നാടോടി ഘടകങ്ങളുടെ വിനിയോഗം - ചലച്ചിത്ര ഗാനങ്ങളിൽ വയലാറിന്‍റെ തെരഞ്ഞെടുത്ത രചനകളെ മുൻനിർത്തിയുള്ള വിശകലനം

Authors

  • ആതിര എ. കെ.

Keywords:

സാഹിത്യം, സംസ്കാരം, സമൂഹം, ഭാഷ, ഫോക്‌ലോർ

Abstract

മലയാളഭാഷ എല്ലാ കാലത്തും ഏറ്റുപാടുന്ന നിരവധി പാട്ടുകൾ വയലാർ രാമവർമ്മ രചിച്ചിട്ടുണ്ട്. 1928-1975 വരെയുള്ള ഇരുപത്തേഴ് വർഷങ്ങൾക്കിടയിൽ മൂവായിരത്തിലേറെ ഗാനങ്ങളാണ് അദ്ദേഹം എഴുതിയത്. തന്‍റെ പ്രതിഭയും പ്രചോദനവും ഏതാണ്ട് മുഴുവനായി ഗാനരചനയ്ക്കുവേണ്ടി നീക്കിവച്ച കവിയാണ്  വലയാർ എന്ന് കെ.ജയകുമാർ അഭിപ്രായപ്പെട്ടിട്ടുണ്ട് (ജയകുമാർ.കെ. 2015:13). സിനിമാഗാനങ്ങളുടെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തിൽ സാഹിത്യം, സംഗീതം, സംസ്കാരം അതിനുള്ളിൽ തന്നെ  ഭാഷ, പ്രമേയം, നാടോടിവഴക്കങ്ങൾ തുടങ്ങിയവയെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പഠനങ്ങൾ പ്രസക്തമാണ്. വയലാറിന്‍റെ ഗാനങ്ങൾ പരിശോധിക്കുമ്പോൾ  സിനിമാഗാനങ്ങളിൽ ഫോക് പാരമ്പര്യമാർജ്ജിച്ച സാഹിത്യപരിസരം കാണാനാകും.അവയുടെ ബാഹുല്യം വർഗീകരണത്തിന് തടസം സൃഷ്ടിക്കുമെങ്കിലും അതിരുകൾക്കുള്ളിൽ നിന്നുകൊണ്ട് പാരമ്പര്യം, ആചാരാനുഷ്ഠാനം, ഇതിഹാസം, പുരാവൃത്തം, ജനകീയഉത്സവങ്ങൾ തുടങ്ങീ ഫോക് ഘടകങ്ങൾ ഗാനങ്ങളിലുൾപ്പെടുത്തിയവതരിപ്പിച്ചത് എങ്ങനെയാണെന്ന്  ഈ പ്രബന്ധത്തിൽ വിശകലനം ചെയ്യുന്നു.

References

1. അനിൽകുമാർ. എൻ, പ്രകടന ഗാനങ്ങളുടെ ആഖ്യാനസൗന്ദര്യശാസ്ത്രം, തൃശ്ശൂർ, കേരള സാഹിത്യ അക്കാദമി, 2010.

2. ജയകുമാർ. കെ, വയലാർ ഗാനരചനയിലെ ഗാന്ധർവ്വം, തിരുവനന്തപുരം, സാഹിത്യപ്രവർത്തക സഹകരണ സംഘം 2015.

3. ഹരികുമാർ. പി.കെ, മലയാളചലച്ചിത്രഗാനംസാഹിത്യചരിത്രം, തിരുവനന്തപുരം, സാഹിത്യപ്രവർത്തകസഹകരണ സംഘം, 2013.

4. വസന്തൻ. എസ്.കെ, കേരള സംസ്കാര ചരിത്ര നിഘണ്ടു, തിരുവനന്തപുരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 2005.

5. വയലാർ കൃതികൾ, കോട്ടയം, ഡി.സി ബുക്സ്, 2016.

Downloads

Published

01-10-2025

How to Cite

ആതിര എ. കെ. “നാടോടി ഘടകങ്ങളുടെ വിനിയോഗം - ചലച്ചിത്ര ഗാനങ്ങളിൽ വയലാറിന്‍റെ തെരഞ്ഞെടുത്ത രചനകളെ മുൻനിർത്തിയുള്ള വിശകലനം”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 2, no. 1, Oct. 2025, pp. Pages 43-49, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/66.

Issue

Section

Articles