കൽപ്പറ്റ നാരായണൻ്റെ വിമർശനത്തിലെ സാമൂഹികബോധവും കാവ്യബോധവും: ഒരു സർഗാത്മക വായന

(Kalpatta Narayanante vimarshanathile samoohikabodhavum kavyabodhavum: Oru sargathmaka vayana)

Authors

  • Dr. Sunil Jose ST. JOSEPHS COLLEGE (AUTONOMOUS) DEVAGIRI KOZHIKODE

Keywords:

കൽപ്പറ്റ നാരായണൻ, മലയാള വിമർശനം, കാവ്യബോധം, സാമൂഹികബോധം, സൂക്ഷ്മരാഷ്ട്രീയം, സ്ത്രീപക്ഷ വായന, നവീന ഭാവുകത്വം

Abstract

സമകാല മലയാള സാഹിത്യത്തിലെ കവിയും വിമർശകനുമായ കൽപ്പറ്റ നാരായണൻ്റെ വിമർശനരചനകൾ സാഹിത്യം, സമൂഹം, ഭാഷ, മനുഷ്യാനുഭവം എന്നിവയുടെ അന്തർബന്ധങ്ങളെ സൃഷ്ടിപരമായി വായിച്ചെടുക്കുന്നവയാണ്. കാവ്യബോധത്തെയും സാമൂഹികബോധത്തെയും പരസ്പരവിരുദ്ധങ്ങളായി കാണാതെ, അവയെ പരസ്പരം പൂരിപ്പിക്കുന്ന വായനാസാധ്യതകളായി സമീപിക്കുന്നതിലാണ് അദ്ദേഹത്തിൻ്റെ വിമർശനത്തിൻ്റെ സവിശേഷത. ഈ പ്രബന്ധം കൽപ്പറ്റ നാരായണൻ്റെ വിമർശനദർശനത്തെ മനുഷ്യത്വപര വിമർശനം, സൂക്ഷ്മരാഷ്ട്രീയം, ക്ലാസിക്കുകളുടെ പുനർവായന, സ്ത്രീപക്ഷ വായന, നവീന ഭാവുകത്വം, ഭാഷയുടെ സാധ്യത, വിമർശനശൈലി എന്നീ തലങ്ങളിൽ പരിശോധിക്കുന്നു. ബഷീർ, ഇടശ്ശേരി, വൈലോപ്പിള്ളി, ആറ്റൂർ, അക്കിത്തം, മാധവിക്കുട്ടി, മേതിൽ രാധാകൃഷ്ണൻ എന്നിവരെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വായനകളിലൂടെ സാഹിത്യത്തിലെ രാഷ്ട്രീയം മുദ്രാവാക്യങ്ങളിൽ അല്ല, മനുഷ്യബന്ധങ്ങളുടെ ആന്തരിക ചലനങ്ങളിലും ഭാഷയുടെ നിഗൂഢതകളിലും പ്രവർത്തിക്കുന്നുവെന്ന് ഈ പഠനം വ്യക്തമാക്കുന്നു. മലയാള വിമർശനത്തെ ജീവിക്കുന്ന സാഹിത്യാനുഭവമായി ഉയർത്തുന്നതിലാണ് കൽപ്പറ്റ നാരായണൻ്റെ പ്രധാന സംഭാവന നിലനി ൽക്കുന്നത്.

References

കല്പ്പറ്റ നാരായണൻ. ഏതിലയും മധുരിക്കുന്ന കാടുകളിൽ. ഡി. സി. ബുക്സ്, 2005.

കല്പ്പറ്റ നാരായണൻ. സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല. ഇൻസൈറ്റ് ബുക്സ്, 2014.

കല്പ്പറ്റ നാരായണൻ. കവിതയുടെ ജീവചരിത്രം. മാതൃഭൂമി ബുക്സ്, 2015.

കല്പ്പറ്റ നാരായണൻ. കയർ മുറുകുകയാണ്. ഗ്രീൻ ബുക്സ്, 2017.

കല്പ്പറ്റ നാരായണൻ. കറുപ്പ് ഇരുട്ടല്ല വെളുപ്പ് വെളിച്ചവുമല്ല. മാതൃഭൂമി ബുക്സ്, 2021.

Downloads

Published

01-04-2026

How to Cite

Dr. Sunil Jose. “കൽപ്പറ്റ നാരായണൻ്റെ വിമർശനത്തിലെ സാമൂഹികബോധവും കാവ്യബോധവും: ഒരു സർഗാത്മക വായന: (Kalpatta Narayanante Vimarshanathile Samoohikabodhavum Kavyabodhavum: Oru Sargathmaka Vayana)”. Palai Journal (Malayalam), vol. 2, no. 3, Apr. 2026, pp. Pages 50-55, https://palaijournal.stcp.ac.in/ojs/index.php/pjml/article/view/152.

Issue

Section

Articles

Similar Articles

<< < 1 2 3 4 5 > >> 

You may also start an advanced similarity search for this article.