അയയ്ക്കേണ്ടതാണ്. ലേഖനത്തോടൊപ്പം ലേഖകരുടെ ഫോട്ടോയും വിലാസവും നൽകണം. വിഷയം - കേരളവിജ്ഞാനീയം - സമ്പന്നമായ കേരളത്തിൻ്റെ വൈജ്ഞാനികപാരമ്പര്യത്തിൻ്റെ വിവിധ തലങ്ങൾ അപഗ്രഥനവിധേയമാക്കുന്ന പ്രബന്ധങ്ങളാണ് ഈ ലക്കം ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നത്.
രചയിതാക്കൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
1. പാലൈ ജേർണലിൻ്റെ ഇമെയിൽ ഐഡിയിലേക്ക് ലേഖനങ്ങൾ സമർപ്പിക്കുക :- palaijournal@stcp.ac.in ഒപ്പം പാലൈ ജേർണലിൻ്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്തതിനു ശേഷം അതിൽ അപ് ലോഡ് ചെയ്യേണ്ടതുമാണ്. ഗൂഗിളിൽ പാലൈ ജേർണൽ എന്ന് സേർച്ച് ചെയ്താൽ സൈറ്റിൽ എത്താവുന്നതാണ്.
2. പാലൈ ജേർണൽ ഒരു മലയാളം ഗവേഷണ ജേർണലാണ്. ഭാഷ സാഹിത്യം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ലാഭേച്ഛയില്ലാത്ത ജേണലാണ്.
3. മറ്റൊരിടത്തും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത മൗലിക ലേഖനങ്ങൾ മാത്രം സമർപ്പിക്കുക. രചയിതാക്കൾ അതേ ലേഖനം
മറ്റ് പ്രസിദ്ധീകരണങ്ങളിൽ ഒരേസമയം പരിഗണിക്കുന്നതിനായി സമർപ്പിക്കരുത്.
4. ലേഖനം മലയാളത്തിൽ ആയിരിക്കണം.
5. എപിഎ, എംഎൽഎ, ചിക്കാഗോ സ്റ്റൈൽ അല്ലെങ്കിൽ ഇൻ-ടെക്‌സ്‌റ്റ് അവലംബം പിന്തുടരുന്ന മറ്റേതെങ്കിലും അന്തർദ്ദേശീയ ശൈലിയിലുള്ള അവലംബം തിരഞ്ഞെടുക്കാൻ രചയിതാവിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഒരു ലേഖനത്തിൽ ഒരു ശൈലി പാലിക്കേണ്ടതുണ്ട്. ലേഖനത്തിൽ കീവേഡുകളും ഉപയോഗിച്ച കൃതികളുടെ പട്ടികയും നിർബന്ധമാണ്. ദയവായി വെബ് ഉറവിടങ്ങളിലേക്കുള്ള ലിങ്കുകൾ ഉണ്ടെങ്കിൽ ഉൾപ്പെടുത്തുക.
6. എഴുത്തുകാർ ലേഖനം തയ്യാറാക്കുമ്പോൾ ഇൻ-ടെക്‌സ്‌റ്റ് ഉദ്ധരണികളുമായി ബന്ധപ്പെട്ട ധാർമ്മിക കോഡ് പാലിക്കുന്നതിൽ വളരെ ശ്രദ്ധാലുവായിരിക്കണം. ഓരോന്നും ഉദ്ധരണി /ഇരട്ട ഉദ്ധരണി ചിഹ്നങ്ങൾ കൊണ്ട് വേർതിരിച്ചിരിക്കണം. കൃതിയുടെ പേര് ഇറ്റാലിക്സിൽ ആയിരിക്കണം.
7. ലേഖനം വേർഡ് ഫോർമാറ്റിൽ യുണിക്കോഡ് ഫോണ്ടിൽ സമർപ്പിക്കേണ്ടതാണ്.
8. ഈ ഇഷ്യുവിൽ ഒരാളുടെ ലേഖനം പ്രസിദ്ധീകരിച്ചാൽ പിന്നീട് ഈ വർഷത്തിലെ മറ്റു ഇഷ്യുസിൽ ഇദ്ദേഹത്തിൻ്റെ ലേഖനങ്ങൾ വീണ്ടും പ്രസിദ്ധീകരിക്കാൻ സാധിക്കുന്നതല്ല . എന്നാൽ അടുത്ത വർഷം മികച്ച പ്രബന്ധങ്ങൾ നൽകിയാൽ പ്രസിദ്ധീകരിക്കുന്നതാണ്.