സിനിമയിലെ പ്രകാശവും വർണവും: സാങ്കേതിക അവതരണത്തിൻ്റെ ഉപാധികൾ

Cinimayile prakashavum varnavum: saankethika avatharanathin്te upaadhikal

Authors

  • ഡോ. അജീഷ് തോമസ് St Berchmans College, Changanassery

Keywords:

സിനിമ, പ്രകാശം, വര്‍ണം, പ്രകാശക്രമീകരണം, വർണസങ്കേതങ്ങൾ, ചലച്ചിത്രസൗന്ദര്യശാസ്ത്രം

Abstract

സിനിമ എന്ന ദൃശ്യമാധ്യമത്തിൻ്റെ ആവിഷ്കാരശേഷി നിർണയിക്കുന്ന പ്രധാന സാങ്കേതിക ഉപാധികളാണ് പ്രകാശവും വർണവും. ഒരു ദൃശ്യത്തിൻ്റെ യാഥാർഥ്യബോധം, വൈകാരിക തീവ്രത, പ്രതീകാത്മക അർഥങ്ങൾ, പ്രേക്ഷകസ്വീകരണം എന്നിവയെ നിർണയിക്കുന്നതിൽ ഇവയ്ക്കു പങ്കുണ്ട്. സിനിമയുടെ ചരിത്രപരമായ വികാസത്തോടൊപ്പം പ്രകാശക്രമീകരണത്തിലും വർണപ്രയോഗങ്ങളിലും ഉണ്ടായ മാറ്റങ്ങൾ ചലച്ചിത്രഭാഷയുടെ പരിണാമത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. സിനിമയിലെ പ്രകാശകേങ്ങൾ, പ്രകാശക്രമീകരണശൈലികൾ, പ്രകാശസങ്കേതങ്ങളുടെ പരിണാമം, വർണസങ്കേതങ്ങളുടെ സ്വാധീനം എന്നീ ഘടകങ്ങളെ  പ്രബന്ധം വിശകലനം ചെയ്യുന്നു. ആദ്യകാല നിശബ്ദസിനിമകളിലെ പ്രകൃതിദത്ത പ്രകാശ ഉപയോഗത്തിൽ നിന്ന് സമകാലിക ഡിജിറ്റൽ സിനിമയിലെ എല്‍ ഇ ഡി (LED)-അധിഷ്ഠിത ലൈറ്റിംഗ് സംവിധാനങ്ങളിലേക്കുള്ള സാങ്കേതികവികാസം പഠനത്തിൻ്റെ പ്രധാന മേഖലയാണ്. അതോടൊപ്പം ഹൈ-കീ ലൈറ്റ്, ലോ-കീ ലൈറ്റ്, കയാറോസ്ക്യുറോ, ത്രീ-പോയിന്റ് ലൈറ്റിംഗ് തുടങ്ങിയ പ്രകാശക്രമീകരണശൈലികൾ സിനിമയുടെ അർഥനിർമ്മാണത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നും പരിശോധിക്കുന്നു. വർണസങ്കേതങ്ങളുടെ വിശകലനത്തിലൂടെ സിനിമയിലെ നിറങ്ങൾ വെറും സൗന്ദര്യഘടകങ്ങളല്ലെന്നും അവ മനഃശാസ്ത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ അർഥങ്ങളെ സൃഷ്ടിക്കുന്ന ദൃശ്യചിഹ്നങ്ങളാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

References

1. Arnheim, Rudolf. 1957. Film as Art. London: University of California Press.

2. Eisenstein, Sergei. Michael Glenny, Richard Taylor (Trans.).1991. S.M. Eisenstein, Selected Works, Volume 2: Towards a Theory of Montage. London: BFI Publishing.

3. Hayward, Susan. 2001. Cinema Studies: The Key Concepts. London and New York: Routledge.

4. Kandisky, Wassily. Michael T.H Sandler (Trans.). 2008. Concerning the Spiritual in Art. Auckland: The Floating Press.

5. Schickel, Richard. 2012. Steven Speilberg: A Retrospective. New York: Sterling.

6. Vacche, Angela Dalle, Brain Price (Edi.). 2006. Color: The Film Reader. USA: Routledge.

Downloads

Published

01-07-2026

How to Cite

ഡോ. അജീഷ് തോമസ്. “സിനിമയിലെ പ്രകാശവും വർണവും: സാങ്കേതിക അവതരണത്തിൻ്റെ ഉപാധികൾ: Cinimayile Prakashavum Varnavum: Saankethika avatharanathin്te Upaadhikal”. Palai Journal (Malayalam), vol. 2, no. 4, July 2026, pp. Pages 27-33, https://palaijournal.stcp.ac.in/ojs/index.php/pjml/article/view/171.

Issue

Section

Articles

Similar Articles

1 2 3 > >> 

You may also start an advanced similarity search for this article.