അധികാരപ്രയോഗവും നീതിനിർവ്വഹണവും ‘മഹാവീര്യർ' എന്ന ചലച്ചിത്രത്തിൽ
Keywords:
അധികാരം, നീതി, കാലംAbstract
ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും തമ്മിലുള്ള സാമൂഹിക ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം എന്ന് ഫ്രഞ്ച് വിപ്ലവത്തിൻ്റെ പ്രവാചകനായ റൂസോ തൻ്റെ സോഷ്യൽ കോൺട്രാക്ട് എന്ന കൃതിയിൽ പറഞ്ഞുവെക്കുന്നു. ഈ സാമൂഹിക ഉടമ്പടിയെ നിർണ്ണയിക്കുന്നത് അധികാരവും അധികാരി രൂപപ്പെടുത്തുന്ന നിയമസംവിധാനങ്ങളുമാണ്. ഈ വ്യവസ്ഥയിൽ ഭരിക്കുന്നവൻ അധികാരം കയ്യാളുന്നവനും ഭരിക്കപ്പെടുന്നവൻ വിധേയനുമാകുന്നു. മാനവ ചരിത്രം പരിശോധിച്ചാൽ ഒരുവൻ ഏകനല്ലാതിരുന്ന കാലം മുതൽ അധികാരം അവർക്കിടയിൽ രൂപപ്പെട്ടു തുടങ്ങി. ഗോത്രസംസ്കൃതിയിൽ നിന്നും ഫെഡറൽ രാഷ്ട്രത്തിലേക്കുള്ള വളർച്ചയിൽ പുരുഷൻ, കരുത്തൻ, ബുദ്ധിശാലി, വിവേകി, വിദ്യാസമ്പന്നൻ, സമ്പന്നൻ, ഉന്നതകുലജാതൻ എന്നിങ്ങനെ അധികാരിയുടെ ഗുണഗണങ്ങൾ മാറി വരുന്നു. രാജഭരണകാലഘട്ടം അധികാരത്തെ ഒരു പരമ്പരാഗത അവകാശമായി പരിണാമപ്പെടുത്തി. രാജ്യത്തെ നീതി വ്യവസ്ഥ അധികാര സംരക്ഷണത്തിൻ്റെ കാവലാളായിമാറി. ഫെഡറൽ സദായങ്ങൾക്കുള്ളിലും പ്രച്ഛന്നവേഷത്തിൽ നിലനിൽക്കുന്ന അധികാരസങ്കൽപ്പത്തെ എബ്രിഡ് ഷൈൻ സംവിധാനംചെയ്ത ‘മഹാവീര്യർ' എന്ന ചലച്ചിത്രത്തെ ആസ്പദമാക്കി പഠന വിധേയമാക്കുകയാണ് ഈ പ്രബന്ധത്തിൽ.
References
1. ജീവൻകുമാർ കെ. ഡോ, റെയ്മണ്ട് വില്ല്യംസ്, എസ്.പി.സി.എസ്,കോട്ടയം, 2019.
2. പത്മനാഭപിള്ള ജി, ശ്രീകണ്ഠേശ്വരം, ശബ്ദതാരാവലി, എസ്.പി.സി.എസ്, കോട്ടയം, 1987.
3. രവീൻ പി.പി., ഡോ. മിഷേൽ ഫൂക്കോ - വർത്തമാനത്തിൻ്റെ ചരിത്രം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1998.
4. രവീൻ പി.പി. ഡോ, സംസ്കാരപഠനം ഒരു ആമുഖം, ഡി.സി. ബുക്സ് കോട്ടയം, 2002.
5. സെബാസ്റ്റ്യൻ വട്ടമറ്റം, ലകാനും സിസേക്കും മനസ്സ് മതം മാർക്സിസം, ആത്മ ബുക്ക്സ്, കോഴിക്കോട്, 2023.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ജിഷ്ണുകാന്ത് വി.എസ്.

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.