വിവേചനവും വിമോചനവും ആശാൻ്റെ വീക്ഷണത്തിൽ

Authors

  • ഡോ. അനില തോമസ്

Keywords:

വിമോചനം, വിവേചനം, സ്വരാജ്, സ്വാതന്ത്ര്യം

Abstract

സാമൂഹികവും നിയമപരവുമായ മാറ്റങ്ങൾ ഉണ്ടായിട്ടും ലോകമെമ്പാടുമുള്ള സമൂഹങ്ങളിൽ ഒരു പ്രശ്നമായിത്തുടരുന്ന വിവേചനം സമകാലിക ലോകത്തെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നാണ്. വംശം, വർഗം, മതം, പ്രായം തുടങ്ങി വിവേചനത്തിൻ്റെ അടിസ്ഥാന സ്ഥിരാങ്കങ്ങൾ പലതുണ്ട്. ചരിത്രത്തിലുടനീളം മാരകമായ വിവേചനത്തിൻ്റെ ദുരന്തകഥകൾ വായിക്കാൻ കിട്ടും. സംസ്ക്കാരത്തിനനുസരിച്ചാണ് അതവസാനിപ്പിക്കുവാനുള്ള പ്രതിവിധികൾ രൂപപ്പെടുന്നത്. ഒരു വ്യക്തിയുടെ പ്രാഥമികതലം മുതൽ ആത്യന്തികതലം വരെയുള്ള ഇച്ഛാവികാസത്തിനും പൂർത്തീകരണത്തിനും പ്രതിബന്ധമില്ലാത്ത അവസ്ഥയാണ് വിമോചനം, സ്വാതന്ത്ര്യം എന്നിവ ലക്ഷ്യം വയ്ക്കുന്നത്. അടിസ്ഥാനചോദനകൾ, മൗലികപ്രവണതകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന ആന്തരിക വ്യക്തിത്വവും സാമൂഹികനിയണങ്ങൾക്കനുസരിച്ചു വ്യവസ്ഥികൃതമായ ബാഹ്യവ്യക്തിത്വവും മനുഷ്യനുണ്ട്. ജാതി, മതം, വർഗം, വർണ്ണം, ലിംഗം, ദേശം, ഭാഷ, ആചാരാനുഷ്ഠാനങ്ങൾ, വിശ്വാസപ്രമാണങ്ങൾ തുടങ്ങിയവ മനുഷ്യൻ്റെ വിമോചനദാഹത്തെ പ്രശ്നവത്കരിക്കുന്നു.വ്യക്തിക്ക് അയാളുടെ കഴിവുകളും സർഗവാസനകളും വികസിക്കുവാൻ സ്വാതന്ത്ര്യത്തിൻ്റെ അന്തരീക്ഷം അനിവാര്യവുമാണ്. തൻ്റെയും സമൂഹത്തിൻ്റെയും നന്മയ്ക്കുതകുന്ന രീതിയിൽ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും സമൂഹാംഗങ്ങൾക്ക് അവകാശം ലഭിക്കുന്ന അവസ്ഥ കൂടിയാണ്.

References

1. കുമാരനാശാൻ, എൻ., കുമാരനാശാൻ സമ്പൂർണ്ണകൃതികൾ (ഭാഗം II) കുമാരനാശാൻ ദേശീയസാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട്, തോന്നയ്ക്കൽ, 2011,

2. കുമാരനാശാൻ, എൻ., കുമാരനാശാൻ സമ്പൂർണ്ണകൃതികൾ (ഭാഗം 4) കുമാരനാശാൻ ദേശീയസാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട്, തോന്നയ്ക്കൽ, 2011.

3. പ്രിയദർശൻ, ജി., ആശാൻ പഠനങ്ങൾ, ശാരദ ബുക്ക് ഡിപ്പോ. തോന്നയ്ക്കൽ, 1977.

4. സാനു. എം. കെ. അശാന്തിയിൽനിന്ന് ശാന്തിയിലേയ്ക്ക്, കറൻ്റ് ബുക്സ്, 2003.

ആനുകാലികങ്ങൾ

1. പ്രതിഭ, 1095 മകരം ലക്കം.

2. ഭാഷാപോഷിണി, ഒക്ടോബർ-നവംബർ ലക്കം. 1980.

3. വിവേകോദയം, 1054 തുലാം ലക്കം.

4. ----1082 വൃശ്ചികം ലക്കം

5. ----1086 മിഥുനം ലക്കം.

6. ----1083 തുലാം ലക്കം.

7. ----1095 വൃശ്ചികം ലക്കം.

8. സ്വദേശാഭിമാനി, 1083 കുംഭം ലക്കം.

Downloads

Published

01-07-2025

How to Cite

ഡോ. അനില തോമസ്. “വിവേചനവും വിമോചനവും ആശാൻ്റെ വീക്ഷണത്തിൽ”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 4, July 2025, pp. Pages 38-44, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/49.

Issue

Section

Articles