എൻ്റെ ജാലകത്തിലെ ഗ്രീഷ്മകാലം
ശ്രീ. എൽ.എം. തോമസിൻ്റെ ഗീതാഞ്ജലീ വിവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള പഠനം
Keywords:
ഗീതാഞ്ജലി, അദ്വൈതാനുഭൂതി, സംസൃഷ്ടി, കാവ്യാത്മാവ്, പ്രതിബന്ധംAbstract
1937 ലാണ് ശ്രീ. എല്‍.എം. തോമസ് രവീനാഥ ടാഗോറിൻ്റെ ഗീതാഞ്ജലീ പദ്യങ്ങള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നത്. 1912 ല്‍ പ്രസിദ്ധീകൃതമായ ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശ്രീ. എല്‍.എം. തോമസ് തൻ്റെ ഗീതാഞ്ജലീ ഭാഷാന്തരം നിർവ്വഹിച്ചിട്ടുള്ളത്. മഹാകവി തന്നെയാണ് ഈ ഇംഗ്ലീഷ് വിവര്‍ത്തനം സാധ്യമാക്കിയിട്ടുള്ളത്. മഹാകവിയുടെ ജീവിതകാലത്ത് അദ്ദേഹത്തിൻ്റെ അനുമതിയോടുകൂടി നടത്തിയ വിവര്‍ത്തനവും കൂടിയാണിത്. പദ്യത്തിൻ്റെ ചിട്ടവട്ടങ്ങളേക്കാള്‍ ഗദ്യത്തിൻ്റെ സ്വാതമായിരുന്നു ശ്രീ. എല്‍.എം. തോമസിനു താത്പര്യം. അതുകൊണ്ട് മനോഹരമായ ഗദ്യപരിഭാഷയുമാണിത്. മംഗലാപുരത്തെ ബാസല്‍മിഷന്‍ പ്രസിദ്ധപ്പെടുത്തിയ ഈ ഗീതാഞ്ജലീ വിവര്‍ത്തനത്തിൻ്റെ ഒമ്പതോളം പതിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. വിവര്‍ത്തനത്തിലെ സൂക്ഷ്മമായ സൗന്ദര്യതലങ്ങള്‍ അല്പമെങ്കിലും കണ്ടെത്താന്‍ ശ്രമിക്കുക എന്നതാണ് പഠനോദ്ദേശ്യം.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. അഥീന എം.എൻ.

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.