കഥയിൽ നിന്നും വെള്ളിത്തിരയിലേക്ക്
ചെറിയ ഭൂകമ്പങ്ങളും ജാനകിക്കുട്ടിയും
Keywords:
അനുകല്പനം (Adaptation), വിപുലനം (Expansion), Dissociative DisorderAbstract
ഏതെങ്കിലും കലാസൃഷ്ടിയോ അതിന്റെ ഭാഗങ്ങളോ സ്വീകരിച്ച് പുതിയ കലാസൃഷ്ടിക്ക് രൂപം നൽകുന്ന പ്രക്രിയയാണ് അനുകല്പനം/അനുരൂപണം. സാഹിത്യകൃതിയെ തിരക്കഥയാക്കി, സിനിമയാക്കി മാറ്റുന്നത് ഒരു ഉദാഹരണം. ലോകത്തിലെ തന്നെ വിഖ്യാതമായ പല സാഹിത്യസൃഷ്ടികളും ഇതിനോടകം സിനിമകളായി പുറത്തുവന്നുകഴിഞ്ഞു. ചലച്ചിത്ര പഠനങ്ങളിൽ അനുകല്പന പഠനങ്ങൾക്ക് ഏറെ പ്രാധാന്യം കിട്ടുകയും ചെയ്യുന്ന കാലം കൂടിയാണിത്. 'ചെറിയ ചെറിയ ഭൂകമ്പങ്ങൾ' എന്ന എം.ടി. വാസുദേവൻ നായരുടെ ചെറുകഥയെ ആസ്പദമാക്കി 1998-ൽ ഹരിഹരൻ സംവിധാനം ചെയ്ത 'എന്ന് സ്വന്തം ജാനകിക്കുട്ടി' എന്ന സിനിമയെ അനുകല്പന സങ്കൽപ്പനങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്താനാണ് ഈ പ്രബന്ധത്തിൽ ശ്രമിക്കുന്നത്.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ആസിഫ് എം.

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.