കളറെടുക്കാത്തവൻ്റെ കൈപ്പിഴ

ബിനു എം പള്ളിപ്പാടിൻ്റെ 'അവർ കുഞ്ഞിനെ തൊടുമ്പോൾ' എന്ന കാവ്യസമാഹാരത്തെ മുൻനിർത്തിയുള്ള പഠനം

Authors

  • ഡോ. ബിന്ദു നിരവത്ത്

Keywords:

ദലിത്, അദൃശ്യർ, ഉൽപാദനവർഗ്ഗം, വാങ്മയചരിത്രം, സർറിയലിസം

Abstract

സമകാലിക ദലിത് കവിതയെ പ്രമേയതലത്തിലും ആഖ്യാനതലത്തിലും  വേറിട്ട വഴിയിലൂടെ നടത്തിയ കവിയാണ് ബിനു എം പള്ളിപ്പാട്. അദ്ദേഹത്തിന്റെ കാവ്യലോകം പങ്കിടുന്ന പ്രത്യേകതകളും അവ തീര്‍ത്തുവയ്ക്കുന്ന സംവേദനത്തെയും സൂക്ഷ്മമായി അടയാളപ്പെടുത്തുന്നതാണ് ഈ ലേഖനം. സാദായിക കാവ്യപദാവലികള്‍ക്കിണങ്ങാത്ത ദലിത് അനുഭവലോകത്തെ വേറിട്ട ഭാഷയിലൂടെ തുറന്നാവിഷ്‌കരിച്ചുകൊണ്ട് വരേണ്യതയെ പ്രതിരോധിക്കുന്ന രാഷ്ട്രീയമാണ് ഈ കവിതകള്‍ മുന്നോട്ടു വെക്കുന്നത്. സാഹിത്യലോകത്തേക്ക് പ്രവേശനം കിട്ടാതെ പോയ പദങ്ങളുടെ നീണ്ടനിര ബിനു എം പള്ളിപ്പാടിൻ്റെ കാവ്യലോകത്ത് പ്രത്യക്ഷപ്പെടുന്നതിൻ്റെ പശ്ചാത്തലമതാണ്.

കറുപ്പിനെ ഓരത്തേക്ക് മാറ്റുന്നതിൻ്റെ ചരിത്രത്തെ കണ്ടെടുക്കുന്ന കവിതയാണ് 'സ്റ്റുഡൻ്റ്  വാട്ടര്‍കളര്‍'. കത്തുന്ന ലോകവും കരിഞ്ഞ മാംസവും വരയ്ക്കാന്‍ കളറെടുക്കാതിരുന്നവരാണ് തൻ്റെ ഗുരുക്കന്മാര്‍ എന്ന് ഈ കവിത സാക്ഷ്യപ്പെടുത്തുന്നു. പൊള്ളുന്ന ദലിതനുഭവങ്ങളെ അടയാളപ്പെടുത്താതെ കളറെടുക്കാതെ പോയ ചരിത്രത്തിലെ അഭാവങ്ങളെ; അദൃശ്യതകളെ കവി ഇവിടെ അപലപിക്കുന്നു. ഇത്തരം സാംസ്‌കാരിക പരിസരത്തിലാണ് കളറെടുക്കാത്തവൻ്റെ കൈപ്പിഴയായി കറുപ്പിനെ കവി ആവിഷ്‌ക്കരിക്കുന്നത്. കവിയുടെ ഈ  പ്രയോഗത്തെയാണ് പ്രബന്ധത്തിൻ്റെ തലക്കെട്ടായി സ്വീകരിച്ചിരിക്കുന്നത്.

References

ബിനു എം പള്ളിപ്പാട്, 2013, അവർ കുഞ്ഞിനെ തൊടുമ്പോൾ, ഡിസി ബുക്സ്, കോട്ടയം.

ബിനു എം പള്ളിപ്പാട്,2023, കുയിൽ കുടി, സാഹിത്യപ്രവർത്തകസഹകരണസംഘം, കോട്ടയം.

പ്രദീപൻ പാമ്പിരികുന്ന്, 2023(2007), ദലിത് പഠനം സ്വത്വം സംസ്കാരം സാഹിത്യം, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

പ്രദീപൻ പാമ്പിരികുന്ന്, 2011, ദലിത് സൗന്ദര്യ ശാസ്ത്രം, ഡിസി ബുക്സ് കോട്ടയം.

മനോജ് എം ബി, എഡി. 2013 ആഖ്യാനം സാന്നിധ്യം സൗന്ദര്യം,വിദ്യാർത്ഥി പബ്ലിക്കേഷൻസ് കോഴിക്കോട്

ഡോ. ജയശീലൻ പി ആർ,2023, ബിനു എം പള്ളിപ്പാട്: മലയാളത്തിലെ വിച്ഛേദകവിത, രേണുകുമാർ എം ആർ,2023, എല്ലാ ഋതുക്കളുടെയും കവി, ക്യൂവൈവ് ടെക്സ്റ്റ്, മാവേലിക്കര.

ബാബുരാജ് കെ കെ, 2023, പുതു ദലിത് കവിതയും സമകാലീന ജ്ഞാന സിദ്ധാന്തത്തിലെ തകരാറുകളും,സന്തോഷ് ഒ കെ, രാജേഷ് കെ എരുമേലി (എഡി.),2023, പുതു കവിത വായന വിചാരം രാഷ്ട്രീയം, ആത്മ ബുക്സ്, കോഴിക്കോട്.

സന്തോഷ് ഒ.കെ, എഡി. 20012 കാതൽ- മലയാളത്തിലെ ദളിത് കവിതകൾ ഡിസി ബുക്സ്, കോട്ടയം.

സാം.എൻ എഡി. 2014 സമകാല മലയാള സാഹിത്യം കറൻ്റ് ബുക്ക് തൃശ്ശൂര്

Bell hooks, 1984, Feminist theory. From Margin to Center Routledge, Newyork

Downloads

Published

01-07-2025

How to Cite

ഡോ. ബിന്ദു നിരവത്ത്. “കളറെടുക്കാത്തവൻ്റെ കൈപ്പിഴ : ബിനു എം പള്ളിപ്പാടിൻ്റെ ’അവർ കുഞ്ഞിനെ തൊടുമ്പോൾ’ എന്ന കാവ്യസമാഹാരത്തെ മുൻനിർത്തിയുള്ള പഠനം”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 4, July 2025, pp. Pages 45-51, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/50.

Issue

Section

Articles