താരതമ്യസാഹിത്യപഠനം ചരിത്രവഴികൾ
Tharathamyasahithyapadanam charithravazhikal
Keywords:
താരതമ്യം, സംസ്കാരം, വിമർശനം, സാഹിത്യം, ഭാഷ, ദേശം.Abstract
മനുഷ്യൻ സാമൂഹ്യ ജീവിയായി പരിണമിക്കുന്ന കാലം മുതൽ പാരസ്പര്യത്തിൻ്റെ ചരിത്രവും ആരംഭിക്കുന്നു. സർഗ്ഗാത്മകതയും സാഹിത്യവും അവനിൽ പ്രവർത്തിച്ചു തുടങ്ങിയകാലം മുതൽ വിവിധസാഹിത്യങ്ങൾ തമ്മിലുള്ള ആശയവിനിമയവും പരസ്പരസ്വാധീനവും നിലനിന്നിരുന്നു. അതിനാൽതന്നെ വ്യത്യസ്തഭാഷകൾ, സംസ്കാരങ്ങൾ, ദേശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി സാഹിത്യസൃഷ്ടികളെയും പ്രസ്ഥാനങ്ങളെയും തമ്മിൽ താരതമ്യം ചെയ്ത് പഠിക്കുന്ന സാഹിത്യശാഖയായ താരതമ്യസാഹിത്യം (Comparative Literature) സുപ്രധാനമായ ഒരു വിജ്ഞാനശാഖയാണ്. ‘‘സാഹിത്യം ഒന്നേയുള്ളൂ, അത് വിശ്വസാഹിത്യമാണ്, സാഹിത്യം ഒന്നേയുള്ളൂ അത് പലഭാഷകളിൽ എഴുതപ്പെടുന്നു എന്നുമാത്രം’’ എന്നീ രബീനാഥടാഗോർ, ഗൊയ്‌ഥേ തുടങ്ങിയ ജ്ഞാനികളുടെ സാഹിത്യത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും ‘വസുധൈവകുടുംബകം’ എന്ന ആശയവും താരതമ്യസാഹിത്യത്തിൻ്റെ അടിസ്ഥാന സങ്കല്പമാണെന്നു പറയാം. ഇന്ത്യൻ സ്‌കൂൾ, ഫ്രഞ്ച് സ്‌കൂൾ, ജർമൻ സ്കൂൾ, അമേരിക്കൻ സ്കൂൾ എന്നിങ്ങനെ ചില വ്യത്യസ്തതകളോടെ നിലനിൽക്കുന്ന വിവിധ പഠനമേഖലകളാണ് താരതമ്യസാഹിത്യത്തിലുള്ളത്. താരതമ്യസാഹിത്യ പഠനത്തിൻ്റെ ചരിത്രം പരിശോധിക്കുയാണ് ഈ പ്രബന്ധത്തിൽ.
References
1. ഡോ. കെ. അയ്യപ്പപണിക്കർ, അയ്യപ്പപണിക്കരുടെ ലേഖനങ്ങൾ, ഡി.സി.ബുക്സ് -1982.
2. ഡോ. എം.എ. കരീം, താരതമ്യസാഹിത്യ സമീക്ഷ,കേരളഭാഷാ ഇൻസ്റ്റ്യൂട്ട്-2014.
3. എം.എൻ. കാരശ്ശേരി (എഡി.) താരതമ്യ സാഹിത്യ വിചാരം,കേരളഭാഷാ ഇൻസ്റ്റ്യൂട്ട്- 2014.
4. ഡോ. കെ.എം. ജോർജ്ജ്,ഭാരതീയ സാഹിത്യ സമീക്ഷ, കേരളഭാഷാ ഇൻസ്റ്റ്യൂട്ട്-1994.
5. പി.ഒ. പുരുഷോത്തമൻ, താരതമ്യസാഹിത്യം തത്വവും പ്രസക്തിയും, കേരളഭാഷാ ഇൻസ്റ്റ്യൂട്ട്- 1999.
6. ഡോ. സി. രാജേന്ദ്രൻ, വ്യാഖ്യാനശാസ്ത്രം, കേരളഭാഷാ ഇൻസ്റ്റ്യൂട്ട്-2005.
7. ഡോ. ടി. ജി. രാമചന്ദ്രൻ പിള്ള, താരതമ്യ സാഹിത്യ വിചാരം, കേരളഭാഷാ ഇൻസ്റ്റ്യൂട്ട്- 2023.
8. താരതമ്യസാഹിത്യം പുതിയ കാഴ്ചപ്പാടുകൾ, ഡോ. കെ. എം. ജോർജ്ജ് സ്മാരക ഭാഷാ പഠന ഗവേഷണ കേന്ദ്രം, 2005.
9. താരതമ്യസാഹിത്യപഠനം: സിദ്ധാന്തവും പ്രയോഗവും, നാഷണൽ ബുക്സ്റ്റാൾ -1986.
10. താരതമ്യസാഹിത്യ പീഠിക, കമ്പാരറ്റീവ് ലിറ്ററേച്ചർ സൊസൈറ്റി,കേരളഭാഷാ ഇൻസ്റ്റ്യൂട്ട്-1999.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 ഡോ. എസ്. അജയകുമാർ

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.