പ്രവാസാവിഷ്കാരം 'പത്തേമാരി'യിൽ
Keywords:
കുടുംബം, പ്രവാസം, ജീവിതം, അന്യതാബോധം, ഏകാന്തത, സ്നേഹംAbstract
ഒരു വ്യക്തി താൻ അതുവരെ ജീവിച്ച ജീവിതപരിസരങ്ങളിൽനിന്നും താല്കാലികമായി വിട്ടുനിൽക്കുന്ന അവസ്ഥയാണ് പ്രവാസം. ജീവിതസങ്കീണ്ണതകൾക്കുള്ള ഒരു ശാശ്വത പരിഹാരംതേടലാണ് മനുഷ്യനെ പ്രവാസത്തിലേയ്ക്ക് നയിക്കുന്നത്. പ്രവാസം വ്യക്തിയുടെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ അസ്തിത്വത്തിൻ്റെ അപചയത്തിന് കാരണമാകുന്നു. നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ സ്വയം നഷ്ടപ്പെടുന്നവരാണ് പ്രവാസികൾ. ഇത്തരത്തിൽ ജീവിതത്തിന്റെ മുക്കാൽഭാഗവും പ്രവാസിയായി ജീവി ക്കുകയും എന്നാൽ സ്വന്തമായി ഒന്നും നേടാതെ എല്ലാം കുടുംബത്തിനും ബന്ധുക്കൾക്കും നൽകുകയും ഒരു കണക്കും സൂക്ഷിക്കാത്തവനുമായ പള്ളിക്കൽ നാരായണൻ്റെ ജീവിത ത്തെ പ്രമേയമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ‘പത്തേമാരി’. ഈ സിനിമയിലെ പ്രവാസ ആവിഷ്കാരത്തെയും അത് മാനുഷ്യ-സാമൂഹികാവസ്ഥകളിൽ സൃഷ്ടിക്കുന്ന പരിവർത്തനങ്ങളെയുംകുറിച്ച് സിനിമയെ മുൻനിർത്തി അന്വേഷിക്കുകയാണ് ഈ പ്രബന്ധം.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ടെജി കെ. തോമസ്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.