'ചാത്തിരാങ്കം': ചരിത്രവും സംസ്കാരവും

Authors

  • ഡോ. അഥീന എം.എൻ.

Abstract

സൂക്ഷ്മവും കൃത്യവുമായ ഒരു ചരിത്രപശ്ചാത്തലം ‘ചാത്തിരാങ്ക’ത്തിനുണ്ട്. എന്നാല്‍ സമ്പൂര്‍ണ്ണമായ വിവരശേഖരണത്തിന് പല പുസ്തകങ്ങളും ആശ്രയിക്കേണ്ടതായി വരുന്നു. മണ്‍മറഞ്ഞു പോയവരുടെ മനസ്സിലും മൊഴിയിലും മാത്രം നിക്ഷിപ്തമായിരുന്ന വിഷയജ്ഞാനം ആദ്യമായി എഴുതി അവതരിപ്പിച്ചത് അപ്പന്‍ തമ്പുരാനാണ് (1875-1941). അദ്ദേഹത്തിന്റെ “സംഘകളി” എന്ന രചനയിലൂടെ. എന്നാല്‍ ഈ പുസ്തകത്തില്‍ നിന്ന് വളരെ അവ്യക്തവും അപൂര്‍ണ്ണവും ആയ വിവരങ്ങള്‍ മാത്രമേ നമുക്ക് ലഭിക്കുന്നുള്ള. ശ്രീ. ആറ്റൂര്‍ കൃഷ്ണപ്പിഷാരടി “കേരളചരിത്ര” ത്തില്‍ ‘യാത്രക്കളി’ യെക്കുറിച്ചുള്ള ചില വസ്തുതകള്‍ നല്‍കുന്നുണ്ട്. ചാത്തിരനമ്പൂതിരിമാരുടെ വിജയയാത്രയുടെ സ്മാരകമായി ഏര്‍പ്പെടുത്തിയിട്ടുള്ളതുക്കൊണ്ടാണ് ഈ കലാരൂപത്തിന് ‘യാത്രക്കളി’ യെന്ന പേര് വന്നുചേര്‍ന്നത്. എന്നിങ്ങനെയുള്ള നിരീക്ഷണങ്ങള്‍ സംതൃപ്തമല്ല. നിഷ്ഠയാര്‍ന്ന അന്വേഷണത്തിലൂടെ തിളക്കമേറിയ അറിവുകള്‍ പങ്കുവച്ചിരിക്കുന്നത്. ശ്രീ. സി. കെ. നമ്പൂതിരിയാണ്. 1980 മാര്‍ച്ചില്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച “ചാത്തിരാങ്കം” എന്ന പുസ്തകം ചാത്തിരാങ്കത്തെക്കുറിച്ചുണ്ടായിട്ടുള്ള ആശങ്കകള്‍ക്ക് ചെറിയൊരു ആശ്വാസം നല്‍കുന്നു.

References

1. സി.കെ.നമ്പൂതിരി - ചാത്തിരാങ്കം

2. അപ്പന്‍ നമ്പൂതിരി - സംഘക്കളി

3. കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍ - ഇളംകുളം കുഞ്ഞന്‍പിള്ള

4. കേരള ചരിത്രം - ആറ്റൂര്‍ കൃഷ്ണപ്പിഷാരടി

5. പ്രാചീന കേരളം - എം.ആര്‍.ബാലകൃഷ്ണവാര്യര്‍

6. ഭാഷാ സാഹിത്യചരിത്രം - ആര്‍.നാരായണപ്പണിക്കര്‍

ആവേദകന്‍: ശ്രീഹരി ശ്രീനിവാസ് – ഗുരുവായൂര്‍ (44 വയസ്സ് ), ചരിത്ര ഗവേഷകന്‍ , ഫോക് ലോര്‍ അക്കാഡമി.

Downloads

Published

01-10-2024

How to Cite

ഡോ. അഥീന എം.എൻ. “’ചാത്തിരാങ്കം’: ചരിത്രവും സംസ്കാരവും”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 1, Oct. 2024, pp. Pages. 42-50, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/23.

Issue

Section

Articles