ദലിത് പ്രതിരോധവും കേരളീയ നവോത്ഥാനവും: പ്രദീപൻ പാമ്പിരികുന്നിൻ്റെ നിരീക്ഷണങ്ങളെ മുൻനിർത്തിയുള്ള വിശകലനം

(Dalit prathirodhavum keraleeya navoddhanavum)

Authors

  • Vismaya sundar p Gov. Arts & Science College, Kozhikode

Keywords:

നവോത്ഥാനം, ആധുനികത, ദലിത്, അടിമത്തം, കീഴാളം

Abstract

നവോത്ഥാനം എന്നാൽ പരിവർത്തനം എന്നാണർത്ഥമാക്കുന്നത്. നവോത്ഥാനത്തിൻ്റെ തുടക്കം ഇറ്റലിയിലായിരുന്നെങ്കിലും പിന്നീടത് യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചു. യൂറോപ്പിൽ മധ്യകാല ജീവിതരീതികളും ചിന്താശൈലിയും മാറി ആധുനികത കടന്നു വരുന്ന കാലഘട്ടത്തിനെയാണ് നവോത്ഥാന കാലമെന്ന് സാധാരണയായി വിശേഷിപ്പിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ പ്രാചീന ഗ്രീസിൻ്റെയും റോമിൻ്റെയും സാംസ്കാരികമായ സംഭാവനകൾ യൂറോപ്പിൽ പുന:സൃഷ്ടിക്കാൻ തുടങ്ങി. ചിത്രകല, ശിൽപ്പകല, സാഹിത്യം, തത്വചിന്ത എന്നിവയിലെല്ലാം ഉയിർത്തെഴുന്നേൽപ്പുണ്ടായി.  നവോത്ഥാനത്തിൻ്റെ ഭാഗമായി മതനവീകരണവും ജ്ഞാനോദയവും വൈജ്ഞാനിക, രാഷ്ട്രീയ വ്യാവസായിക വിപ്ലവങ്ങളെല്ലാം രൂപപ്പെട്ടു. എന്നാൽ ഇന്ന് നവോത്ഥാനം എന്ന പരികൽപ്പന നിരന്തരമായി പുനർവിചാരണ ആവശ്യപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു. വിജ്ഞാനവികാസത്തിൻ്റെ ഉറവിടം യൂറോപ്പാണെന്ന ധാരണ തന്നെ ചോദ്യം ചെയ്യപ്പെട്ടു. യൂറോപ്പിൽ രൂപപ്പെട്ട നവോത്ഥാനത്തിൻ്റെമാതൃകയിൽ കേരളീയ നവോത്ഥാനത്തെ വിശകലനം ചെയ്യാനാകില്ല. കാരണം കേരളീയ നവോത്ഥാനം ഏകമുഖമായി സംഭവിച്ച ഒന്നായിരുന്നില്ല. വ്യത്യസ്തമായ തലങ്ങളിൽ വ്യത്യസ്തമായ മാനങ്ങളിൽ ഒരു സമൂഹത്തെ പുതിയ ചില അവബോധങ്ങളിലേക്ക് പരിവർത്തനപ്പെടുത്തിയ നിരവധി ധാരകളുടെ സമാഹാരത്തെയാണ് കേരളീയ നവോത്ഥാനം എന്ന ഒറ്റ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അതു കൊണ്ട് തന്നെ കേരളീയ നവോത്ഥാനം ഇന്ന് ഗാഢമായ പുനരാലോചനകളിലൂടെ കടന്നുപോകുന്നു. നവോത്ഥാനത്തെക്കുറിച്ചുള്ള വിശകലനങ്ങളിൽ പ്രദീപൻ പാമ്പിരികുന്നിന്റെ നിരീക്ഷണങ്ങൾ വേറിട്ടു നിൽക്കുന്നവയാണ്. അദ്ദേഹത്തിൻ്റെ തെരഞ്ഞെടുത്ത ലേഖനങ്ങളെ മുൻനിർത്തി കേരളീയ നവോത്ഥാന ചരിത്രവിശകലനങ്ങളിൽ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളെ അന്വേഷിക്കുകയാണ് ഈ പ്രബന്ധത്തിലൂടെ.

References

BOOKS

1. അജയ് ശേഖർ, ചമോഹനൻ, എസ്.ആർ.കേരള നവോത്ഥാനം പുതുവായനകൾ, തിരുവനന്തപുരം: റെയ് വൻ പബ്ലിക്കേഷൻസ്, 2017.

2. കുഞ്ഞഹമ്മദ്, കെ.ഇ.എൻ, കേരളീയ നവോത്ഥാനത്തിൻ്റെ ചരിത്രവും വർത്തമാനവും, തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്സ്, 2016.

3. പ്രദീപൻ പാമ്പിരികുന്ന്, പ്രദീപൻ പാമ്പിരികുന്നിൻ്റെ ലേഖനങ്ങൾ സമാഹരണം, ആമുഖം, സുനിൽ പി ഇളയിടം, കെ എം അനിൽ, തൃശൂർ: കേരള സാഹിത്യ അക്കാദമി, 2020.

4. പ്രിയാ പിലിക്കോട് (പഠനം സമാഹരണം) , കേരളീയ നവോത്ഥാനം വിമർശനവും വിചിന്തനവും, തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2017.

5. ബിനീഷ് പുതുപ്പണം (എഡി), കേരള നവോത്ഥാനത്തിൻ്റെ പരിമിതികൾ, വിദ്യാർത്ഥി പബ്ലിക്കേഷൻ, 2011.

6. ഭാസ്കരനുണ്ണി പി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, തൃശൂർ: കേരള സാഹിത്യ അക്കാദമി, 1985.

7 ലിസി മാത്യു, പൊട്ടൻ തെയ്യം അതിജീവനത്തിൻ്റെ അനുഷ്ഠാനം, തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് , 2013.

8. ശ്രീകുമാർ. ടി.ടി, നവോത്ഥാന ചരിത്ര ദർശനം, കോഴിക്കോട്: മാതൃഭൂമി ബുക്സ്, 2024.

9. സനൽ മോഹൻ പി, കീഴാള പക്ഷ ചരിത്രവും വീണ്ടെടുപ്പിൻ്റെ പാഠങ്ങളും, പത്തനംതിട്ട: പ്രസക്തി ബുക്സ്, 2021.

ARTICLES

1. മുഹമ്മദ് റാഫി എൻ.വി, ജീവിതത്തിൻ്റെ കൊയ്ത്തുപാടത്തെ ഭാവന ചെയ്ത സൈദ്ധാന്തികൻ, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, ഡിസംബർ, 2018.

2. റഫീഖ് ഇബ്രാഹിം, ഏകജീവിതാനശ്വര ഗാനം, ദേശാഭിമാനി വാരിക, ഡിസംബർ, 2016.

Downloads

Published

01-04-2026

How to Cite

Vismaya sundar p. “ദലിത് പ്രതിരോധവും കേരളീയ നവോത്ഥാനവും: പ്രദീപൻ പാമ്പിരികുന്നിൻ്റെ നിരീക്ഷണങ്ങളെ മുൻനിർത്തിയുള്ള വിശകലനം: (Dalit Prathirodhavum Keraleeya Navoddhanavum)”. Palai Journal (Malayalam), vol. 2, no. 3, Apr. 2026, pp. Pages 83-88, https://palaijournal.stcp.ac.in/ojs/index.php/pjml/article/view/157.

Issue

Section

Articles