നവമാധ്യമങ്ങളും കുട്ടികളുടെ അനുഭൂതി നിർമ്മിതിയും - തെരഞ്ഞെടുത്ത നവമാധ്യമ പാഠങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനം
Keywords:
കുട്ടികൾ, നവമാധ്യമം, അനുഭൂതി, ഫോട്ടോ, വീഡിയോ, റീൽസ്, സ്റ്റാറ്റസ്Abstract
യൂട്യൂബ്, ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഷെയർ ചാറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ അനേകം നവമാധ്യമങ്ങളിലൂടെയാണ് നാമിന്ന് ലോകത്തെ നിരന്തരം വീക്ഷിക്കുന്നത്. മനുഷ്യവംശത്തിന്‍റെ സഞ്ചാരപഥങ്ങളിൽ ഓരോ തലമുറയും ഒന്നിനൊന്ന് മെച്ചപ്പെട്ട സൗകര്യത്തിലും ജീവിതം കൂടുതൽ ലളിതമാക്കുന്ന സാധ്യതകളിലൂടെയുമാണ് മുന്നോട്ടു പോകുന്നത്. വർത്തമാനകാല സമൂഹത്തിൽ നവമാധ്യമങ്ങളുടെ ഉപയോഗവും ഇടപെടലും ആബാലവൃദ്ധം ജനങ്ങളെയും ഒരുപോലെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ പുതിയ തലമുറയിലെ കുട്ടികളുടെ അനുഭൂതികളെ നിർമ്മിക്കുകയും നിർണയിക്കുകയും ചെയ്യുന്ന ഒന്നായി നവമാധ്യമങ്ങൾ പുതിയ കാലത്ത് മാറുന്നതായി കാണാം. വിവിധ യൂട്യൂബ് ചാനലുകൾ, ഇൻസ്റ്റഗ്രാം വീഡിയോകൾ, മെസ്സേജുകൾ, സ്റ്റാറ്റസുകൾ, ഫോട്ടോ, വീഡിയോ തുടങ്ങിയവയെല്ലാം കുട്ടികളുടെ അനുഭവലോകങ്ങളെ നിർണയിക്കുന്നത് എങ്ങനെയെന്നും അവ അനുഭൂതി നിർമ്മിതിയുടെ ഭാഗമായി മാറുന്നതിന്‍റെ സാംഗത്യം എന്തെന്നും പരിശോധിക്കുകയാണ് ഈ പ്രബന്ധത്തിലൂടെ ചെയ്യുന്നത്.
References
സഹായക ഗ്രന്ഥങ്ങൾ
1. അജു കെ നാരായണൻ, ചെറി ജേക്കബ്, 2012 പലവക സംസ്കാര പഠനങ്ങൾ, സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം.
2. ആദർശ് വി കെ 2010, ഇനി വായന ഇ-വായന, ഡിസി ബുക്ക്, കോട്ടയം.
3. ജോസ് കെ. മാനുവൽ (എഡി), 2014,മാധ്യമങ്ങളും മലയാള സാഹിത്യവും, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, തിരുവന്തപുരം
4. രവീൻ പി.പി., 2013, സംസ്കാര പഠനം ഒരു ആമുഖം, സാഹിത്യപ്രവർത്തകസഹകരണസംഘം, കോട്ടയം.
5. സുനിത ടി.വി, 2002, ഇ മലയാളം കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
ആനുകാലികങ്ങൾ
1. ദിനേശ് വർമ്മ,2010, സോഷ്യൽ നെറ്റ് വർക്കുകൾ ഉന്നം വയ്ക്കുന്നതാരെ, ദേശാഭിമാനി ആഴ്ച പതിപ്പ് ,മെയ് 2.
2. ബിനു സചിവോത്തമ പുരം, 2018, മൊബൈൽ ഫോൺ എന്ന മാധ്യമം ഇടപെടലും പ്രസക്തിയും, മലയാളം റിസർച്ച് ജേണൽ മെയ് , ലക്കം 2.
3. ബിനു സചിവോത്തമപുരം,2014, നവമാധ്യമ സംസ്കാരവും ഭാഷയും, സാഹിത്യലോകം, ഓഗസ്റ്റ് ലക്കം 4.
4. രാജഗോപാലൻ ഇ. പി, 2008, ഇ- എഴുത്തും ഈ യെഴുത്തും , ഭാഷാപോഷിണി , മെയ് ലക്കം 12.
5. വെങ്കിടേശ്വരൻ സി എസ് 2006 മൊബൈൽ ഫോൺ ചില കുറിപ്പുകൾ ഭാഷാപോഷിണി, ലക്കം 4.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ജോബിൻ ഫിലിപ്പ്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.