സാംസ്‌കാരിക സമന്വയത്തിൻ്റെ കേരള മോഡൽ
Keywords:
സംസ്കാരം, സമന്വയം, ഗ്ലോബല്‍, ലോക്കല്‍Abstract
ഏകധാരയായി രൂപപ്പെടുന്ന പ്രകൃതം സംസ്കാരങ്ങൾക്കൊന്നിനും കാണില്ല. സ്വാധീനങ്ങളും അധിനിവേശങ്ങളും സ്വീകരണങ്ങളും കൊണ്ട് നിരന്തരം പൂർണമാക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുന്ന സ്വഭാവമാണ് സംസ്കൃതികൾക്കെല്ലാമുള്ളത്. മുൻകാലങ്ങളിൽ നടന്ന ഇത്തരം സംസ്കാര രൂപീകരണങ്ങളുടെയും രൂപാന്തരീകരണത്തിന്റെയും ചരിത്രം ഇന്ന് അപഗ്രഥിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്. സമകാലിക കാലത്തും ലോകത്തും ലോകത്തിൻ്റെ വൃദ്ധിക്ഷയങ്ങളും ഭാവപ്പകർച്ചകളും നമുക്ക് ഗോചരമാണ്. കേരളപശ്ചാത്തലത്തിൽ ഈ വിഷയത്തെ സമീപിക്കുമ്പോൾ ഗ്ലോക്കൽ (ഗ്ലോബൽ + ലോക്കൽ) എന്ന ന്യൂജെൻ നാമധേയത്തിന്റെ വ്യാപ്തിയിൽ സംസ്കാരത്തിന്റെ നിത്യപരിണാമത്തെ പഠിക്കാമെന്നു കരുതുന്നു. കടലിനക്കരെനിന്ന് വിദേശ സഞ്ചാരികളും കച്ചവടക്കാരും സുഗന്ധദ്രവ്യങ്ങൾക്കുവേണ്ടിയും ക്രമേണ അധികാരസ്ഥാപനത്തിനു വേണ്ടിയും കുടിയേറിയ ഭൂതകാലത്തിന് നാം പകരംവീട്ടലുകൾ നടത്തുന്ന കാലമാണിത്. ഭൂഖണ്ഡങ്ങളിലേക്ക് കേരളീയർ നടത്തുന്ന കുടിയേറ്റങ്ങൾ ഇവിടുത്തെ ആവാസവ്യവസ്ഥയെയും സമൂഹത്തെയും സാംസ്കാരിക മേഖലകളെയും ചെറിയ അളവിലൊന്നുമല്ല സ്വാധീനിക്കുന്നത്.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. ഫാ. ജോബി ജേക്കബ്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.