'കാറ്റ്' എന്ന പ്രകൃതി ഘടകത്തിൻ്റെ വ്യക്തിവൽക്കരണവും പാരിസ്ഥിക ആത്മീയത (Eco-spirituality) യിലൂന്നിയ കാവ്യദർശനവും: സിസ്റ്റർ മേരി ബനീഞ്ജയുടെ 'സ്വാഗതം കുഞ്ഞിക്കാറ്റേ' എന്ന കവിതയെ അടിസ്ഥാനമാക്കി ഒരു പഠനം
'kaattu' enna prakruthi ghatakatthin്re vyakthivalkkaranavum paaristhika aathmeeyathayiloonniya kaavyadarshanavum: Sister Mary Baneenjayute 'swagatham kunjikkatte' enna kavithaye adisthanamakki oru padanam
Keywords:
ഹരിതനിരൂപണം, പാരിസ്ഥിക ആത്മീയത, വ്യക്തിവൽക്കരണം, പ്രകൃതി-മനുഷ്യബന്ധം, ഡീപ്പ് ഇക്കോളജി (Deep Ecology), പരിസ്ഥിതിAbstract
സിസ്റ്റർ മേരി ബനീഞ്ഞയുടെ ‘സ്വാഗതം കുഞ്ഞിക്കാറ്റേ’ എന്ന അതിപ്രശസ്തമായ കവിതയെ ഹരിതനിരൂപണം (ecocriticism), പാരിസ്ഥികആത്മീയത (Eco-spirituality) എന്നീ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്നതാണ് ഈ പഠനം. കവിതയിൽ ‘കാറ്റ്’ ഭൗതിക പ്രകൃതിയിലെ കേവലമൊരു ഘടകമായി മാത്രമല്ല പ്രവർത്തിക്കുന്നത്. മറിച്ച് മനുഷ്യനുമായി സംവദിക്കുന്ന സജീവ സാന്നിധ്യമായും ആത്മീയ സന്ദേശവാഹകനായും പ്രത്യക്ഷപ്പെടുകയാണ് ഈ കവിതയിൽ. വ്യക്തിവൽക്കരണ(personification) ശൈലിയിലൂടെ സിസ്റ്റർ മേരി ബനീഞ്ഞ കാറ്റിനെ അവതരിപ്പിക്കുമ്പോൾ പ്രകൃതി മനുഷ്യജീവിതത്തിൻ്റെ ഭാഗമാണെന്ന ആശയം ശക്തിപ്പെടുന്നു. കുഞ്ഞിക്കാറ്റിനെ മലകൾ, പൂക്കൾ, മധുപങ്ങള്‍, ജലത്തുള്ളികൾ തുടങ്ങിയവയെ മനുഷ്യനുമായി ബന്ധിപ്പിക്കുന്ന ഘടകമായി ചിത്രീകരിക്കുന്നതിലൂടെ പരിസ്ഥിതിയിലെ പരസ്പരാശ്രിതത്വത്തിന് കവിത അടിവരയിടുന്നു. നോർവീജിയൻ തത്ത്വചിന്തകനായ Arne Naess (1912–2009) അവതരിപ്പിച്ച പരിസ്ഥിതിദർശനമായ ഡീപ്പ് ഇക്കോളജി(Deep Ecology)യുടെ ജൈവകേീകൃത സമത്വം (‘biocentric equality’) എന്ന ആശയം മുൻ നിർത്തി പരിശോ
ധിക്കുമ്പോൾ മനുഷ്യകേന്ദ്രത്വത്തെ കവിത നിരാകരിക്കുന്നത് കാണാം. കൂടാതെ പാരിസ്ഥിക ആത്മീയത(Eco-spirituality)യുടെ മുഖ്യ സവിശേഷതകളിലൊന്നായ, പ്രകൃതി മനസ്സിനെ ശാന്തമാക്കുന്ന ആത്മീയ ചികിത്സ എന്ന അനുഭവമായി പ്രസ്തുത കവിതയിൽ പ്രകൃതി മാറുന്നു. അതുകൊണ്ട് 'സ്വാഗതം കുഞ്ഞിക്കാറ്റേ' എന്ന കവിത പ്രകൃതി സൗന്ദര്യത്തിൻ്റെ വിവരണം മാത്രമല്ലെന്നും മനുഷ്യനും ഭൂമിയും തമ്മിലുള്ള ആത്മബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന പാരിസ്ഥിക-ആത്മീയ കാവ്യമാണെന്നുമാണ് ഈ പഠനം ലക്ഷ്യമിടുന്നത്. സിസ്റ്റർ മേരി ബനീഞ്ഞയുടെ കവിതയിലൂടെ സാഹിത്യവും പരിസ്ഥിതിനൈതികതയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു എന്നതാണ് ഈ പഠനത്തിൻ്റെ പ്രസക്തി.
References
1. Macy, J., & Brown, M. Y. (2014). Coming back to life: The updated guide to the work that reconnects. New Society Publishers.
2. Naess, Arne. (1989). Ecology, community and lifestyle: Outline of an ecosophy. Cambridge University Press.
3. ഡോ ജെയ്‌സി മോൾ അഗസ്റ്റിൻ. (2017) സിസ്റ്റർ മേരി ബനീഞ്ഞ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 മുനീർ അഗ്രഗാമി മുനീർ ഒ.കെ.

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.