ഭാരതീയസാഹിത്യദർശനത്തിൻ്റെ സമകാലികത കുട്ടികൃഷ്ണമാരാരുടെ കൃതികളിൽ
Bharatheeyasahithyadarshanathinte samakalikatha kuttikrishnamararude kruthikalil
Keywords:
ധർമ്മോപദേശം, കാവ്യപ്രയോജനം, സാഹിത്യവിദ്യ, സംസ്കാരതലം, മാനസികമൂല്യങ്ങൾ, ജീവിതയാഥാർത്ഥ്യംAbstract
മലയാളനിരൂപണരംഗത്ത് സ്വതവും മൗലികവുമായ നിലപാടുകൾ അവതരിപ്പിച്ച നിരൂപകനാണ് കുട്ടികൃഷ്ണമാരാർ. ഭാരതീയദർശനങ്ങളുടെ ഭൂമികയിൽ നിന്നുകൊണ്ട് ജീവിതയാഥാർത്ഥ്യത്തിലുറപ്പിച്ച വീക്ഷണത്തോടെ രൂപപ്പെട്ടതാണ് കുട്ടികൃഷ്ണമാരാരുടെ മൗലികമായ സിദ്ധാന്തങ്ങൾ. സാഹിത്യം വിദ്യയാണെന്നും, ശാശ്വതമൂല്യങ്ങളാണ് സാഹിത്യത്തിൽ ആവിഷ്കരിക്കേണ്ടതെന്നും, കല ജീവിതം തന്നെയെന്നും, നിരൂപകപക്ഷപാതത്തിലധിഷ്ഠിതമാണ് നിരൂപണമെന്നുമുള്ള വീക്ഷണങ്ങളിലൂടെയാണ് അദ്ദേഹത്തിൻ്റെ നിരൂപണങ്ങളെല്ലാം ആവിഷ്കരിക്കപ്പെട്ടത്. ധർമ്മചിന്തയെ ഉദ്ദീപിപ്പിക്കുന്ന സൗന്ദര്യബോധത്തിൽ നിന്നാണ് ഭാരതീയസാഹിത്യദർശനം രൂപപ്പെട്ടത്. സാഹിത്യവും ധർമ്മവും ഇവിടെ വേറിട്ട് കാണുന്നില്ല. സാഹിത്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കവിതയ്ക്കാണ് ഭാരതീയർ പ്രാമുഖ്യവും മഹത്വവും കൽപ്പിച്ചത്. അതുകൊണ്ട് അവരുടെ എല്ലാ വിചിന്തനങ്ങളും കവിതയെ കേീകരിച്ചതായിത്തീർന്നു. എങ്കിലും ‘സാഹിത്യം’ എന്ന വിശാലമായ കാഴ്ചപ്പാടിൽ അതിനെ വ്യാപിപ്പിച്ച് സർവ്വകാലികമാക്കിത്തീർക്കാൻ യോഗ്യമായ ദർശനപാരമ്പര്യമാണ് അവ പകർന്നു നൽകിയത്. വിദ്യയിലൂടെയും വായനയിലൂടെയും ആർജിച്ച ഭാരതീയ സാഹിത്യദർശനത്തിലുള്ള അറിവ് കുട്ടികൃഷ്ണമാരാരുടെ കൃതികളിൽ സമകാലികദർശനമായി മാറുന്നതെങ്ങനെയെന്ന് അപഗ്രഥിക്കുകയാണ് ഈ പ്രബന്ധത്തിൽ.
References
1. അപ്പൻ, കെ.പി, വരകളും വർണ്ണങ്ങളും, കോട്ടയം: ഡി.സി ബുക്സ്, 1992.
2. ആനന്ദവർദ്ധനൻ, ധ്വന്യാലോകം, വിവ: സി വി വാസുദേവ ഭട്ടതിരി, തിരുവനന്തപുരം: കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, 1996.
3. കുട്ടികൃഷ്ണമാരാർ, സാഹിത്യവിദ്യ, കോഴിക്കോട്: മാരാർസാഹിത്യപ്രകാശം, 1993.
4. ഇങ്ങുനിന്നങ്ങോളം, കോഴിക്കോട്: മാരാർ സാഹിത്യ പ്രകാശം, 1992.
5. കല ജീവിതം തന്നെ, കോഴിക്കോട്: മാതൃഭൂമി, 1989.
6. ഭാരതപര്യടനം, കോഴിക്കോട്: മാരാർ സാഹിത്യ പ്രകാശം, 1999.
7. ചർച്ചായോഗം, കോഴിക്കോട്: മാരാർ സാഹിത്യ പ്രകാശം, 2006.
8. സാഹിത്യഭൂഷണം, കോഴിക്കോട്: മാരാർ സാഹിത്യ പ്രകാശം, 1991.
9. പതിനഞ്ചുപന്യാസം, കോഴിക്കോട്: മാരാർ സാഹിത്യ പ്രകാശം, 1991.
10. ദണ്ഡി, കാവ്യാദർശം, വിവ: വ്യാ: പ്രൊഫ. ആർ. വാസുദേവൻ പോറ്റി, തിരുവനന്തപുരം: കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2002.
11. പ്രഭാകരൻ, പ്രയാർ, പ്രൊഫ. ഭാരതീയ കാവ്യശാസ്ത്രപഠനങ്ങൾ, തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി, 1999.
12. ഭരതമുനി, നാട്യശാസ്ത്രം, വിവ: കെ പി നാരായണ പിഷാരടി, തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി, 1999.
13. ഭാസ്കരൻ, ടി. ഭാരതീയ കാവ്യശാസ്ത്രം, തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1978.
14. മഹിമഭട്ടൻ, വ്യക്തിവിവേകം, വിവ., ഡോ. കെ.സുകുമാരപിള്ള, തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1988.
15. മേനോൻ, എം.എസ്. കാവ്യതത്ത്വ നിരീക്ഷണം. കോഴിക്കോട്: പൂർണ്ണ പബ്ലിക്കേഷൻസ്, 1995.
16. മേനോൻ, എം.എസ്. കവി കവിത സഹൃദയൻ, കോഴിക്കോട്: കേരള സാഹിത്യ സമിതി, 1985.
17. രാധാകൃഷ്ണൻ, പി.എസ്. കുട്ടികൃഷ്ണമാരാരുടെ സൗന്ദര്യദർശനം, കോട്ടയം: ഡി.സി ബുക്സ്, 1999.
18. ഷുബ, കെ.എസ്, മൂല്യസങ്കല്പം കുട്ടികൃഷ്ണമാരാരുടെ വിമർശനകൃതികളിൽ, പി.എച്ച്.ഡി പ്രബന്ധം, തിരുവനന്തപുരം: കേരള സർവകലാശാല, 2010.
19. സുലേഖ എം.ടി., ഡോ. കുട്ടികൃഷ്ണമാരാർ, മലയാളസാഹിത്യ നിരൂപണം, പ്രൊഫ. പന്മന രാമചൻ നായർ (എഡി), തിരുവനന്തപുരം: പി.കെ പരമേശ്വരൻ നായർ സ്മാരക സമിതി, 2008.
20. Richards, I.A. Principles of literary criticism, London: Routledge & Kegan Paul, 1955.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 ഡോ. വീണ എസ്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.