അരികുജീവിത പ്രാതിനിധ്യം കീഴാളസ്ത്രീ ആത്മകഥകളില്‍

Authors

  • ഡോ. റഷിമോന്‍ പി. ആര്‍.
  • ലിസി ജോസഫ്

Keywords:

കീഴാളത, സ്ത്രീവിമോചനം, അരികുജീവിതം, സ്ത്രീകര്‍തൃത്വം, കേട്ടെഴുത്ത്, അതിജീവനം

Abstract

കാലത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് എഴുത്തുപദ്ധതികളില്‍ നവീന രചനാശൈലികള്‍ വാര്‍ത്തെടുക്കപ്പെട്ടു. സ്വത്വാധിഷ്ഠിത ചിന്തകളും ആവിഷ്‌കാരസ്വാതവും കീഴാള-പരിസ്ഥിതി-ദലിത് എഴുത്തുകളില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് കാരണമായി. ഭാഷ ഉള്‍പ്പെടുന്ന സ്വത്വാവബോധങ്ങള്‍ക്ക് ലിംഗാടിസ്ഥാനത്തില്‍ സാഹിത്യമേഖലയില്‍ ചുവടുറപ്പിക്കുവാന്‍ കഴിഞ്ഞു. ആത്മകഥകളില്‍തന്നെ കീഴാളസ്ത്രീ ആത്മകഥകള്‍ രചിച്ചതോടെ എഴുത്തിടങ്ങളില്‍ മാറ്റിനിര്‍ത്തപ്പെട്ട ജനതയുടെ ജീവിതം തുറന്ന പുസ്തകമായിത്തീര്‍ന്നു. ആത്മകഥകളിലെ പെണ്ണെഴുത്തും കീഴാള ആത്മകഥകളിലെ പെണ്ണെഴുത്തും ഗൗരവതരമായി അവതരിപ്പിക്കപ്പെട്ടു. അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടശബ്ദമായി കീഴാള ആത്മകഥകള്‍ മാറി.

References

1. അംബേദ്കര്‍, ബി.ആര്‍, ജാതി നിര്‍മൂലനം, രാജപാത വി.എസ്. (പരി), മൈത്രി ബുക്‌സ്, തിരുവനന്തപുരം, 2017.

2. ഗോപാലകൃഷ്ണന്‍, നടുവട്ടം. ആത്മകഥാസാഹിത്യംമലയാളത്തില്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1998.

3. ചന്ദ്രിക സി.എസ്., കേരളത്തിന്‍റെ സ്ത്രീചരിത്രങ്ങള്‍, സ്ത്രീമുന്നേറ്റങ്ങള്‍, ഡി.സി ബുക്‌സ്, കോട്ടയം, 2023.

4. പോക്കര്‍. പി.കെ., സ്വത്വരാഷ്ട്രീയം, പ്രോഗ്രസ് പബ്ലിക്കേഷന്‍ കോഴിക്കോട്, 2012.

5. ബാലകൃഷ്ണന്‍ പി.കെ., ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും, ഡി.സി. ബുക്‌സ്, കോട്ടയം, 2023.

6. രാജീവന്‍, ബി., 2020, കീഴാള മാര്‍ക്‌സിസവും കീഴാള ജനാധിപത്യവും, പുസ്തക പ്രസാധക സംഘം, കോഴിക്കോട്, 2020.

7. ലീലാവതി, എം., ഫെമിനിസം: ചരിത്രപരമായ ഒരന്വേഷണം, ഹരിതം ബുക്‌സ്, കോഴിക്കോട്, 2020.

8. ശ്രീകുമാര്‍, പി.എസ്., വംശീയതയും രാഷ്ട്രീയവും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2016.

Downloads

Published

01-10-2025

How to Cite

ഡോ. റഷിമോന്‍ പി. ആര്‍., and ലിസി ജോസഫ്. “അരികുജീവിത പ്രാതിനിധ്യം കീഴാളസ്ത്രീ ആത്മകഥകളില്‍”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 2, no. 1, Oct. 2025, pp. Pages 27-33, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/63.

Issue

Section

Articles