സത്യൻ അന്തിക്കാടിൻ്റെ ഗാനപ്രപഞ്ചം

Authors

  • സൗമ്യ ജോസ്

Keywords:

ഗാനം, ചലച്ചിത്രം, ഗാനപ്രപഞ്ചം, ഭാവതീവ്രത, ഗാനരചയിതാവ്

Abstract

മലയാള ചലച്ചിത്രഗാനരംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗാനരചയിതാവാണ് സത്യന്‍  അന്തിക്കാട്.  1975  കളില്‍ ഗാനരചന നടത്തിക്കൊണ്ടാണ് അദ്ദേഹം മലയാള ചലച്ചിത്ര ഗാനലോകത്തേക്ക് പ്രവേശിക്കുന്നത്. ഇദ്ദേഹത്തിൻ്റെ ഗാനങ്ങള്‍ ഭാവതീവ്രവും ലളിതബിംബകല്‍പ്പനകളാല്‍ സമ്പന്നവുമായിരുന്നു. തൻ്റേതായ ഒരു ശൈലിയിലൂടെ അത്യന്തം സൂക്ഷ്മവും ലളിതവുമായ രചനാചാതുരിയാല്‍ ഇദ്ദേഹം ചലച്ചിത്രഗാനരംഗത്ത് സ്ഥാനം ഉറപ്പിച്ചു. ഗാനങ്ങളില്‍ ഇമേജുകള്‍ കൊണ്ട് വിസ്തൃതമായ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിക്കുന്നതിന് അസാധാരണമായ ഒരു കഴിവ് സത്യന്‍ അന്തിക്കാടിനുണ്ടായിരുന്നു. ഒരു സ്വപ്നലോകം സൃഷ്ടിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ എരിഞ്ഞുതീരുന്ന ഒരു നിലാത്തിരിയുടെ സ്ഥാനമേ യഥാര്‍ത്ഥത്തില്‍ സിനിമാഗാനങ്ങള്‍ക്ക് കല്പിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍ സത്യന്‍ അന്തിക്കാടില്‍ നിന്ന് നമുക്ക് ലഭിച്ചത് അത്തരം ഗാനങ്ങളല്ല. കവിതയുടെ നൈസര്‍ഗ്ഗിക പരിമളമുള്ള ഒന്നാന്തരം ഭാവഗീതങ്ങളാണ്.

Downloads

Published

01-04-2025

How to Cite

സൗമ്യ ജോസ്. “സത്യൻ അന്തിക്കാടിൻ്റെ ഗാനപ്രപഞ്ചം”. Palai Journal, vol. 1, no. 3, Apr. 2025, pp. Pages 15-17, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/28.

Issue

Section

Articles