വിലായത്ത് ബുദ്ധ: അന്യവൽക്കരണത്തിൻ്റെ സ്വത്വപ്രതിസന്ധികൾ
Keywords:
അസ്തിത്വവാദം, വൈയക്തികവാദം, സത്താദർശനം, അന്യവൽക്കരണം, രൂപകം, ഭാവാത്മകതAbstract
മലയാള നോവലിൻ്റെ ഭാവുകത്വ പരിണാമത്തില്‍ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ് ജി.ആര്‍. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ. സാമൂഹിക/സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിന്നും അന്യവല്‍ക്കരിക്കുന്ന മനുഷ്യാവസ്ഥയുടെ പരിച്ഛേദം എന്ന് ഈ കൃതിയെ വിശേഷിപ്പിക്കാം. ഇതിലെ കഥാപാത്രാവിഷ്‌കാരത്തെ പാശ്ചാത്യസാഹിത്യത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള അസ്തിത്വവാദ-അന്യവല്‍ക്കരണ ദര്‍ശനങ്ങള്‍ കൊണ്ട് വിലയിരുത്താനാണ് ഈ പഠനത്തില്‍ ശ്രമിക്കുന്നത്. തൻ്റെ തന്നെ ജീവിത പരിസരത്തിലേയ്ക്ക് ഉള്‍ വലിയുന്ന കഥാപാത്രങ്ങളും അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളുമാണ് അസ്തിത്വവാദഭാവുകത്വത്തെ അടയാളപ്പെടുത്തുക. വിലായത്ത് ബുദ്ധയിലെ കഥാപാത്ര സന്നിവേശവും വൈകാരികതയെ തീവ്രഭാവത്തില്‍ പ്രതിഫലിപ്പിച്ചുകൊണ്ട് നിലകൊള്ളുന്നതാണ്. സമൂഹം വ്യക്തിയുടെമേല്‍ സൃഷ്ടിക്കുന്ന ബദലുകള്‍ ആന്തരിക സംഘര്‍ഷങ്ങളായി രൂപം കൊള്ളുകയും അതില്‍നിന്നു പുറത്തു കടക്കാനാവാത്ത വിധത്തില്‍ വ്യക്തി സാമൂഹികബന്ധം പരിത്യജിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ കഥാപാത്രങ്ങളും സമൂഹവും തമ്മിലുള്ള വൈയക്തികബന്ധത്തില്‍ ഉടലെടുക്കുന്ന അന്യവത്കരണ/ അസ്തിത്വവാദ പ്രശ്‌നങ്ങള്‍ വിലായത്ത് ബുദ്ധയുടെ ആദ്യാവസാനം ദര്‍ശിക്കാം. പ്രമേയഘടന, വൈരുദ്ധ്യത്തിൻ്റെ സൗന്ദര്യശാസ്ത്രം, അന്യവല്‍ക്കരണം, രൂപക പ്രതിനിധാനങ്ങള്‍, കഥാപാത്രവല്‍ക്കരണം, ഉപസംഹാരം എന്നീ വിധം വിഷയത്തെ ക്രോഡീകരിച്ചിരിക്കുന്നു.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. അർച്ചന എ.കെ.

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.