വ്യക്തിസത്തയുടെ ആത്മസഞ്ചാരം
Keywords:
ദളിത് സാഹിത്യം, ആത്മകഥ, സ്വാതന്ത്ര്യം, പ്രകൃതി, സത്തAbstract
ഒരു ദളിത് ആത്മകഥയായ എച്ചിലിനെ മുൻനിർത്തി ദളിത് ജീവിതത്തെക്കുറിച്ചും മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ചും നടത്തുന്ന ഒരന്വേഷണമാണ് വ്യക്തിസത്തയുടെ ആത്മസഞ്ചാരം. ജീവിതത്തോടൊപ്പം സ്വാതബോധവും വ്യക്തിയെ നിരന്തരപോരാട്ടത്തിനു പ്രേരിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തെ അഭിമുഖീകരിക്കുന്ന മനുഷ്യൻ അതിനോട് പ്രതികരിക്കുന്ന വിധങ്ങൾ പലതാണ്. അത് ബഹുസ്വരമായ അവസ്ഥാവിശേഷങ്ങളിലേക്കു നയിക്കുന്നത് സാഹിത്യത്തിൻ്റെ അവസാനിക്കാത്ത പഠനവിഷയവുമാണ്. ആത്മകഥകളിൽ അതിൻ്റെ നേരനുഭവങ്ങൾ കാണാം. സാർത്ഥകമായി അതിനെ വഴിതെളിച്ചുവിട്ടവരുടെ കഠിനയാതനകളാണു പലതും. 'എച്ചിൽ' എന്ന ആത്മകഥയിൽ തെളിയുന്ന ജീവിതം/ജീവിതങ്ങൾ, കൃതിയുടെ പേരു സൂചിപ്പിക്കുന്നതു പോലെ ഗതികേടിൻ്റെയും അതേസമയം സ്വാതന്ത്ര്യപ്രഖ്യാപനത്തിൻ്റെയും ചരിത്രമാകുന്നത് എങ്ങനെ എന്നാണ് ഇവിടെ പരിശോധിക്കുന്നത്.
References
1. ആനന്ദ്, ജൈവമനുഷ്യൻ, ഡി.സി. ബുക്സ്, 1996
2. ഓം പ്രകാശ് വാത്മീകി, എച്ചിൽ
3. ദാസ് കെ.കെ.എസ്., ദലിത് ജനതയുടെ സ്വാതസമരം, എസ് പി സി എസ്, കോട്ടയം, 2019
4. പുരുഷോത്തമൻ കെ.സി., ദലിത് സാഹിത്യ പ്രസ്ഥാനം, കേരള സാഹിത്യ അക്കാദമി, തൃശൂർ, 2008
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. ബിന്ദുമോൾ ബി.

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.