ഗൃഹാതുരത; രാഷ്ട്രീയവും ആഖ്യാനവും
(Gruhathuratha; rashtreeyavum akhyanavum)
Keywords:
ആഖ്യാനം, രാഷ്ട്രീയം, സംസ്കാരംAbstract
പഴമയോടുള്ള അദമ്യമായ ഗതകാല സുഖസ്‌മരണകളിൽ വ്യാപരിക്കാനുള്ള മനുഷ്യൻ്റെ അഭിലാഷം, പ്രകൃതിയിലേക്ക് മടങ്ങാനുള്ള ആസക്തി എന്നിവയുടെ തുറന്നെഴുത്തുകൾ ആധുനികവും ഉത്തരാധുനികവുമായ രചനകളിൽ സവിശേഷമായി വിഷയീഭവിക്കാറുണ്ട്. ഗതകാലസ്‌മരണകൾ സൃഷ്ടിക്കുന്ന വർത്തമാനകാലാവസ്ഥയിലുള്ള ശൂന്യതയും നാഗരികത സൃഷ്ടിക്കുന്ന അന്യഥാ ബോധവും പ്രകടമാകുന്ന തരത്തിൽ വിനിയതമായിട്ടുള്ള വൈകാരികതലങ്ങളെ അനാവരണം ചെയ്യുന്ന കഥയാണ് 'നിയാൻഡർതാൽ താഴ്‌വരയിൽ'. അയ്മനം പ്രകൃത്യാനുഭവങ്ങളും പ്രപഞ്ചാനുഭവം സൃഷ്ടിക്കുന്ന സാംസ്കാരിക വിലയിരുത്തലുകളും നിയാൻഡർതാൽ താഴ്‌വരയുടെ ആത്മീയാനുഭവവും പ്രാചീന-ആധുനിക സംഘർഷങ്ങളും കാഴ്ചയുടെ/അനുഭവത്തിൻ്റെ രാഷ്ട്രീയത്തിലൂടെ അനാവൃതമാകുന്നു. ഇവയുടെ സവിശേഷതകളോടൊപ്പം ആഖ്യാന സവിശേഷതകളും പഠനവിധേയമാക്കുകയാണ് പ്രബന്ധം.
References
1. ജോൺ അയ്മനം, ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകം, 2015, ഡി.സി. ബുക്സ് കോട്ടയം.
2. ജോൺ അയ്മനം, ചരിത്രം വായിക്കുന്ന ഒരാൾ, 2007, ഡി.സി. ബുക്സ്, കോട്ടയം
3. നാരായണ ഗുരു ശ്രീ, ചിദാനന്ദപുരി സ്വാമി (വ്യാഖ്യ), അനുകമ്പാദശകം, 2022, മാതൃഭൂമി, കോഴിക്കോട്
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 Reshma V B

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.