ദൃശ്യഭാഷയിലെ ബിംബകല്പന
എലിപ്പത്തായതിൻ്റെ കാഴ്ച
Keywords:
സിനിമ, ദൃശ്യഭാഷ, ബിംബകല്പന, ദൃശ്യബിംബങ്ങൾ, എലിപ്പത്തായം, ദൃശ്യഭാഷയിലെ ബിംബകല്പന, എലിപ്പത്തായത്തിൻ്റെ കാഴ്ചAbstract
അടൂർ ചിത്രങ്ങളിലെ സുപ്രധാനമായ സവിശേഷത ചലച്ചിത്രങ്ങളിൽ ദീക്ഷിച്ചിട്ടുള്ള ബിംബാവതരണങ്ങളാണ്. കഥയിലെ അന്തസംഘർഷങ്ങളെയും കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളെയും അനുഭവവേദ്യമാക്കാൻ ഫലപ്രദമായി ഉപയോഗിച്ചിട്ടുള്ള ബിംബങ്ങൾ എലിപ്പത്തായത്തിലും കാണാം. ആളൊഴിഞ്ഞ ഇടനാഴികളും ഏകാന്തമായ തളങ്ങളും അടഞ്ഞ വാതിലുകളും ഇരുട്ടുകട്ടപിടിച്ച അടുക്കളയും പൊളിഞ്ഞുതുടങ്ങുന്ന മേൽക്കൂരയുമൊക്കെയായി നിലകൊള്ളുന്ന നരവീണ നാലുകെട്ട് പോയകാല പ്രൌഢിയെയും വർത്തമാനകാലജീർണ്ണതയെയും ഒരുപോലെ സംവേദനം ചെയ്യാൻ പര്യാപ്തമാണ്.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. പി. എസ്. ജ്യോതിലക്ഷ്മി

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.