ദേശം, സ്വത്വം, രാഷ്ട്രീയം – ആഫ്രിക്കൻ കവിതകളിൽ

Desam, swathvam, rashtreeyam – African kavithakalil

Authors

  • ഡോ. സാൽവിൻ കെ. തോമസ് St Thomas college Palai (Autonomous)

Keywords:

ആഫ്രിക്ക, നെഗ്രിറ്റ്യൂഡ്, സ്വത്വം, രാഷ്ട്രീയം, ആധുനികാനന്തരത, ബിംബങ്ങൾ, കോളനിവത്കരണം, സാമ്രാജ്യത്വശക്തികൾ, രാത്രി, മണൽത്തിട്ട, വിട, കറുമ്പി

Abstract

ബഹുസ്വരതയുടെ രാഷ്ട്രീയമാണ് ആധുനികാനന്തരതയുടെ സവിശേഷത. പ്രാദേശികതയുടെയും പാർശ്വവത്കൃതരുടെയും ഉയിർത്തെഴുന്നേല്പും ഉന്നമനവുമാണ് നവോത്ഥാനത്തിൻ്റെ സമകാലിക മാനങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. ഭാഷ, സംസ്കാരം, സാഹിത്യം എന്നിവയുടെ തനിമയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന വീക്ഷണമാണ് ആഗോളതലത്തിലെ നവപ്രവണത. ആഫ്രിക്കന്‍ സാഹിത്യവും ഇതിനപവാദമല്ല. ആഫ്രിക്കന്‍ ജനതയുടെ സ്വത്വബോധത്തിൻ്റെയും തനതു ശൈലികളുടെയും പ്രതിഫലനമാണ് കോളനിയന്തര കാലഘട്ടത്തിലെ സാഹിത്യ രചനകളുടെ ചാലകശക്തിയായി മാറിയത്.  ദേശം, സ്വത്വം, രാഷ്ട്രീയം എന്നീ മേഖലകളിലെല്ലാം ചൂഷണം ചെയ്യപ്പെട്ട ആഫ്രിക്കന്‍ ജനതയുടെ വൈകാരികഭാവങ്ങളെ ഉള്‍ച്ചേർത്തുകൊണ്ട് പാരമ്പര്യവും പൈതൃകവും വീണ്ടെടുത്ത് പ്രതിരോധത്തിൻ്റെ പാഠങ്ങളിലൂടെ പ്രതീക്ഷയുടെയും അന്തസ്സിൻ്റെയും മാനങ്ങള്‍ സ്വന്തമാക്കാന്‍ ഉദ്ബോധിപ്പിച്ച കവിതകളെക്കുറിച്ചുള്ള പഠനമാണ് പ്രബന്ധത്തിൻ്റെ സാരം. ആഫ്രിക്കയുടെ സാംസ്കാരികത്തനിമയെ ഉണർത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ‘നെഗ്രിറ്റ്യൂഡ്’ പ്രസ്ഥാനത്തെക്കുറിച്ചുള്ള സാമാന്യവിശകലനവും ഈ പ്രബന്ധത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ‘നെഗ്രിറ്റ്യൂഡ്’, ദളിത് സമൂഹത്തിൻ്റെ സാർവ്വദേശീയമായ ഉന്നമനത്തിന് പ്രചോദനമായി എന്ന് തെളിയിക്കുന്ന എഴുത്തുകള്‍ മലയാളത്തിലുണ്ടായി എന്നതും ശ്രദ്ധേയമാണ്. കെ.എം. സലിം കുമാർ എഴുതിയ ‘നെഗ്രിറ്റ്യൂഡ്’ എന്ന ഗ്രന്ഥം ആഫ്രിക്കന്‍ പ്രസ്ഥാനക്കുറിച്ചുള്ള വിവരണമല്ല, മറിച്ച് ഭാരതത്തിലെ ദളിത് വിമോചനപ്രവർത്തനങ്ങളുടെ വസ്തുനിഷ്ഠമായ പഠനമാണ് എന്നത് ‘നെഗ്രിറ്റ്യൂഡ്’ എന്ന പദം പ്രതിനിധാനം ചെയ്യുന്ന വൈവിധ്യമാർന്ന അർത്ഥതലങ്ങളുടെ ഉദാഹരണമാണ്.

References

1. സലിംകുമാർ, കെ.എം; നെഗ്രിറ്റ്യൂഡ്, ഡി.സി. ബുക്സ്, കോട്ടയം, 2011.

2. Souleymane Bachir Diagne; African Art as Philosophy – Senghor, Bergson and The Idea of Negritude, [Chike Jeffers (Tr.)], Seagull Book, Calcutta, 2011.

3. www.wikipedia.org

Downloads

Published

01-07-2026

How to Cite

ഡോ. സാൽവിൻ കെ. തോമസ്. “ദേശം, സ്വത്വം, രാഷ്ട്രീയം – ആഫ്രിക്കൻ കവിതകളിൽ: Desam, Swathvam, Rashtreeyam – African Kavithakalil”. Palai Journal (Malayalam), vol. 2, no. 4, July 2026, pp. Pages 9-14, https://palaijournal.stcp.ac.in/ojs/index.php/pjml/article/view/197.

Issue

Section

Articles

Similar Articles

1 2 3 > >> 

You may also start an advanced similarity search for this article.