ഗിരീഷ് പുത്തഞ്ചേരി കവിതകളിലെ പ്രണയാവിഷ്കാരം
(Gireesh Puthencherry kavithakalile pranayavishkaaram)
Keywords:
പ്രണയം- വിരഹം- പ്രകൃതി- പ്രപഞ്ചം- സ്നേഹം – നൈരാശ്യം- പ്രതീകം- ബിംബംAbstract
മലയാള ചലച്ചിത്ര ഗാനരചയിതാക്കളില്‍ ഏറെ പ്രശസ്തി നേടിയ വ്യക്തിത്വമാണ് ഗിരീഷ് പുത്തഞ്ചേരിയുടേത്. ഗാനരചയിതാവ് എന്നതിനൊപ്പം ഷഡ്ജം, തനിച്ചല്ല എന്നീ കാവ്യസമാഹാരങ്ങളിലൂടെ എണ്‍പതിലധികം കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ചലച്ചിത്രസന്ദർഭങ്ങളിൽ ആവർത്തിച്ചുവരുന്ന വിഷയമാണ് പ്രണയം. ചതുത്രയപരിമിതിയിൽ ഗാനങ്ങളിൽ ആവിഷ്കരിക്കപ്പെടുന്ന പ്രണയം എന്ന വികാരത്തെ കവിയെന്ന നിലയിൽ ഗിരീഷ് പുത്തഞ്ചേരി അവതരിപ്പിക്കുന്നത് എങ്ങനെ എന്നുള്ളതാണ് പ്രബന്ധത്തിൻ്റെ ഉള്ളടക്കം. സമ്മിശ്രഭാവങ്ങളോട് കൂടിയ പ്രണയം എന്ന വികാരത്തെ ഗിരീഷ് പുത്തഞ്ചേരി എന്ന ‘കവി’ നോക്കിക്കാണുന്നത് മറ്റൊരു തലത്തിലാണ്. കവിയായ ഗിരീഷ് പുത്തഞ്ചേരിയുടെ പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഭിന്നമാകുന്നത് ഇവിടെ നിരീക്ഷിക്കുന്നു.
References
ഗിരീഷ് പുത്തഞ്ചേരി, ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍, മാതൃഭൂമി ബുക്സ്, കോഴിക്കോട്. 2012.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 Arathy V Nair

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.