എഡിറ്റോറിയൽ

Authors

  • ഡോ. പ്രിൻസ് മോൻ ജോസ്

Abstract

മനുഷ്യസമൂഹത്തിൻ്റെ ബൗദ്ധികവും സാംസ്കാരികവുമായ വികാസത്തെ അടയാളപ്പെടുത്തുന്ന വിജ്ഞാനമേഖലകളാണ് കല, സാഹിത്യം, സംസ്കാരം എന്നിവ. കാലാനുസൃതമായ സാമൂഹികമാറ്റങ്ങളും ചിന്താപരിണാമങ്ങളും സൃഷ്ടിപരമായ അനുഭവങ്ങളും സൂക്ഷ്മമായി ഇവ രേഖപ്പെടുത്തപ്പെടുത്തുന്നു. ഇവയെ അടിസ്ഥാനമാക്കിയ പഠനങ്ങളും ഗവേഷണങ്ങളും വെറും അക്കാദമിക അഭ്യാസങ്ങൾ മാത്രമല്ല; മറിച്ച് സമൂഹത്തിൻ്റെ സാംസ്കാരികസ്മൃതികളെയും ഭാഷാപാരമ്പര്യത്തെയും കലാവൈവിധ്യത്തെയും ഈ പഠനങ്ങള്‍ വിമർശനാത്മകമായി പുനർവായിക്കുന്നു. ഈ ബോധ്യത്തോടെയാണ് പാലൈ ജേർണൽ പുതിയ ലക്കം വായനക്കാരുടെ മുമ്പിലേക്കെത്തുന്നത്.  കല, സാഹിത്യം, സംസ്കാരം എന്നീ മേഖലകളിലെ വിവിധ പ്രശ്നങ്ങളും പ്രവണതകളും ആശയവ്യവസ്ഥകളും വിശകലനം ചെയ്യുന്ന പ്രബന്ധങ്ങള്‍ ഈ പതിപ്പിൻ്റെ പ്രത്യേകതയാണ്. പാരമ്പര്യവും നവീനതയും, ഭാഷയും അധികാരവും, സാഹിത്യവും സമൂഹവും, കലയും സംസ്കാരപരിവർത്തനങ്ങളും തമ്മിലുള്ള സങ്കീർണ്ണബന്ധങ്ങളെ വിവിധ കാഴ്ചപ്പാടില്‍‍നിന്നുകൊണ്ട് ഇവിടെ വിശകലനം ചെയ്യുന്നു. ഗവേഷണത്തിൻ്റെ കൃത്യത, ചിന്തയുടെ ആഴം, അവതരണത്തിൻ്റെ ശാസ്ത്രീയത എന്നിവയെ മാനദണ്ഡമാക്കി തയ്യാറാക്കിയ ഈ ലക്കം, കലാസാഹിത്യ-സാംസ്കാരിക പഠനരംഗത്ത് പുതിയ സംവാദങ്ങൾക്ക് വഴിയൊരുക്കുമെന്നു പ്രത്യാശിക്കുന്നു. അറിവിന്റെ വികസനത്തെയും വിമർശനബോധത്തിൻ്റെ വളർച്ചയെയും ലക്ഷ്യമാക്കുന്ന ഈ ജേർണൽ ഗവേഷകർക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനകരമാകട്ടെ എന്ന് ആശംസിക്കുന്നു.

Downloads

Published

01-07-2026

How to Cite

ഡോ. പ്രിൻസ് മോൻ ജോസ്. “എഡിറ്റോറിയൽ”. Palai Journal (Malayalam), vol. 2, no. 4, July 2026, https://palaijournal.stcp.ac.in/ojs/index.php/pjml/article/view/199.

Issue

Section

Editorial

Most read articles by the same author(s)