അപമാനത്തിൻ്റെ അരങ്ങുവാഴ്ചകൾ സമകാലസിനിമയിൽ
Keywords:
അപമാനം, മനുഷ്യാന്തസ്, പ്രത്യയശാസ്ത്രം, പ്രതിരോധം, അതിജീവനംAbstract
മാരി സെല്‍വരാജ് സംവിധാനം ചെയ്ത് 2018 ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് പരിയേറും പെരുമാള്‍. ഇന്ത്യന്‍ സാമൂഹ്യസാഹചര്യങ്ങളില്‍ കാലങ്ങളായി ആഴത്തില്‍ വേരുപിടിച്ച ജാതിവ്യവസ്ഥയും അതിൻ്റെ ഭാഗമായ ദുരഭിമാന കൊലയും സമകാല സാമൂഹിക സാഹചര്യത്തില്‍ നിന്നുകൊണ്ട് സിനിമ പ്രശ്നവത്കരിക്കുന്നു. കേവല കാഴ്ചയ്ക്കും വിനോദത്തിനുമപ്പുറം സിനിമ രാഷ്ട്രീയ പ്രവര്‍ത്തനമാകുന്നതിന്റെ സാധ്യതകള്‍ സിനിമ മുന്നോട്ടുവയ്ക്കുുന്നു. സമകാല സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള കലഹവും വ്യവസ്ഥാപിതമായ സമൂഹബോധ ത്തോടുള്ള പ്രതിഷേധവും സിനിമയിലുണ്ട്. അപമാന സിദ്ധാന്തത്തിൻ്റെ (humiliation theory) അടിസ്ഥാനത്തില്‍ പരിയേറും പെരുമാള്‍ എന്ന ചലച്ചിത്രത്തെ ഈ പ്രബന്ധത്തില്‍ വിശകലനം ചെയ്യുന്നു. ജാതിവിരുദ്ധതയുടെ പേരില്‍ അപമാനങ്ങള്‍ ഏറ്റുവാങ്ങാനും അന്തസ് ഹനിക്കപ്പെടാനും വിധിക്കപ്പെടുന്ന കീഴാള ജനതയുടെ ജീവിത സംഘര്‍ഷങ്ങളും അതിജീവന ശ്രമങ്ങളും സിനിമ നല്‍കുന്ന പാഠമാണ്.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. ജെസ്സി അലക്‌സാണ്ടർ

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.