റവ. ജോർജ്ജ് മാത്തൻ്റെ വ്യാകരണ ചിന്തകളും ഭാഷാദർശനവും

Authors

  • ഡോ. സ്നേഹാ ജോർജ്ജ് പച്ചയിൽ

Keywords:

റവ. ജോര്‍ജ്ജ് മാത്തന്‍, മലയാഴ്മയുടെ വ്യാകരണം, അക്ഷരമാല, അർദ്ധാച്ച്, സമശിഖരം, സാമൂഹികഭാഷാശാസ്ത്രം

Abstract

ശാസ്ത്രീയമായ ഒരു സമീപനം സ്വീകരിച്ചുകൊണ്ട് ഭാഷയുടെ സ്വരൂപം പഠിക്കുന്നതിനുള്ള ശ്രമമായിരുന്നു റവ. ജോര്‍ജ്ജ് മാത്തന്‍ മലയാഴ്മയുടെ വ്യാകരണത്തിലൂടെ നടത്തിയത്. ഭാഷയെക്കുറിച്ചും വ്യാകരണത്തെക്കുറിച്ചുമുള്ള അതിസൂക്ഷ്മമായ ധാരണകള്‍ വച്ചുപുലര്‍ത്തിക്കൊണ്ടാണ് ജോര്‍ജ്ജ് മാത്തന്‍ ‘മലയാഴ്മയുടെ വ്യാകരണം’ രചിച്ചിട്ടുള്ളത്.

‘വ്യാകരണം ഒരു ശാസ്ത്രമായിട്ടും ഒരു സൂത്രമായിട്ടും ഇങ്ങനെ രണ്ടു ഭാവത്തില്‍ വിചാരിക്കപ്പെടുന്നു’ എന്നു നിരീക്ഷിക്കുന്ന ജോര്‍ജ്ജ് മാത്തന്‍ ഗൗരവമേറിയ ചില ഭാഷാ ശാസ്ത്രചിന്തകളിലേക്കാണ് മലയാളിയെ നയിച്ചത്. ‘’മലയാളികള്‍ പരിചയംകൊണ്ടു മലയാഴ്മ അറിഞ്ഞിരിക്കുന്നവരാകയാല്‍ അവര്‍ക്ക് ആ ഭാഷയുടെ വ്യാകരണംകൊണ്ടു എന്തുപകാരം എന്നു ചോദിച്ചാല്‍, ഒരു ഭാഷയെ സാമാന്യമായിട്ടു പറയുന്നതിന്നും എഴുതുന്നതിന്നും പരിചയംകൊണ്ടു മനുഷ്യര്‍ക്കു വശമാകാമെങ്കിലും വ്യാകരണം പഠിക്കാതെ ആ ഭാഷയുടെ ലക്ഷണങ്ങളെയും അതിലെ പ്രയോഗങ്ങളുടെ കാരണങ്ങളേയും അറിയുന്നതിന്നു കഴിയുന്നതല്ല’’ (ജോര്‍ജ്ജ് മാത്തന്‍ 1863-2) എന്നിങ്ങനെയുള്ള വിശദീകരണത്തിലൂടെ നൂറ്റിയെഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് റവ. ജോര്‍ജ്ജ് മാത്തന്‍, ശാസ്ത്രീയ വീക്ഷണത്തിൻ്റെയും യുക്തിബോധത്തിൻ്റെയും ബലത്തില്‍ ഭാഷയുടെ അടിസ്ഥാനഘടകങ്ങളെ അപഗ്രഥിക്കുകയായിരുന്നു. ‘ഭാഷയുടെ പ്രമാണങ്ങളെയും അതിലെ പ്രയോഗങ്ങളുടെ കാരണങ്ങളേയും കാണിക്കുന്നതാകയാല്‍ വ്യാകരണം ഒരു ശാസ്ത്രമാകുന്നു’ എന്നു ജോര്‍ജ്ജ് മാത്തന്‍ തറപ്പിച്ചു പറയുന്നിടത്തു നിന്നുമാണ് ആധുനിക ഭാഷാശാസ്ത്രചിന്തകള്‍ മലയാളത്തില്‍ പിറവിയെടുക്കുന്നത്. ജോര്‍ജ്ജ് മാത്തന്‍ സൃഷ്ടിച്ച വഴിത്താരകളിലൂടെയാണ് നമ്മുടെ വ്യാകരണ ചിന്തകളും ഭാഷാശാസ്ത്ര പഠനങ്ങളും മുന്നോട്ടുപോയത്.

References

മലയാഴ്മയുടെ വ്യാകരണം - റവ. ജോര്‍ജ്ജ് മാത്തന്‍, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2000.

മലയാള ഭാഷാ വ്യാകരണം, മലയാള വ്യാകരണ ചോദ്യോത്തരങ്ങൾ-ഹെർമൻ ഗുണ്ടർട്ട് - സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം, 2014.

കേരള പാണിനീയം - എ.ആർ. രാജരാജവർമ്മ (സംശോധനം-ഡോ.കെ. രാഘവൻപിള്ള), സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം, 2011.

റവ. ജോര്‍ജ്ജ് മാത്തന്‍ - കൃതികളും പഠനവും - ഡോ. സാമുവൽ ചന്ദനപ്പള്ളി ഓറിയൻ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്-സീഡീസ് ബുക്സ്, ചന്ദനപ്പള്ളി.

5. മൊഴിവഴികൾ - ഡോ. കെ.എം.പ്രഭാകരവാര്യർ, താരതമ്യ പഠനസംഘം, ചങ്ങനാശ്ശേരി, 2005.

മലയാളവ്യാകരണ സമീക്ഷ - ഡോ. കെ.എം. പ്രഭാകരവാര്യർ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, ഇടപ്പാൾ, 2017.

മലയാളം മാറ്റവും വളർച്ചയും - ഡോ. കെ.എം. പ്രഭാകരവാര്യർ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, ഇടപ്പാൾ, 2004/2016.

വാക്കും വിചാരവും-ഭാഷയുടെ വഴികൾ, ഡോ. സോമനാഥൻ പി., ആത്മ ബുക്സ്, കോഴിക്കോട്, 2023.

പാഠഭേദം - ഡോ. എൻ.ആർ. ഗോപിനാഥപിള്ള, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം, 1990.

പാഠവും പഠനവും - ഡോ. എൻ.ആർ. ഗോപിനാഥപിള്ള, ഡി.സി. ബുക്സ്, കോട്ടയം, 1997.

മലയാള ഭാഷാ ശാസ്ത്രജ്ഞർ - സമ്പാദനം : നൗഷാദ് എസ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2015.

Downloads

Published

02-01-2026

How to Cite

ഡോ. സ്നേഹാ ജോർജ്ജ് പച്ചയിൽ. “റവ. ജോർജ്ജ് മാത്തൻ്റെ വ്യാകരണ ചിന്തകളും ഭാഷാദർശനവും”. Palai Journal (Malayalam), vol. 2, no. 2, Jan. 2026, pp. Pages 47-53, https://palaijournal.stcp.ac.in/ojs/index.php/pj/article/view/85.

Issue

Section

Articles

Similar Articles

1 2 3 4 > >> 

You may also start an advanced similarity search for this article.