ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും
Keywords:
ആഗോളതാപനം, പ്രകൃതി, സാമ്പത്തികാഭിവൃദ്ധി, അധിനിവേശംAbstract
സ്വാഭാവികമായ പ്രകൃതി പ്രതിഭാസങ്ങളില്‍ നിന്ന് ഭൂമിയെ ദുരന്ത പ്രതിഭാസങ്ങളിലേയ്ക്ക് നയിച്ച പ്രധാന ഘടകം, മനുഷ്യൻ്റെ അനിയിതമായ സാമ്പത്തിക വികസന ഇടപെടലുകള്‍ തന്നെയാണ്. സാമ്പത്തിക അഭിവൃദ്ധിയുടെയും വികസനത്തിൻ്റെയും പേരില്‍ നടത്തുന്ന നിഗൂഢമായ ചൂഷണങ്ങള്‍ ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ തന്നെ ഈ അവസ്ഥ ചര്‍ച്ചചെയ്യപ്പടുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുക എന്നത് മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ ആവശ്യമായ സംഗതിയാണ്. ആളിക്കത്തിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹിക പ്രശ്‌നമാണ് ആഗോളതാപനം. ചുഴലിക്കാറ്റ്, അഗ്നിപർവ്വതസ്‌ഫോടനങ്ങള്‍, ഉരുള്‍പൊട്ടലുകള്‍ എന്നിവയെല്ലാം സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ സംഭവിക്കുന്ന പ്രതിഭാസങ്ങളാണ്. പരിസ്ഥിതിപ്രശ്‌നങ്ങള്‍ രാഷ്ട്രീയ, സാംസ്‌ക്കാരിക, നൈതിക പ്രശ്‌നങ്ങളായി ഇഴചേര്‍ത്തു കാണാനും അധിനിവേശങ്ങള്‍ക്കെതിരേ പ്രതിരോധം സൃഷ്ടിക്കാനും നാം ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. സിസ്റ്റർ മോളിക്കുട്ടി തോമസ് (തെരേസ് ആലഞ്ചേരി)

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.