ആത്മപരതയുടെ ആഖ്യാനഭേദങ്ങൾ

Authors

  • ഡോ. സിബി കുര്യൻ

Keywords:

ചെറുകഥ, ആത്മകഥ, ആത്മപരത, ആഖ്യാനം, കഥാകൃത്ത്

Abstract

വ്യക്തിയുടെ ആത്മനൊമ്പരങ്ങൾ ഹൃദയാവർജകമായ രീതിയിൽ അവതരിപ്പിക്കുന്ന കഥാകൃത്താണ് ടി. പത്മനാഭൻ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥകളിൽ ആത്മാഖ്യാനത്തിന്‍റെ ചാരുത നിറഞ്ഞുനിൽക്കുന്നു. സ്വാനുഭവപരിധിയിൽനിന്ന് കഥാവസ്തുക്കൾ കണ്ടെടുത്ത് ജീവിതാവിഷ്കാരം സാധിക്കുന്ന കഥാകൃത്ത് പലപ്പോഴും കഥാപാത്രങ്ങൾക്ക് പേരു നൽകി കാണുന്നില്ല. പകരം അയാൾ, ഞാൻ തുടങ്ങിയ സർവനാമങ്ങളിലൂടെയും വൃദ്ധൻ, അച്ഛൻ, കുട്ടി തുടങ്ങിയ സാമാന്യനാമങ്ങളിലൂടെയുമാണ് മിക്ക കഥകളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ കഥാരചനയുടെ സമകാലികഘട്ടത്തിൽ ടി. പത്മനാഭൻതന്നെ അദ്ദേഹത്തിന്‍റെ കഥകളിൽ കഥാപാത്രമായി കടന്നുവരുന്നു. മരയ എന്ന കഥാസമാഹാരത്തിലെ ഒട്ടെല്ലാ കഥകളിലും നായകൻ കഥാകൃത്തുതന്നെയാണ്. കഥാകൃത്ത് കഥയിൽ അവതീർണനായ സാഹചര്യമെന്തെന്നും അത്തരത്തിലുള്ള ആഖ്യാനവൈവിധ്യം ആത്മപരത നിറഞ്ഞുനിൽക്കുന്ന കഥാഘടനയിൽ വരുത്തുന്ന വൈവിധ്യഭംഗികൾ എന്തെന്നുമുള്ള അന്വേഷണമാണ് ഈ പഠനം. മരയ എന്ന കഥാസമാഹാരത്തിലെ കഥകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിട്ടുള്ളത്.

References

1. അച്യുതൻ, എം., ചെറുകഥ ഇന്നലെ ഇന്ന്, ഡി സി ബുക്സ്, കോട്ടയം, 2011.

2. തോമസ് സ്കറിയ, എഡി., ഭാവം പത്മനാഭം കഥാപഠനങ്ങൾ, ടോൾ മൌണ്ട് പബ്ലിക്കേഷിങ്, കോട്ടയം, 2025.

3. പത്മനാഭൻ, ടി., പത്മനാഭന്റെ കഥകൾ സമ്പൂർണം, ഡി സി ബുക്സ്, കോട്ടയം, 2014.

4. -------, മരയ, ഡി സി ബുക്സ്, കോട്ടയം, 2019.

Downloads

Published

01-10-2025

How to Cite

ഡോ. സിബി കുര്യൻ. “ആത്മപരതയുടെ ആഖ്യാനഭേദങ്ങൾ”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 2, no. 1, Oct. 2025, pp. Pages 13-17, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/61.

Issue

Section

Articles