പയ്യന്നൂർ: പേരും പൊരുളും

Authors

  • ഡോ. ഇ. ശ്രീധരൻ

Keywords:

സാംസ്കാരികബോധം, ദേശസംസ്കൃതി, തനിമ, പുരാവൃത്തം, പാരമ്പര്യമുദ്രകൾ

Abstract

പഴങ്കഥകളിലും വാമൊഴിപ്പാട്ടുകളിലും നിറഞ്ഞുനില്‍ക്കുന്ന സംസ്‌കൃതിച്ചെപ്പേന്തിയ രാജകുമാരി. അമ്മദൈവങ്ങളും പരശുരാമ സാന്നിദ്ധ്യവുമുറയുന്ന മണ്ണില്‍, കൂട്ടായ്മയുടെയും ഗ്രാമജീവിതത്തിൻ്റെയും വിത്തിറക്കി പരിപാലിച്ചുപോരുന്ന മാതാവ്. ആര്‍ത്തലച്ചുപരക്കുന്ന ആഴിയുടെ അപാരതയില്‍ പെട്ട് വലയുന്ന നിസ്സഹായയാത്രികന് കരയുടെ ആശ്രയബോധം പകര്‍ന്നുനല്‍കുന്ന ഏഴിമലയ്ക്ക്, ഇവള്‍ ഉത്സംഗത്തിലെ പ്രിയപുത്രി. രാജതലസ്ഥാനം, തീര്‍ത്ഥാടനകേം, വേദപഠനകേം, സമുദായ സൗഹാര്‍ദ്ദഗ്രാമം, ഫോക് ലോറിൻ്റെ പാരമ്പര്യഭൂമി, ജ്യോതിഷസംസ്‌കൃതസമ്പന്നദേശം, അധിനിവിഷ്ടബ്രാഹ്മണഗ്രാമം, വാണിജ്യകേം, സാഹിത്യകാരന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും ജന്മം നല്‍കിയ നാട്; ദേശീയപ്രസ്ഥാനത്തിന്നും കര്‍ഷകമുന്നേറ്റത്തിനും വേണ്ടി സമരം നയിച്ച മണ്ണ് - ഇങ്ങനെ പയ്യന്നൂരിന്ന് ചാര്‍ത്തിക്കൊടുക്കുവാനുള്ള വിശേഷണങ്ങള്‍ അനവധിയാണ്. കാലത്തിൻ്റെ ഗതിയില്‍ പലതിനും തേയ്മാനങ്ങള്‍ സംഭവിച്ചിരിക്കാം, ചില വിശേഷണങ്ങള്‍ ഇന്ന് തീരെ ചേരാത്തതായും വന്നേക്കാം. എങ്കിലും തലമുറകളിലൂടെ കൈമാറിക്കിട്ടിയ പയ്യന്നൂരിൻ്റെ ഉദാത്തമായ സാംസ്‌കാരിക ബോധമുണ്ടല്ലോ അത് നിലനിര്‍ത്തുവാന്‍ സമകാലികസമൂഹവും ശ്രമിക്കുന്നുവെന്നത് വാസ്തവമാണ്. പാശ്ചാത്യസംസ്‌കൃതിയുടെ തിരതള്ളലില്‍പെട്ടു ദേശസംസ്തൃതി പിടിച്ചുനില്‍ക്കാനാകാതെ വിലപിക്കുമ്പോഴും പയ്യന്നൂരിൻ്റെ തനിമ നിലനില്‍ക്കുന്നുവെന്നതാണ് പയ്യന്നൂരിൻ്റെ സവിശേഷത.

Downloads

Published

01-04-2025

How to Cite

ഡോ. ഇ. ശ്രീധരൻ. “പയ്യന്നൂർ: പേരും പൊരുളും”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 3, Apr. 2025, pp. Pages 50-59, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/35.

Issue

Section

Articles