വിവർത്തനവും സാംസ്കാരിക വിനിമയവും:

ചില പ്രായോഗിക പ്രശ്നങ്ങൾ

Authors

  • ശശിധരൻ എ.പി.

Keywords:

വിവർത്തനം, സാംസ്കാരിക വിനിമയം, വിവർത്തന പ്രക്രിയ, ഇസഡോർ പിഞ്ചുക്, സാമാജിക ഭാഷണം, ദലിത് ഭാഷ

Abstract

മനുഷ്യനെ ഭൂമുഖത്തുള്ള ജീവികളിൽ നിന്ന് വ്യത്യസ്തമാക്കി തീർക്കുന്ന ഏറ്റവും വലിയ സവിശേഷത ഭാഷാപ്രയോഗശേഷിയാണ്. മനുഷ്യൻ ഒരു ഭാഷ ജീവിയാണ് (Man is a language animal ) എന്ന പ്രസ്താവന ഏത് അർത്ഥത്തിലും ശരിയാണ്. മനുഷ്യൻ സാമൂഹിക ജീവിയാണ് എന്ന് പറയും പോലെ തന്നെ പ്രധാനമാണ് മനുഷ്യൻ ഭാഷാജീവിയാണ് എന്ന നിരീക്ഷണവും. സാമൂഹിക ജീവിതത്തിനായി മനുഷ്യൻ കണ്ടെത്തിയ ഉപാധിയാണ് ഭാഷ. സമൂഹമില്ലെങ്കിൽ മനുഷ്യനില്ല. ഭാഷയില്ലെങ്കിൽ സമൂഹവും ഇല്ല. അങ്ങനെ മനുഷ്യ ജീവിതത്തിന്‍റെ അടിസ്ഥാനമായി തന്നെ ഭാഷ എന്ന പ്രതിഭാസം മാറുന്നു. വ്യത്യസ്ത ഭാഷാസമൂഹങ്ങൾ വ്യത്യസ്ത ലോകങ്ങളിൽ  തന്നെയാണ് നിലനിൽക്കുന്നത്. ഭാഷയിൽ നിന്ന് വേറിട്ട് മനുഷ്യന് ജീവിതമില്ല. അവന്‍റെ അബോധത്തെ പോലും നിർണ്ണയിക്കുന്നത് ഭാഷയാണെന്ന് പറയാം. ഭാഷയുടെ ആശയവിനിമയ മണ്ഡലത്തിലെ വിവിധങ്ങളായ പ്രത്യക്ഷീകരണങ്ങളിൽ പ്രധാനമാണ് കലാസാഹിത്യങ്ങൾ. അർത്ഥതലങ്ങളുടെ പ്രകടവശങ്ങളിൽ തട്ടിനിശ്ശബ്ദമായി പോകുന്ന സാഹിത്യഭാഷയെ ബഹുദൂരം മുന്നോട്ടു കൊണ്ടുപോകുന്ന വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും യഥാർത്ഥത്തിൽ മനുഷ്യജീവിതത്തിന്‍റെ തന്നെ വിശദീകരണങ്ങളാണ്. ഓരോ സാഹിത്യകൃതിയും മനുഷ്യ ജീവിതത്തിന്‍റെ ആവിഷ്കാരങ്ങളാണ്, ഒരു ജനസമൂഹത്തിന്‍റെ സാംസ്കാരികജീവിതപ്രതിഫലനങ്ങളാണ് ഓരോ സാഹിത്യസംവർഗ്ഗങ്ങളും.

References

1. വിവർത്തനം കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് 1979 ഒരു സംഘം ലേഖകൻ

2. പ്രബോധ ചൻ നായർ വി ആർ : വിവർത്തനത്തിന്‍റെ ഭാഷാ ശാസ്ത്രഭൂമിക, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം 1980

3. വിശ്വനാഥ അയ്യർ എൻ. ഇ : വിവർത്തന വിചാരം

4. സച്ചിദാനന്ദൻ : കവിത വിവർത്തനം ചെയ്യുന്ന മൂന്നു വഴികൾ പച്ചക്കുതിര മാർച്ച് 2021

5. ഡോ: മാത്യു മുട്ടത്ത്,ഡോ: കെ. വി തോമസ് : വിവർത്തനവിചിന്തനം ലിപി കോഴിക്കോട്

6. Euguen A. Nida :Towards a science of translation Leiden E. J. Brill 1964

7. Susan Bassnet : Translation studies London Methuen 1980

8. PinchukIsadore : Scientific and Technical Translation. A Deutusch 1977

9. കവിയൂർ മുരളി: ദളിത് ഭാഷ കറന്റ്‌ ബുക്സ്, കോട്ടയം 1997.

Downloads

Published

01-10-2025

How to Cite

ശശിധരൻ എ.പി. “വിവർത്തനവും സാംസ്കാരിക വിനിമയവും: : ചില പ്രായോഗിക പ്രശ്നങ്ങൾ”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 2, no. 1, Oct. 2025, pp. Pages 34-38, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/64.

Issue

Section

Articles

Similar Articles

1 2 > >> 

You may also start an advanced similarity search for this article.