മിഷണറി സ്കെച്ചുകളിലെ കേരളം
Keywords:
രേഖാചിത്രം, ജീവിതാവസ്ഥ, മിഷണറി സ്കെച്ചുകള്‍, ചർച്ച് മിഷണറി ഗ്ലീനർ, സംസ്കാരം, ചരിത്രപഠനം, സാമൂഹിക നവോത്ഥാനംAbstract
കേരളത്തിൻ്റെ സാമൂഹിക നവോത്ഥാനത്തില്‍ മിഷണറിമാരുടെ സംഭാവനകള്‍ പഠനവിധേയമായിട്ടുണ്ട്. എന്നാല്‍, നൂറും നൂറ്റമ്പതും വർഷങ്ങള്‍ക്കുമുമ്പു ലണ്ടനില്‍നിന്നും പുറത്തിറങ്ങിയിരുന്ന മിഷണറി മാസികകളില്‍ പ്രസിദ്ധീകരിച്ച കേരളത്തിൻ്റെ രേഖാചിത്രങ്ങള്‍ അർഹമായ രീതിയില്‍ വിലയിരുത്തപ്പെട്ടിട്ടില്ല. ഫോട്ടോഗ്രാഫി പ്രചാരത്തിലെത്താത്ത കാലഘട്ടത്തില്‍ പുറത്തിറങ്ങിയ മാസികകളില്‍, സ്കെച്ചുകള്‍ എന്ന നിലയിലാണ് ഇത്തരം ചിത്രങ്ങള്‍ ചേർത്തിരുന്നത്. ഏതെങ്കിലുമൊരു ദൃശ്യം ഭാവനാത്മകമായി ചിത്രീകരിക്കുന്നതിനപ്പുറം കാഴ്ചയോടു പൂർണമായും നീതി പുലർത്തുന്ന തരത്തിലുള്ള രചനാശൈലി ഇവയില്‍ കാണാം. ആ നിലയ്ക്കു കേരളത്തിൻ്റെ പൊതുസംസ്കാരത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ മുതല്‍ക്കൂട്ടാകുന്ന ചിത്രങ്ങളാണ് ഇവയോരോന്നും. നമ്മുടെ ഗവേഷണമേഖലയില്‍ മിഷണറി സ്കെച്ചുകള്‍ക്കുള്ള പ്രാധാന്യം അടയാളപ്പെടുത്താനാണ് പ്രബന്ധത്തിലൂടെ ലക്ഷ്യമാക്കുന്നത്.
References
1. നെല്ലിമുകൾ, സാമുവൽ. സിഎംഎസ് കോളേജിൻ്റെ ചരിത്രം 1816-1996. ബെഞ്ചമിൻ ബെയ്ലി ഗവേഷണകേം, 1997
2. മെറ്റീർ, സാമുവൽ. ഞാൻ കണ്ട കേരളം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2024
3. മോഹൻ ദാസ്, വള്ളിക്കാവ്. മിഷണറിമാരുടെ കേരളം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2023
4. Hacker, I.H. Kerala: The Land of Palms. London Missionary Society, 1912
5. Velupillai, T.K. The Travancore State Manual (All Volumes). Kerala Gazetteers Department, 1996
6. The Church Missionary Gleaner: 1841-1921, Church Missionary Society, London
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. സൗമ്യ ബേബി

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.