അധികാരപ്രയോഗത്തിൻ്റെ രാഷ്ട്രീയം കഥകളിൽ

Authors

  • ഫ്രാൻസിസ് മൈക്കിൾ

Keywords:

അധികാരപ്രയോഗത്തിൻ്റെ രാഷ്ട്രീയം, വഴിക്കുരുക്ക്, കുഴിയുടെ ഭൂമിശാസ്ത്രം, സാംസ്കാരിക നിർമിതി, ചരിത്രം

Abstract

അധികാരസ്ഥാപനങ്ങളുടെ വന്യതയും കുടിലതയും അവരെ നയിക്കുന്ന പ്രതികാരദാഹവും പ്രതീകാത്മകമായി ചിത്രീകരിക്കുന്ന 'രണ്ട് രാജക്കന്‍മാരും രണ്ട് വഴിക്കുരുക്കുകളും' എന്ന കഥ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായ ജോര്‍ജ് ബോര്‍ഹസിൻ്റേതാണ്. ആനന്ദിന്റെ 'കുഴി' അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ എഴുതിയ കഥയാണ്. 'കുഴി' സാധാരണക്കാരുടെ ജീവിതാവസ്ഥയുടെ രൂപകനിര്‍മിതിയാണ്. അധികാര പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്രം എത്ര ഉത്കൃഷ്ടമായാലും അതിനു വിധേയരാകുന്നവര്‍ കേവലം അടിമകളും മൃഗതുല്യരുമായി മാറുന്നു. ഒരിക്കലും മോചനമില്ലാത്ത കുഴിയില്‍ ഒടുങ്ങുന്നവര്‍ക്ക് മനുഷ്യരെന്ന പരിഗണന പോലും ലഭിക്കുന്നില്ല. ബോര്‍ഹസ് അധികാര സ്ഥാപനങ്ങളുടെ തനിസ്വഭാവം ചിത്രീകരിക്കുമ്പോള്‍ ആനന്ദ് അധികാരപ്രയോഗത്തിൻ്റെ രൂപഭാവങ്ങള്‍ തീവ്രതയോടെ പകര്‍ത്തുന്നു. അധികാരസ്ഥാപനങ്ങളുടെ അന്ധതയ്ക്കും അനീതിക്കും ചരിത്രം അകമ്പടി സേവിക്കുന്നതിൻ്റെ മൗഢ്യവും 'കുഴി' അനാവൃതമാക്കുന്നു. അധികാരസ്ഥാപനങ്ങളെ നയിക്കുന്നത്  ധാര്‍മികതയോ, നീതിബോധമോ, മാനുഷികതയോ അല്ലെന്ന് ബോര്‍ഹസും ആനന്ദും സ്ഥാപിക്കുമ്പോള്‍ അത് ലാറ്റിനമേരിക്കന്‍ ജീവിതാനുഭവവും ഇന്‍ഡ്യന്‍ യാഥാര്‍ത്ഥ്യവുമായി മാറുന്നു.

Downloads

Published

01-04-2025

How to Cite

ഫ്രാൻസിസ് മൈക്കിൾ. “അധികാരപ്രയോഗത്തിൻ്റെ രാഷ്ട്രീയം കഥകളിൽ”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 3, Apr. 2025, pp. Pages 60-63, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/36.

Issue

Section

Articles