സോർബയും സമകാലിക മലയാള സാഹിത്യവും: സ്വാതന്ത്ര്യം, ശരീരം, അതിജീവനം, പ്രതിരോധം
Sorbayum samakalika malayala saahithyavum: swathanthryam, sareeram, athijeevanam, prathirodham
Keywords:
സോർബ ദി ഗ്രീക്ക്, നിക്കോസ് കസാൻദ്സാക്കിസ്, സമകാലിക മലയാള സാഹിത്യം, സ്വാതന്ത്ര്യം, ശരീരം, അസ്തിത്വസ്വാതന്ത്ര്യം, അതിജീവനം, പ്രതിരോധം, ജാതി, ലിംഗം, കുടിയേറ്റം, ശരീരരാഷ്ട്രീയം, താരതമ്യസാഹിത്യംAbstract
നിക്കോസ് കസാൻദ്സാക്കിസിൻ്റെ സോർബ ദി ഗ്രീക്ക് എന്ന നോവലിലെ അലക്സിസ് സോർബ സ്വാതന്ത്ര്യം, ജീവിതോത്സാഹം, ശരീരാനുഭവം, ഇന്ദ്രിയബോധം, സാമൂഹിക നിയന്ത്രണങ്ങളോടുള്ള പ്രതിരോധം എന്നിവയുടെ പ്രതിനിധിയായ കഥാപാത്രമാണ്. ജീവിതത്തെ സൈദ്ധാന്തികമായി വ്യാഖ്യാനിക്കുന്നതിനേക്കാൾ ശരീരം, അധ്വാനം, ആഗ്രഹം, വേദന, സംഗീതം, നൃത്തം, മരണം എന്നിവയിലൂടെ നേരിട്ട് അനുഭവിക്കണമെന്നതാണ് സോർബയുടെ ജീവിതദർശനം. ഈ അസ്തിത്വപരവും ശരീരാധിഷ്ഠിതവുമായ സ്വാതന്ത്ര്യസങ്കൽപ്പത്തെ ബെന്യാമിൻ്റെ ആടുജീവിതം, കെ. ആർ. മീരയുടെ ആരാച്ചാർ, എസ്. ഹരീഷിൻ്റെ മീശ എന്നീ സമകാലിക മലയാള നോവലുകളുമായി താരതമ്യം ചെയ്യുകയാണ് ഈ പഠനം.
ആടുജീവിതത്തിലെ നജീബിൻ്റെ അനുഭവങ്ങളിലൂടെ സാമ്പത്തിക ചൂഷണവും കുടിയേറ്റവും ശാരീരിക തടങ്കലും സ്വാതന്ത്ര്യത്തിൻ്റെ ഭൗതിക സാധ്യതകളെ എങ്ങനെ പരിമിതപ്പെടുത്തുന്നു എന്ന് പഠനം പരിശോധിക്കുന്നു. ആരാച്ചാർ -ലെ ചേതനയുടെ ജീവിതത്തിലൂടെ ശരീരം, ലിംഗം, അധികാരം, തൊഴിൽ, പുരുഷാധിപത്യം എന്നിവ തമ്മിലുള്ള ബന്ധവും വിശകലനം ചെയ്യുന്നു. മീശയിൽ ജാതി, മതം, പുരുഷത്വം, ലൈംഗികത, കുടുംബം, സാമൂഹിക ഘടനകൾ എന്നിവ വ്യക്തിസ്വത്വത്തെയും സ്വാതന്ത്ര്യത്തെയും എങ്ങനെ നിർമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്നതും പരിശോധിക്കുന്നു. ഈ താരതമ്യത്തിലൂടെ സോർബയുടെ വ്യക്തികേന്ദ്രിതമായ അസ്തിത്വസ്വാതന്ത്ര്യവും മലയാള നോവലുകളിലെ സാമൂഹികവും ഘടനാപരവുമായ സ്വാതന്ത്ര്യസങ്കൽപ്പങ്ങളും തമ്മിലുള്ള സാജാത്യ-വൈജാത്യങ്ങൾ വ്യക്തമാകുന്നു.
പഠനം മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം സ്വാതന്ത്ര്യത്തിന് അസ്തിത്വപരവും സാമൂഹികവുമായ രണ്ട് മാനങ്ങളുണ്ടെന്നതാണ്. സോർബ ജീവിതത്തെ ആഘോഷിക്കാനുള്ള വ്യക്തിയുടെ ആന്തരിക സ്വാതന്ത്ര്യത്തെ പ്രതിനിധീകരിക്കുമ്പോൾ, നജീബ് അതിജീവനത്തെയും ചേതന പ്രതിരോധത്തെയും മീശ സാമൂഹികമായി നിർമിക്കപ്പെടുന്ന വ്യക്തിസ്വത്വത്തെയും പ്രതിനിധീകരിക്കുന്നു. അതിനാൽ ഈ കൃതികളെ ഒരുമിച്ച് വായിക്കുന്നത് ശരീരം, സ്വാതന്ത്ര്യം, അതിജീവനം, പ്രതിരോധം എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു.
References
കസാൻദ്സാകീസ്, നിക്കോസ്. സോർബ. വിവ. ഡെന്നിസ് ജോസഫ്. കോട്ടയം: ഡി.സി. ബുക്സ്, 2018.
ബെന്യാമിൻ. ആടുജീവിതം. തൃശൂർ: ഗ്രീൻ ബുക്സ്, 2008.
മീര കെ. ആർ. ആരാച്ചാർ. കോട്ടയം: ഡി.സി. ബുക്സ്, 2012.
ഹരീഷ് എസ്. മീശ. കോട്ടയം: ഡി.സി. ബുക്സ്, 2018.
Bien, Peter. “Zorba the Greek, Nietzsche, and the Perennial Greek Predicament.” The Antioch Review 25.1 (1965): 147–163.
Kazantzakis, Nikos. Zorba the Greek. Trans. Carl Wildman. New York: Simon and Schuster, 1953.
Kim, Jihee. “A Study of the Life of Kazantzakis and Chuangzi in Zorba the Greek: With Particular Reference to the Liberal Spirits of Soyoyu.” The Journal of East-West Comparative Literature 62 (2022): 95–121.
Kim, Wook-Dong. “Nikos Kazantzakis’s Zorba the Greek: Another Echo of Henri Bergson.” The Explicator 75.3 (2017): 181–184.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 Dr. Sonia Jose

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.