വിവേചനത്തിൻ്റെ പെൺകാഴ്ചകളും വിമോചനത്തിൻ്റെ തുറവികളും സരളാരാമവർമ്മയുടെ 'പരാജയം' എന്ന കഥയിൽ
Keywords:
ലിംഗവിവേചനം, സ്ത്രീ, വിമോചനം, വിവാഹം, കുടുംബം, സ്വത്വം, അധികാരംAbstract
ജീവിതത്തെ പെണ്ണനുഭവങ്ങളുടെ കാഴ്ചപ്പാടിലൂടെ വിലയിരുത്തുമ്പോൾ മാത്രം തെളിഞ്ഞുവരുന്ന നൈതികതയുടെയും ദാർശനികതയുടെയും മാനങ്ങളെ ആഴത്തിൽ വില യിരുത്തുന്ന സാഹിത്യകൃതികൾ ആദ്യ കാലഘട്ടംമുതൽ സാഹിത്യം അടയാളപ്പെടുത്തി യിട്ടുണ്ട്. ആൺസൃഷ്ടികളായ സ്ത്രീസ്വത്വങ്ങളിൽനിന്നും ഭിന്നമായ സ്ത്രീ ആവിഷ്കാരങ്ങൾ നിർമ്മിതസ്വത്വങ്ങളെ പൊളിച്ചെഴുതുന്നവയായിരുന്നു. സ്വന്തം ആഗ്രഹങ്ങളെയും ആസക്തി കളെയും ഉള്ളിലടക്കി സ്വയമല്ലാതെ ജീവിക്കുന്നവരിൽനിന്നും വ്യത്യസ്തമായി ചെറുത്തുനിൽപ്പിൻ്റെ പുതിയ സാധ്യതകളെ മുന്നോട്ടുവയ്ക്കുന്ന കഥാപാത്രങ്ങളിലൂടെ പുതിയ സ്ത്രീ സ്വത്വനിർമ്മിതിയെ തന്നെയാണ് സാധ്യമാക്കിയത്. പുരുഷൻ്റെ അധികാരവും അംഗീകാരവും നിലനിർത്തുന്നതിൽ ബോധപൂർവ്വമോ അബോധപൂർവ്വമോ ആയി സ്ത്രീകൂടി നിർണായക പങ്കുവഹിക്കുന്നു എന്നതിൽ സംശയത്തിനു വകയില്ല. സാഹിത്യം സ്വയം ഒരു അടയാള പ്പെടുത്തലാകുമ്പോൾ നിലനിന്നുപോരുന്ന വ്യവസ്ഥിതികളോടുള്ള കലഹമെന്ന നിലയിൽ കൂടിയാണ് എഴുത്തുകാരികൾ തങ്ങളുടെ സർഗാത്മഗതയെ പ്രയോഗവൽക്കരിച്ചത്. അകം-പുറംലോക വിഭജനങ്ങളിൽ പുരുഷൻ പുറംലോകത്ത് സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ മേഖലകളിൽ സ്വന്തം പ്രാതിനിധ്യം അടയാളപ്പെടുത്തുമ്പോൾ സ്ത്രീ കുടുംബത്തിൻ്റെ പരിമിത അതിർത്തിക്കുള്ളിൽ തളച്ചിടപ്പെടുന്നു. തികച്ചും വ്യത്യസ്തമായ അനുഭവലോകങ്ങളെയാണ് സ്ത്രീകൾ തങ്ങളുടെ രചനകളിലൂടെ ആവിഷ്കരിച്ചത്. ഇത്തരത്തിൽ സ്ത്രീ എങ്ങനെയാണ് അവളുടെ അനുഭവലോകങ്ങളെയും ആഗ്രഹലോകങ്ങളെയും നോക്കി കണ്ടതും വിലയിരുത്തിയതും ആവിഷ്കരിച്ചതുമെന്ന അന്വേഷണം ഏറെ പ്രസക്തമാണ്. സ്ത്രീ ജീവിതാവിഷ്കരണം സരളരാമവർമ്മയുടെ ‘പരാജയം’ എന്ന കഥയെ മുൻനിർത്തി വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധം.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. അമ്പിളി എം.വി.

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.