ആറാട്ടുപുഴ വേലായുധപണിക്കരും ജാതീയ പോരാട്ടങ്ങളും
Keywords:
ജാതി, കൊളോണിയലിസം, ഹിന്ദുത്വം, അധീശത്വംAbstract
കേരള നവോത്ഥാന പ്രസ്ഥാന പ്രക്രീയയ്ക്ക് അസ്തിവാരമിട്ട മഹാത്മാക്കളില്‍ ഒരാളായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കര്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യവേളയില്‍ കൊളോണിയൽ ജീവിതസാഹചര്യങ്ങളില്‍ പോലും വ്യത്യസ്തമായി നിന്ന്, അടിമത്തത്തിനും ജാതീയതയ്ക്കുമെതിരെ പോരാടി ഒരു കൂട്ടം ജനതകളുടെ വീരനായകനായി മാറിയ വേലായുധപണിക്കരെ മറന്നുകൊണ്ട് കേരള ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെപ്പറ്റിയും പഠിക്കുക സാധ്യമല്ല. ''മനസ്സിന്റെ മാറ്റം മാത്രമേ സമൂഹത്തിന്റെ മാറ്റത്തിലേക്ക് വഴി തെളിയിക്കുകയുള്ളു. മാറ്റമാകട്ടെ പ്രവര്‍ത്തിയിലൂടെയാണ് സാധ്യമാക്കേണ്ടത്.'' ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന മഹാന്‍ തനിക്കുണ്ടായ തിരിച്ചറിവുകള്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്കും മുേറ്റന്നങ്ങള്‍ക്കും കാരണമായിത്തീരുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തികളാവട്ടെ വലിയ ജാതിയപോരാട്ടങ്ങള്‍ക്കാണ് തുടക്കംകുറിച്ചത്.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 വിനീത പി.ജെ. പാല്യത്ത്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.