അംബേദ്കറെ വായിക്കപ്പെടുമ്പോള്‍

Authors

  • രസിത. കെ

Keywords:

ജാതി, മതം, ജനാധിപത്യം, ബഹുസംസ്കാരവാദം, ഹിന്ദുത്വം

Abstract

വര്‍ത്തമാനകാല ഇന്ത്യന്‍ സമൂഹത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ വിപത്തുകള്‍ക്കെതിരായ രാഷ്ട്രീയപ്രതിരോധത്തെ വികസിപ്പിച്ചെടുക്കാന്‍ ഏതേതു ആശയരൂപങ്ങളെയും ജീവിതക്രമങ്ങളെയുമാണ് പിന്‍പറ്റേണ്ടതെന്ന ചോദ്യത്തിന് അംബേദ്കര്‍ കൃത്യമായ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇപ്രകാരം വ്യവസ്ഥയെ അപനിര്‍മിക്കുന്നതിന് അംബേദ്കര്‍ മുന്നോട്ടുവെച്ച ആശയസംഹിതകള്‍ ഉള്‍ക്കൊണ്ട് സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിനുള്ള കരട് രൂപരേഖയായി പ്രതിപ്രവര്‍ത്തിക്കാന്‍ ദളിത് സാഹിത്യത്തിന് സാധിക്കുന്നുണ്ടോയെന്ന അന്വേഷണമാണ് പ്രബന്ധം. ദളിത് അനുഭവങ്ങളുടെയും ദളിത് മുന്നേറ്റങ്ങളുടെയും വ്യത്യസ്തധാരകള്‍ അടയാളപ്പെടുത്തുന്ന ശരണ്‍കുമാര്‍ ലിംബാളയുടെ 'രഥയാത്ര' എന്ന ചെറുകഥയെയാണിവിടെ ഉപാദാനമായി സ്വീകരിക്കുന്നത്. ഇന്ത്യന്‍ ദേശീയതയെയും രാഷ്ട്രീയത്തെയും സമൂഹത്തെയുംകുറിച്ച് അംബേദ്കര്‍ മുന്നോട്ടുവെച്ച സൂക്ഷ്മമായ ഇടപെടലുകള്‍ ലിംബാളെ കേവലം  ഒരു കഥയില്‍തന്നെ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കുന്നുയെന്ന് പ്രബന്ധത്തില്‍ വിശകലന വിധേയമാക്കുന്നു.

Downloads

Published

01-01-2025

How to Cite

രസിത. കെ. “അംബേദ്കറെ വായിക്കപ്പെടുമ്പോള്‍”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 2, Jan. 2025, pp. Pages. 38-43, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/10.

Issue

Section

Articles