പ്രതിബദ്ധതയുടെ കഥാകാരൻ
Prathibaddhathayute kathakaaran
Keywords:
നവോത്ഥാനം, സുവർണ്ണയുഗം , സാമൂഹികാംശം, ഉപയുക്തം, സാമൂഹികജീർണതകൾ, മാധ്യമം, ജീവിതദുരിതങ്ങൾAbstract
മലയാളകഥാസാഹിത്യത്തിൻ്റെ നവോത്ഥാനദശയുടെ രണ്ടാമത്തെ ഘട്ടമായ സുവര്‍ണയുഗത്തിലെ ശ്രദ്ധേയനായ കഥാകൃത്താണ് പൊന്‍കുന്നം വര്‍ക്കി. പ്രസ്തുത കാലഘട്ടത്തിലെ മറ്റു കഥാകൃത്തുക്കളില്‍ നിന്നും വ്യത്യസ്തമായി, ഏറ്റവും കൂടുതല്‍ സാമൂഹികാംശം നിഴലിക്കുന്ന കഥകള്‍ വര്‍ക്കിയുടേതാണ്. 'തിരുമുല്‍ക്കാഴ്ച' എന്ന ഗദ്യകവിതാസമാഹാരവുമായാണ് വര്‍ക്കി മലയാളസാഹിത്യത്തില്‍ രംഗപ്രവേശം ചെയ്തത്. പിന്നീട് തനിക്ക് ഉപയുക്തമായ മാധ്യമം ചെറുകഥയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം കഥാരചനയിലേക്ക് ശ്രദ്ധപതിപ്പിച്ചു. സാമൂഹ്യപരിഷ്‌ക്കരണം എന്ന ലക്ഷ്യത്തോടെ സാമ്പത്തികവും മതപരവും ആയ മണ്ഡലങ്ങളിലെ അനീതികള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ തൻ്റെ രചനകളിലൂടെ അദ്ദേഹം ശബ്ദമുയര്‍ത്തി. തൻ്റെ കഥകളില്‍ സാമൂഹികജീര്‍ണതകള്‍ ചിത്രീകരിക്കുന്നതോടൊപ്പം തന്നെ അദ്ധ്വാനശീലരായ കൃഷിക്കാരുടെ ജീവിതദുരിതങ്ങളും സത്യസന്ധമായി ആവിഷ്‌കരിക്കാന്‍ അദ്ദേഹം ശ്രമിച്ചു.
References
1. ദിലീപ് എം.എസ്., വര്‍ക്കിയുടെ വെളിപാടുകള്‍, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം 2000.
2. രമേഷ് ചന്ദ്രൻ വി., പൊന്‍കുന്നം വര്‍ക്കിയുടെ കഥകള്‍, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം 1969.
3. ബഷീര്‍ എം.എം., മലയാളചെറുകഥാസാഹിത്യചരിത്രം, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍ 2002.
4. വര്‍ക്കി പൊന്‍കുന്നം, ശബ്ദിക്കുന്ന കലപ്പയും മറ്റു പ്രധാന കഥകളും, ഡി.സി. ബുക്‌സ്, കോട്ടയം 2003
5. അച്യുതന്‍ എം., ചെറുകഥ ഇന്നലെ ഇന്ന്, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം 1973.
6. ഗോപാലകൃഷ്ണന്‍ പി.കെ, പുരോഗമനസാഹിത്യപ്രസ്ഥാനം നിഴലും വെളിച്ചവും, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍ 1998.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 ദീപ എ.കെ.

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.