ആധുനികത അനുഭവവും ആവിഷ്കരണവും ഭൂതരായരിൽ
(Adhunikatha anubhavavum avishkaranavum Bhootharayavaril)
Keywords:
ആധുനികത, ചരിത്രനിർമ്മിതി, പ്രതിരോധം, അനുഭവപാഠംAbstract
രാമവര്‍മ അപ്പന്‍തമ്പുരാൻ്റെ 150-ാം ജന്മവാര്‍ഷികമാണു കടന്നുപോയത്. സാഹിത്യപരീക്ഷണങ്ങളും കൗതുകവൈവിധ്യങ്ങളും നിറഞ്ഞ അപ്പന്‍തമ്പുരാൻ്റെ സംഭാവനകളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഭൂതരായര്‍ എന്ന നോവല്‍. മലയാളത്തിലെ ആദ്യകാലചരിത്രനോവലായ ഭൂതരായർ ആധുനികാനുഭവങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന അന്വേഷണമാണ് പ്രബന്ധം. കേരളീയമായ ആധുനികതയുടെ തുടക്കത്തിൽ - 1918 ലാണ് ഭൂതരായർ പ്രസിദ്ധീകൃതമാവുന്നത്. ആധുനികത സമൂഹത്തിലും സംസ്‌കാരത്തിലും വരുത്തിക്കൊണ്ടിരുന്ന മാറ്റങ്ങളെ സൂക്ഷ്മമായി അറിയുകയും അടയാളപ്പെടുത്തുകയും ചെയ്യുന്നു ഈ നോവൽ. ആധുനികതയുടെ ചരിത്രനിർമ്മിതി, സാംസ്‌കാരികഭൗതികസാഹചര്യങ്ങൾ, സാഹിത്യരൂപമാതൃക, കഥാപാത്ര രൂപീകരണം എന്നിവയോടുള്ള പ്രതികരണം ഭൂതരായരിൽ സൂക്ഷ്മമായി അടയാളപ്പെടുത്തിയിരിക്കുന്നു.
References
1. അപ്പൻതമ്പുരാൻ, രാമവർമ്മ, ഭൂതരായർ, തൃശ്ശിവപേരൂർ: മംഗളോദയം പ്രൈവറ്റ് ലിമിറ്റഡ്, 1970.
2. കേരളോൽപ്പത്തി, മാഗ്ലൂർ: ബാസൽമിഷൻ പ്രസ്സ്, 1868
3. പരമേശ്വരയ്യർ, ഉള്ളൂർ എസ്., ‘നോവൽസാഹിത്യം’, കേരളസാഹിത്യചരിത്രം (വാല്യം 5). തിരുവനന്തപുരം: കേരള സർവ്വകലാശാല പ്രസിദ്ധീകരണവകുപ്പ്, 1965.
4. പോൾ, എം.പി. ‘ഭാഷാനോവൽ അപ്പൻതമ്പുരാൻ’, നോവൽസാഹിത്യം. കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘം, 1930.
5. രാമവർമ്മ, കെ.ടി., കൈരളീവിധേയൻ രാമവർമ്മ അപ്പൻതമ്പുരാൻ. എടപ്പാൾ: ദക്ഷിണ ബുക്സ്, 1983.
6. ശ്രീധരമേനോൻ, എ. ‘മഹോദയപുരത്തെ കുലശേഖരന്മാർ’. കേരളചരിത്രം. മദ്രാസ്: എസ്. വിശ്വനാഥൻ പ്രൈവറ്റ് ലിമിറ്റഡ്, 1970.
7. ശ്രീജൻ, വി.സി., ‘ഭൂതരായർ’. അർഥവാദങ്ങൾ, കോഴിക്കോട്: മാതൃഭൂമിബുക്സ്, 2006.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 Dr. Remya G

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.