ലിംഗ വിവേചനം, പാർശ്വവൽക്കരണം, പ്രതിരോധം സരസ്വതിഭായിയുടെ 'തലച്ചോറില്ലാത്ത സ്ത്രീകൾ' എന്ന കഥയിൽ

Authors

  • ടെജി കെ. തോമസ്

Keywords:

വ്യക്തി, കുടുംബം, സ്ത്രീ, ലിംഗം, പ്രതിരോധം, തുല്യത

Abstract

നാനാവിധത്തിലുള്ള ലിംഗവിവേചനങ്ങളും പാർശ്വവൽക്കരണങ്ങളും സ്ത്രീസമൂഹം എല്ലാ കാലഘട്ടത്തിലും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ ലിംഗ വിവേചനം ഏറെ പ്രശ്നവത്കരണം നേരിടുന്ന ഒരു പ്രയോഗമാണ്. സമൂഹവും കുടുംബവും വ്യക്തിയും നിരന്തര പരിണാമങ്ങൾക്ക് വിധേയപ്പെട്ടുകൊണ്ടിരിക്കുമ്പോഴും സ്ഥായിയായിനിൽക്കുന്ന ചില സാമൂഹിക ധാരണകൾക്ക് ഇളക്കംതട്ടുന്നില്ല. അത്തര ത്തിൽ ഒന്നാണ് സമൂഹത്തിലെ സ്ത്രീപുരുഷ സമത്വം/തുല്യത എന്നത്. സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പുനൽകുന്ന ഭരണകൂട നിയമസംവിധാനങ്ങൾക്കുള്ളിൽ, ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളിൽ സ്ത്രീയുടെ നില ഇപ്പോഴും പുരുഷന് തുല്യമാണോ എന്നത് ഗൗരവപൂർവ്വം ചിന്തിക്കേണ്ടിയിരിക്കുന്നു. കുടുംബം മുതൽ തൊഴിലിടംവരെയുള്ള സ്ത്രീ ഇടപെടുന്ന സാമൂഹിക സംവിധാനങ്ങളിൽ അവൾ നിരന്തരം പാർശ്വവൽക്കരണങ്ങൾ നേരിടുന്നുണ്ട്. അതിലുള്ള സ്വന്തം അതൃപ്തിയെ പലമട്ടിൽ പ്രകടിപ്പിക്കാൻ ശ്രമം നടത്തുന്നുമുണ്ട്. പക്ഷേ, നിർമ്മിതബോധ്യങ്ങൾ അടച്ചൊതുക്കലുകളുടെ പാഠങ്ങളിലൂടെ നിശബ്ദതയാണ്, സഹനമാണ് ഉത്തമയായ സ്ത്രീയുടെ ലക്ഷണമെന്നും അതാണവളുടെ അലങ്കാരമെന്നും പറഞ്ഞുപഠിപ്പിച്ചുവയ്ക്കുന്നു. ഇത്തരം ബോധ്യങ്ങളെ ചോദ്യംചെയ്യുന്ന തരത്തിലുള്ള ആവിഷ്കാരങ്ങൾ ആദ്യകാലം മുതൽ സാഹിത്യകൃതികളിൽ ഉണ്ടായിട്ടുണ്ട്. സമകാലഘട്ടത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന ലിംഗവിവേചനവും പാർശ്വവൽക്കരണവും 1911ൽ സരസ്വതിഭായ് 'തലച്ചോറില്ലാത്ത സ്ത്രീകൾ' എന്ന കഥയിൽ ആവിഷ്കരിച്ചിട്ടുണ്ട്. ഈ കഥയുടെ ആന്തരികതലം ഉൾക്കൊള്ളുന്ന പ്രതിരോധത്തിൻ്റെ രാഷ്ട്രീയവും ലിംഗവിവേചനത്തിനെതിരെയുള്ള സ്ത്രീയുടെ നിലപാടുകളും കഥയെ മുൻ നിർത്തി ചർച്ചചെയ്യുകയാണ് ഈ പ്രബന്ധം.

References

സിമൊങ്ങ് ദി ബുവ, 2017, സെക്കൻഡ് സെക്സ്, ഡിസി ബുക്സ്, കോട്ടയം

സുപ്രിയ വി.സി. ഡോ, കെ കെ ശിവദാസ് ഡോ, സന്തോഷ് മാനിച്ചേരി, 2013, ഫെമിനിസം ദലിത് സാഹിത്യം പരസ്യകല, മാളൂബൻ പബ്ലിക്കേഷൻസ് തിരുവനന്തപുരം

നിവേദിത മേനോൻ, 2017, അകമേ പൊട്ടിയ കെട്ടുകൾക്കപ്പുറം ഇന്ത്യൻ ഫെമിനിസത്തിൻ്റെ വർത്തമാനങ്ങൾ, (പരി. ജെ.ദേവിക) സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം

ബഷീർ എം. എം ഡോ, 2004, ആദ്യകാല സ്ത്രീകഥകൾ, ലിപി പബ്ലിക്കേഷൻസ് കോഴിക്കോട്

ശാരദക്കുട്ടി എസ്, 2009, പെൺവിനിമയങ്ങൾ , ഡിസി ബുക്സ്, കോട്ടയം

സരസ്വതീഭായ്,2004, ‘തലച്ചോറില്ലാത്ത സ്ത്രീകൾ’, ആദ്യകാല സ്ത്രീകഥകൾ, എഡി. ഡോ.എം. എം ബഷീർ, ലിപി പബ്ലിക്കേഷൻസ് കോഴിക്കോട്

Downloads

Published

01-07-2025

How to Cite

ടെജി കെ. തോമസ്. “ലിംഗ വിവേചനം, പാർശ്വവൽക്കരണം, പ്രതിരോധം സരസ്വതിഭായിയുടെ ’തലച്ചോറില്ലാത്ത സ്ത്രീകൾ’ എന്ന കഥയിൽ”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 4, July 2025, pp. Pages 66-71, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/52.

Issue

Section

Articles