മണിപ്രവാളകൃതികളിലെ സാമൂഹികപ്രതിഫലനം
Manipravalakruthikalile saamoohikaprathiphalanam
Keywords:
മണിപ്രവാളം, സന്ദേശകാവ്യങ്ങൾ, ചമ്പുക്കൾ, ജന്മിത്വവ്യവസ്ഥ, സാമൂഹികവിമർശനംAbstract
കേരളത്തിൻ്റെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയുടെ പ്രധാന ഘട്ടത്തിലാണ് മണിപ്രവാളസാഹിത്യം രൂപപ്പെടുന്നത്. ആര്യാധിനിവേശത്തോടെ ബ്രാഹ്മണർ കേരളത്തിൻ്റെ സാമൂഹികജീവിതത്തിലും കലാസംസ്കാരികജീവിതത്തിലും സ്വാധീനം ചെലുത്തി. നിലവിലെ ദ്രാവിഡ സംസ്കാരത്തിനെതിരെ പ്രതിരോധം തീർത്തുകൊണ്ട് തങ്ങളുടെതായ സാംസ്കാരികജീവിതം ശക്തമാക്കി. മലയാളവും സംസ്കൃതവും ഇടകലർന്ന മണിപ്രവാളം എന്ന മിശ്രഭാഷ രൂപപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. മണിപ്രവാള ഭാഷയിൽ രചിക്കപ്പെട്ട കൃതികളിൽ അന്നത്തെ കേരളത്തിൻ്റെ സാമൂഹികസാഹചര്യങ്ങൾ കണ്ടെത്താൻ കഴിയും. ആദ്യത്തെ മണിപ്രവാളകൃതി എന്ന് കരുതുന്ന വൈശികതം, പ്രാചീന ചമ്പുക്കളായ ഉണ്ണിയച്ചീചരിതം, ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം, ചന്ദ്രോത്സവം, സന്ദേശകാവ്യങ്ങളിൽ ഏറ്റവും പ്രാചീനമായ ഉണ്ണുനീലിസന്ദേശം, മധ്യകാല ചമ്പുക്കളായ രാമായണം ചമ്പു, ഭാരതം ചമ്പു, ഭാഷാനൈഷധം ചമ്പു എന്നിവയിലെ സാമൂഹികപ്രസക്തി കണ്ടെത്തുകയാണ് ഈ പ്രബന്ധത്തിൽ.
References
1. കൃഷ്ണവാര്യർ, എൻ. വി., പരിപ്രേക്ഷ്യം, കറൻറ് ബുക്സ്, തൃശ്ശൂർ, 1991.
2. -------, സമാകലനം, നവധാര പബ്ലിഷിംഗ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ്, തിരുവനന്തപുരം, 1976.
3. ഗുപ്തൻ നായർ, എസ്., ഇസങ്ങൾക്കപ്പുറം, എൻ. ബി. എസ്., കോട്ടയം, 1985.
4. ഭാഷാനൈഷധം ചമ്പു, വ്യാഖ്യാ. സാന്ദീപനി, പൂർണാ പബ്ലിക്കേഷൻസ്, കോഴിക്കോട്, 1989.
5. വേലായുധൻ പിള്ള, പി. വി., മലയാളസാഹിത്യചരിത്രം കൃഷ്ണഗാഥ വരെ, എൻ. ബി. എസ്., കോട്ടയം, 1986.
6. വൈശികതന്ത്രം, വ്യാഖ്യാ. കെ. രാമചൻ നായർ, എൻ. ബി. എസ് ബുക്സ്, തിരുവനന്തപുരം, 1969.
7. ശ്രീധരമേനോൻ, എ., കേരളസംസ്കാരം, സാഹിത്യപ്രവർത്തക കോ-ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ്, കോട്ടയം, 1987.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 ഡോ. കെ.ബി. സുമിത

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.